രചന – അരുന്ധതി ആദി
അരുൺ കാർ വീട്ടുമുറ്റത്തേക്ക് കയറ്റി പാർക്ക് ചെയ്തു. അരുൺ ദേവുവിനെ നോക്കി… അവൾ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു…. എല്ലാവരും കാറുകളിൽ നിന്നും ഇറങ്ങി..
“ദേവുട്ടാ നീ ഇറങ്ങുന്നില്ലേ?? “”
“”എന്താ ഏട്ടാ ”
“”നീ ഇത് ഏത് ലോകത്താ മോളെ.. ഇറങ്ങു…. “”
അരുൺ ഡോർ തുറന്നു ഇറങ്ങി… ദേവുവും മടിച്ചു മടിച്ചു ഇറങ്ങി..
എല്ലാവരും അകത്തേക്ക് പ്രവേശിച്ചു….
50-55വയസ് പ്രായം തോന്നിക്കുന്ന മനുഷ്യൻ അവരെ അകത്തേക്ക് വിളിച്ചു ഇരുത്തി….. അദ്ദേഹം സ്വയം പരിചയപ്പെടുത്തി…
“”ഞാനാണ് പെണ്ണിന്റെ അച്ഛൻ ശിവരാമൻ … 45വയസിനോടടുത്ത ഒരു സ്ത്രീയെ ചൂണ്ടി പറഞ്ഞു
“ഇതെന്റെ ഭാര്യ ഹേമ… ആ നില്കുന്നത് എന്റെ മകൻ കാർത്തിക്… എഞ്ചിനീയർ ആണ്… നെക്സ്റ്റ് മന്ത് us ൽ പോവാണ്… മോൾ കാർത്തിക.. ഇപ്പോൾ ലോ കോളേജ് ൽ ലെക്ചർ ആണ്… ഞാൻ മോളെ വിളിക്കാം…. “”
“”കാർത്തു….. കുടിക്കാൻ എടുക്കു എല്ലാവർക്കും…… “”
അല്പസമയം കഴിഞ്ഞപ്പോൾ ഒരു മെറൂൺ കളർ ഷിഫോൺ സാരി ചുറ്റി കാർത്തിക വന്നു…. ചന്ദന നിറമുള്ള ആ മുഖത്ത് ചെറിയൊരു പൊട്ടു മാത്രം… രണ്ടു കാതിലും കുഞ്ഞു കമ്മൽ… പനങ്കുല പോലെയുള്ള മുടി… നീണ്ട കണ്ണുകൾ…
എല്ലാവർക്കും കാർത്തികയെ ഒരുപാട് ഇഷ്ടമായി…. എല്ലാവരുടെ കണ്ണുകളും അവൾടെ മുഖത്ത് ആയിരുന്നു… ദേവുവിന്റെ കണ്ണുകൾ കാർത്തിക്കിന്റെ മുഖത്തും…. എന്നാൽ കാർത്തിക്കിന്റെ വെറുപ്പോടെയുള്ള നോട്ടം അഭിയുടെ മേലെ ആയിരുന്നു.. അരുൺ ശ്രദ്ധിക്കുന്ന കണ്ടപ്പോൾ ദേവു നോട്ടം മാറ്റി… കാർത്തിക എല്ലാവർക്കും ചായ നൽകി… അരുണിന്റെ അടുത് എത്തിയപ്പോൾ ഒരു പുഞ്ചിരിയോടെ നോട്ടങ്ങൾ കൈമാറി അവർ… രണ്ടാൾക്കും ഇഷ്ടമായെന്നു അവരുടെ മുഖഭാവത്തിൽനിനും എല്ലാവർക്കും മനസിലായി…
“കുട്ടികൾക്ക് ഇഷ്ടായിച്ചാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം… എന്താ അമ്മേ… മഹാദേവൻ നിശബ്ദതയെ ഭേദിച്ചു…..
