April 19, 2025

ദേവേന്ദ്രിയം : ഭാഗം 2

രചന : വേദ

ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു…അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്.അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് അടച്ച് കരഞ്ഞു… കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തലോണയിൽ മുഖം താഴ്ത്തി കുറെ കരഞ്ഞു.റൂമിനു പുറത്ത് മുരളിച്ച കേൾക്കാമായിരുന്നു. ശ്രീജിത്തേട്ടനും അച്ഛനും സംസാരത്തിലാണ് അപ്പുറത്ത് അമ്മയും എന്തോ പറയുന്നുണ്ട്എങ്കിലും പോയി പോയ കാലം ഞാൻ അതിനിടയിൽ ഓർത്തെടുക്കുവായിരുന്നു..

…………………………………….

കോളേജ് ജീവിതം കഴിഞ്ഞ് അപ്രതീക്ഷിതമായി ഞാൻ എന്റെ കല്യാണവസരത്തിൽ ഇന്ദ്രേട്ടന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്.അച്ഛനും അമ്മക്കും എതിർപ്പുണ്ടേലും അമ്മക്ക് നേരിയ സമ്മതം ഉണ്ടായിരുന്നു കാരണം ആ സമയം ശ്രീജിത്തേട്ടനായിരുന്നു എന്തിനും ഞങ്ങൾക്ക് ആശ്രയം. അപ്പോൾ അമ്മക്ക് ശ്രീജിത്തേട്ടൻ പറഞ്ഞിട്ട് കുറച്ച് അറിയാമായിരുന്നു. അത്രയും സൽസ്വഭാവിയായിരുന്നു ഒപ്പം ഇത്തിരി ദേഷ്യം ഒഴിച്ചാൽ ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതമായിരുന്നു ഇന്ദ്രേട്ടന്റെ..

എങ്കിലും എനിക്ക് അറിയില്ല ഇന്ദ്രേട്ടനും എന്നെ ഇഷ്ട്ടമാണോയെന്ന്!!എനിക്കാണെങ്കിൽ ഇപ്പോൾ പറഞ്ഞത് അബദ്ധമായോ എന്നും അറിവില്ലായിരുന്നു ആകെ പ്രശ്നങ്ങളായിരുന്നു പിന്നെ..അതിനിടയിൽ ഇന്ദ്രേട്ടനു ഇഷ്ട്ടമാണോ എന്നെ എന്ന് അറിയാൻ പലതും ഞാനും നന്ദനയും ചെയ്‌തിരുന്നു പക്ഷേ അതൊക്കെ ഫ്ലോപ്പ് ആവുകയായിരുന്നു.ചിലപ്പോൾ അതിനും കാരണം നന്ദനയായിരിക്കാം.. അങ്ങനെ ഒരിക്കൽ ശ്രീജിത്തേട്ടൻ വഴി എങ്ങനയോ കാര്യങ്ങളുടെ ഒരു തുമ്പ് കിട്ടിയിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷതമായ അവരുടെ വീട്ടിലേക്കുള്ള കടന്ന് വരവ്.

ശരിക്കും അവിടെ നിന്നായിരുന്നു എല്ലാത്തിനും തൊടക്കം..ഡും.. ഡും..അവൾ ഒന്ന് ഞെട്ടി കണ്ണുകൾ തൊടച്ച് ബെഡിൽ നിന്നിറങ്ങിയപ്പോളായിരുന്നു അമ്മയുടെ വേവലാതി കൊണ്ടുള്ള ചോദ്യം അവളുടെ കാതിൽ വന്ന് പതിച്ചത്.”മോളെ.. നീ അകത്ത് എന്ത് എടുക്കാ..?”
ഇടറിയ ശബ്ദത്തോടെ വാതിൽ തുറന്ന് മുഖം താഴ്ത്തി ഏയ്.. ഒന്നും ഇല്ലയെന്നു പറഞ്ഞു…
“നീ കരഞ്ഞിരുന്നോ “ഇല്ല…””ഹ്മ്മ് “കണ്ണീർ തുടച്ചുകൊണ്ട് അമ്മയുടെ കൂടെ താഴേക്ക് ചെന്നു..അമ്മ ശ്രീജിത്തേട്ടൻ പോയി കഴിഞ്ഞതും എന്നോട് ഇന്ദ്രൻ എവിടെ എന്ന് ചോദിച്ചു… പക്ഷേ എനിക്ക് പറയാൻ മറുപടിയില്ലായിരുന്നു… കാരണം അമ്മയും അച്ഛനും ഇത് അറിഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഇന്ദ്രനെട്ടന് ജോലിയുമായി ബദ്ധപെട്ട കാര്യത്തിന് പോകേണ്ടി വരും എന്ന് പറഞ്ഞപോളാണ് എന്നോട് ഇങ്ങോട്ടേക്ക്‌ വരാൻ പറഞ്ഞത്….
ഞാൻ താഴേക്ക് പോകാൻ തുടങ്ങിയപ്പോളാണ് അമ്മ ആകാംഷയോടെ ഇന്ദ്രൻ വരില്ലേ ഇവിടേക്ക് എന്ന് ചോദിച്ചതും ഞാൻ മറുപടി പറയാതെ താഴേക്ക് പോയി….
…………………………………………

വീടിന്റെ ബാലക്കണിയിൽ ശ്രീജിത്ത്‌ ഓരോന്നും ആലോചിച്ചു നടക്കുകയായിരുന്നു…
അവന്റെ മനസിൽ ദേവികയെ കുറച്ചുള്ള ചിന്തകളായിരുന്നു… അവൻ ഫോണെടുത്തു ദേവികയെ വിളിച്ചു.അവളുടെ മറുപടി കിട്ടുന്നത് വരയും ശ്രീജിത്ത് എന്തോ കണ്ട് പേടിച്ച പോലെയായിരുന്നു ആ വരാന്തയിലൂടെ നടന്നത്. എന്തോ അവനിൽ ഇന്ദ്രേട്ടന്റെയും ദേവികയുടെയും കാര്യം ചിന്തിക്കും തോറും ദേവികയുടെ ജീവനിൽ ആയിരുന്നു ശ്രീജിത്തിന്റെ പേടി.
അതേ അവൾ വേല്ല കയ്മോശം കാണിച്ചാലോ എന്ന ചിന്ത..
………………………………….

ഫോൺ ഡിസ്പ്ലേയിൽ ശ്രീജിത്തേട്ടൻ എന്ന് കണ്ടതും ഞാൻ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി…
ശ്രീജിത്തേട്ടൻ പറയുന്നതിനെല്ലാം വെറുതെ മൂളുക മാത്രമാണ് ചെയ്തത്..ഇതേ സമയം സൂര്യമംഗലത്ത്
വീട്ടിൽ നിന്ന് ദേവികയെ ഇറക്കി വിട്ടതുമുതൽ ഒന്നിനും ഒരു ഉഷാറും ഇല്ലായിരുന്നു ഇന്ദ്രന്..
ആകെ ഒരു മൂകതയായിരുന്നു ഇന്ദ്രനുചുറ്റും..
അവളുടെ അസാധ്യത്തിലും ഇന്ദ്രനിൽ അവളുടെ ഓർമ്മകൾ മിന്നി മറഞ്ഞു പോയിരുന്നു.അത്രയും അവനിൽ അവൾ ആഴ്നിറങ്ങിയിരുന്നു.

ഇന്ദ്രന്റെ അമ്മ ജാനകിയിൽ നിന്ന് കുറച്ച് മാറി എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു.
അതേസമയം അവനോട് എന്തോ ചോദിക്കാൻ തുനിഞ്ഞ ജാനകിയിൽ നിന്നും ഒഴിഞ്ഞുമാറിയപോലെ ഒന്നും മിണ്ടാതെ അമ്മക്ക് മുഖം കൊടുക്കാതെ മുകളിലെ ബാൽക്കണിയെ ലക്ഷ്യം വെച്ച് ഗോവണിയിലെ പടികൾ ഓരോന്നായി കേറിയിരുന്നു.
അൽപ്പ സമയത്തെ വിരാമം കുറിച്ച് പെട്ടന്നായിരുന്നു ആ ശബ്ദംപെട്ടന്നുള്ള ടേബളിൽ ബാഗ് വെച്ചതിന്റെ ശബ്ദത്താൽ തന്റെ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ദേവനെയാണ് കണ്ടത്

“നീ എന്താ ഇവിടെ മേനെ ദേവ?!…””ഗൗരപൂർവ്വം അമ്മയോട് ചില കാര്യങ്ങൾ പറയാൻ വന്നതാണ് ഞാൻ…””നിനക്ക് എന്താ പറയാനുള്ളത്…”
ദേവൻ സങ്കടത്തോടെ അവന്റെ മനസ്സിലെ എല്ലാം അമ്മക്ക് മുന്നിൽ കൊടഞ്ഞിട്ടു….”എന്തിനാ… അമ്മേ… ദേവൂവിനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.. അതിനുമാത്രം എന്ത്… തെറ്റാ.. ആ പാവം ദേവൂ ചെയ്‍തത് പറ അമ്മേ.. എനിക്ക് അറിയണം ആ സത്യം…””എനിക്ക് നിന്നോട് ഒന്നും പറയാനില്ല… നിനക്ക് ദേവികയെ പറ്റി അല്ലാതെ വേറെ കാര്യം സംസാരിക്കാം… ”