“അതിനെന്താ… ശിവരാമൻ എന്താച്ചാൽ പറയു …. “”
“”നിങ്ങളുടെ കുടുംബത്തിലേക്ക് വന്നുകയറാൻ എന്റെ മകൾ പുണ്യം ചെയ്യണം അമ്മേ…. ഞങ്ങൾക്ക് ഈ ബന്ധം ഒരുപാട് ഇഷ്ടമാണ്…. അല്ലെ ഹേമേ…. “”
“”അതെ അമ്മേ…. “”
“”കാർത്തിക… മോൾ പറയു ഞങ്ങളുടെ അരുണിനെ ഇഷ്ടായോ??? “””
“ഇഷ്ടായി മുത്തശ്ശി…. പക്ഷെ…. “”
“”എന്താ മോളെ ഒരു പക്ഷെ….??? “””
“” മുത്തശ്ശി…. അരുണേട്ടനെ എനിക്ക് ഇഷ്ടായി… അച്ഛൻ പറഞ്ഞപോലെ ഞാൻ ചെയ്ത പുണ്യമാണ് ഈ ആലോചന… പക്ഷെ ഒരുപാട് കഷ്ടപ്പെട്ട് ഞാൻ നേടിയതാണ് ഈ ജോലി… അത് ഉപേക്ഷിക്കാൻ മാത്രം പറയരുത്…. “”
“”ഹഹ… ഇതിനാണോ മോൾ വിഷമിച്ചേ… ദേ നോക്ക് വൈഗമോൾ വന്നു കയറിയ കുട്ടി അല്ലേ… അവൾ ജോലിക്ക് പോകുന്നുണ്ടലൊ…. ദേ ഗീതയെ നോക്കു അവൾ ഡോക്ടർ ആണ്…. ഒരു വക്കീൽ കൂടി കുടുംബത്തിൽ ഉള്ളത് നല്ലതല്ലേ… “”
“”അപ്പോൾ…ശിവരാമ ഇതങ്ങു ഉറപ്പിക്കാം നമുക്ക്…. നിങ്ങൾ എല്ലാവരേം കൂട്ടി അങ്ങോട്ടേക്ക് വരൂ…. അടുത്ത ആഴ്ച തന്നെ നിശ്ചയം നടത്താം…. എന്താ…. “””
“”മതി amme…അടുത്തമാസം കാർത്തിക് പോകുന്നതിനു മുൻപ് വിവാഹം വേണം എന്നുണ്ട്…. “”
“”അതിനെന്താ ശിവരാമ…. ഇന്നുവേണമെങ്കിലും ഞങ്ങൾ റെഡ്യാ…. രണ്ടു വിവാഹവും ഒരുമിച്ചു വേണം എന്നാ ഞങ്ങക്ക്…. “””
“”ആരുടേയ രണ്ടാമത്തെ… “”
“”ദാ എന്റെ കൊച്ചുമക്കളുടെ… അഭിടേം ദേവുവിന്റേം… “””
അത് കേട്ടതും കാർത്തിക്കിന്റെ മുഖം വീണ്ടും ചുവന്നു… അവൻ പെട്ടെന്ന് അവരോടു അനുവാദം ചോദിച്ചിട്ട് ഫോണും കൊണ്ട് മുകളിലേക്കു കയറിപ്പോയി… അവന്റെ ആ പോക്കിന്റെ അർത്ഥം ദേവുവിനും അരുണിനും മാത്രം പിടികിട്ടി…
“”എങ്കിൽ അങ്ങനെ അങ് തീരുമാനികാം… നാളെ തന്നെ ഞങ്ങൾ അങ്ങോട്ട് വരാം… “”
“”ശെരി എന്നാൽ ഇറങ്ങാം…. “”
വിവാഹം ഉറപ്പിച്ചു അവർ മടങ്ങി.. ദേവുവിന്റെ മനസിന്റെ കനം കൂടി കൂടി വന്നു..അരുൺ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി…
**********
വീട്ടിൽ എത്തിയപ്പോൾ അഭി വേഗം തന്റെ മുറിയിലേക്ക് പോയി… ഫോൺ നോക്കിയപ്പോൾ മരിയ യുടെ 6മിസ്സ്കാൾ.. അവൻ ഉടൻതന്നെ തിരിച്ചു വിളിച്ചു… അവളുടെ പരിഭവം നിറഞ്ഞ സ്വരം അഭിയുടെ കാതിൽ വന്നണഞ്ഞു…
“”എന്താ അഭി ഇത്… നാട്ടിൽ പോയാൽ പിന്നെ എന്നെ മറക്കുമല്ലോ നീ…. “”
“”എടൊ ഇവിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്””
“”എന്താ അഭി… എന്തുപറ്റി…. “”
“”ഇവിടെ എല്ലാരും കൂടി എന്റെ വിവാഹം ഉറപ്പിച്ചിരിക്യാ “””
“”അഭി……. നീ എന്തൊക്കെയാ പറയുന്നേ???… നിനക്ക് അതിനു കഴിയുമോ… എന്നെ മറന്നുകൊണ്ട്….. അഭി…. “””
“”മരിയ എനിക്ക് ഒരിക്കലും നിന്നെ മറക്കാൻ പറ്റില്ല…. ഇത് എങ്ങനെയും മുടക്കും ഞാൻ… താൻ വിഷമിക്കാതെ… “”
“”ഇല്ല അഭി… നീ തിരികെ വരുന്നവരെ എനിക്കൊരു സമാധാനവും ഇല്ല… “”
“”നീ പേടിക്കണ്ട മോളെ… 1വീക്ക് നു ഉള്ളിൽ ഞാൻ എത്തും… ഉടനെ തന്നെ നമ്മുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങണം… എങ്ങനെയെങ്കിലും വീട്ടിൽ സമ്മതിപ്പിക്കാം ഞാൻ “””
“”മ്മ് ശെരി അഭി ..ഞാൻ വയ്ക്കുവാ…ലവ് യൂ അഭി… മിസ്സ് യു സോ മച്ച് “”
“”മിസ്സ് യു ടൂ ബേബി…. “”
അവൻ ഒന്നു ആശ്വസിച്ചു…
പക്ഷെ ഇതെല്ലാം കേട്ടു വാതിലിനു അടുത്ത് ഒരാൾ നില്പുണ്ടായിരുന്നു…..
തുടരും