“അമ്മ ഒന്ന് ഓർത്തോ ദേവിക ചേച്ചിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത് തെറ്റായിരുന്നുവെന്ന് തോന്നും….അന്ന് ഇന്ദ്രയേട്ടനും അമ്മയും സങ്കടപെടും… എനിക്കറിയാം എന്റെ ദേവു ചേച്ചിയെ. എന്റെ ഏട്ടത്തിയാണെങ്കിലും എന്നും എനിക്ക് ആ പാവം എന്റെ ചേച്ചിടെ അതേ സ്ഥാനത്ത് നിന്നാ സ്നേഹിച്ചേ.. അത്രയും ആത്മ ബന്ധമുണ്ടായിരുന്നു ആ പാവത്തിന് നമ്മുടെ വീടായിട്ടും കുടുംബമായിട്ടും. എന്തിന്? എന്റെ ഏട്ടനോട്‌ പോലും.”അമ്മ അവന്റെ വാക്കുകളെ പാടെ പുച്ഛിച്ചു തള്ളിയിരുന്നു.

“ഹും.. വേണ്ട ദേവാ,.. നീ ഒന്ന് ഓർത്തോ ഞാൻ ഈ വീട്ടിലെ ഗൃഹനാഥയെന്ന നിലക്ക് ഒരിക്കലും ദേവിക ഈ വീട്ടിലേക്ക് ഇനി മരുമകളായി വരില്ല…”
ദേവിക ഒരു തെറ്റും ചെയ്തിട്ടില്ല എന്നറിയുമ്പോൾ അമ്മയും ഇന്ദ്രനെട്ടനും കുറ്റബോധത്താൽ വിഷമിക്കരുത് അത് എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ…””മോനെ ദേവ..!? നീ ആ വഞ്ചകിയുടെ കാര്യത്തിനു വേണ്ടി?.. സ്വന്തം അമ്മയെയും ഏട്ടനേയും നീ..””വേണ്ട.. ഇനി ഒന്നും കേൾക്കണമെന്നില്ല.. എന്നാലും വീണ്ടും വീണ്ടും പറയുകയാ ആ പാവം ഒരു തെറ്റും ചെയ്യില്ല.. ചെയ്യുകയുമില്ല.. സോ.. പിന്നീട് നിങ്ങൾക്ക് ചേച്ചിയുടെ കാര്യത്തിൽ പറ്റിയ ആ തെറ്റിൽ നിങ്ങൾ വിഷമിക്കരുത്…”

“ഞങ്ങൾക്ക് ഒരു വിഷമവും ഉണ്ടാവില്ല
ആ വഞ്ചകിയുടെ കാര്യത്തിൽ…”Stop it I say.. നിർത്തുന്നുണ്ടോ രണ്ടാളും..ഇനി ആ കാര്യത്തിൽ ഈ സൂര്യ മംഗലത്ത് ചർച്ച വേണ്ട.. അതിൽ ആർക്കും വാക്ക് തർക്കം വേണ്ട..ആ ശബ്ദം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞ്നോക്കിയപ്പോളായിരുന്നു വാതിലിലക്കൽ ചാരി നിൽക്കുന്ന ഇന്ദ്രനെ ദേവ കണ്ടതും”ഇല്ല.. എങ്കിലും ഒരിക്കലും.. ഒരിക്കൽ പോലും.. ഞാൻ വിചാരിച്ചില്ല ഇന്ദ്രയേട്ടൻ ദേവിക ചേച്ചിയെ ഇറക്കിവിടാൻ കൂട്ട് നിൽക്കുമെന്ന്… എന്തിനായിരുന്നു?! ആ പാവത്തെ വെറുതെ..?!
ഏതൊക്കെയായാലും രണ്ടാളുംഒന്ന് കൂടി ഓർത്തോ ദേവിക ചേച്ചിയുടെ കണ്ണിൽ നിന്ന് വന്ന കണ്ണീരിനു നിങ്ങൾ മറുപടി പറയേണ്ടിവരും…”ഇത് ദേഷ്യത്തോടെ പറഞ്ഞ് ദേവൻ അവന്റെ മുറിയിലേക്ക് പോയി വാതിലടച്ചു…

ദേവികയുടെ ഫോണിലേക്ക് ദേവ കുറെ ട്രൈ ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല…
ദേവന്റെ മുഖത്തെ സങ്കടം കണ്ടതും അവന്റെ ഭാര്യ ഗൗരി അവനോട്‌”നമ്മൾക്ക് ചേച്ചിയെ കാണാൻ പോയല്ലോ…”ദേവൻ സങ്കടത്തോടെ “പോകാം പക്ഷേ ദേവിക ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യും നമ്മൾ”…ദേവന്റെ ചോദ്യം കേട്ടതും ഗൗരി അവന്റെ കൈപിടിച്ച് “ദേവേട്ടാ, നമ്മൾ അല്ലേ ചേച്ചിയുടെ കൂടെ നിൽക്കേണ്ടത്…””നീ പറഞ്ഞത് ശരിയാ.. പക്ഷേ…”ഒരു പക്ഷേയുമില്ല നമ്മൾ പോകുന്നു ദേവികച്ചിയെ കാണാൻ…

തന്റെ മുന്നിൽ നിൽക്കുന്ന സഹോദരൻ ശരത്തിനെ കണ്ടതും ദേവിക ആ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി..ദേവിക കരയുന്നതിടയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അവളുടെ സങ്കടം ആ കരച്ചിലൂടെ മാറിയെന്ന് കണ്ടതും അവളുടെ കണ്ണീർ ശരത്ത് തുടച്ചുകൊണ്ട് എന്റെ ദേവൂട്ടി എന്തിനാ ഇങ്ങനെ കരയുന്നത്…”ഞാൻ ജീവനുതുല്യം സ്നേഹിച്ച ആ നന്ദന….. ഞാൻ സഹോദരിയായി കണ്ട നന്ദന…..എന്നോട് ഈ ചതി ചെയ്യുമെന്ന് ഒരിക്കൽപോലും ഞാൻ കരുതിയില്ല ” ….

ദേവിക പറയുന്നത് കേട്ട് ശരത്തിന്റെ ഉള്ളിൽ ദേഷ്യം വരാൻ തുടങ്ങി.. അവൻ അവളെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു… അവൾ ഉറങ്ങിയെന്ന് കണ്ടതും അവളെ പുതപ്പിച്ചുകൊണ്ട് ശരത്ത് തന്റെ റൂമിലേക്ക് പോയി…ശരത്തിന്റെ വരവ് കണ്ടതും അവന്റെ ഭാര്യ കാവ്യ അവനോട് എന്തെന്ന് ചോദിച്ചു…ശരത്ത് ഒന്നും മിണ്ടാതെ വീടിന്റെ ബാൽക്കണിയിലേക്ക് പോയി..അവന്റെ പോക്കും കണ്ട് കാവ്യ നിന്നു..തന്റെ പെങ്ങളുടെ ജിവിതം നന്ദന തകർത്തുവെന്ന് അറിഞ്ഞതും ശരത്തിന്റെ മനസ്സിൽ നന്ദനയോട് ഒരുത്തരം വെറുപ്പും ദേഷ്യവും തോന്നി….ശരത്ത് ഫോണെടുത്ത് ശ്രീജിത്തിനെ വിളിച്ചു സംസാരിച്ചു…

ഇതേസമയം രുദ്രന്റെ വീട്ടിൽ കല്യാണത്തിന്റെ തിരക്കുകളായിരുന്നു….അപ്പോളാണ് രുദ്രന്റെ അച്ഛന്റെ ഫോണിലേക്ക് കോൾ വന്നത്… ആ കോൾകട്ടായതുംരുദ്രന്റെഅച്ഛൻതളർന്നിരുന്നു….രുദ്രൻ അച്ഛന്റെ അടുത്തേക്ക് വന്നതും അവന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചതിനുശേഷം അവന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു
“നിനക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമായിരുന്നോ….”രുദ്രൻ തന്റെ കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷമാലയിൽ പിടിച്ചുകൊണ്ട് പറഞ്ഞു “എനിക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമായിരുന്നു.. ”

വാട്സാപ്പിൽ വന്ന ഫോട്ടോ കാണിച്ചുകൊണ്ട് അച്ഛൻ രുദ്രനോട”ഈ ഫോട്ടോയിൽ കാണുന്നവളുമായി നിനക്ക് എന്താ ബദ്ധം “”ഇത് ദേവിക…എന്റെ കൂട്ടുകാരി.. സഹോദരി…”രുദ്രന്റെ മനസ് തന്റെ കോളേജ് കാലഘട്ടത്തിലേക്ക് പോയി….” അന്ന് ഞാൻ ദേവികയോട് ഇഷ്ടമാണ് എന്ന് പറഞ്ഞതിന് അവൾ തന്ന മറുപടി കേട്ട് ഞാൻ ഞെട്ടി… “ഈ ദേവിക ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ഇന്ദ്രനെട്ടനെ ആയിരിക്കും…”ദേവികയുടെ മറുപടി കേട്ടതും എനിക്ക്വിഷമംഉണ്ടായിരുന്നുവെങ്കിലും പിന്നീട്ഞങ്ങൾസൃഹുത്തുക്കളായിമാറുകയായിരുന്നു….അച്ഛൻ വാട്സാപ്പിൽ വന്ന മറ്റൊരു ഫോട്ടോ കാണിച്ചതും രുദ്രൻ ഞെട്ടി…

….തുടരും….

Leave a Reply