രചന – തൂലിക
ശ്വാസം കിട്ടാതെ അഭി പിടയാൻ തുടങ്ങി..കാലിട്ടടിക്കാൻ തുടങ്ങി…പതിയെ അത് കുറഞ്ഞുവന്നു..അവന്റെ പിടച്ചിൽ നിന്നു എന്ന് കണ്ടതും അയാൾ തലയണ അഭിയുടെ മുഖത്ത് നിന്നും മാറ്റി..അയാൾ വിരൽ അഭിയുടെ മൂക്കിന്റെ മുൻപിൽ പിടിച്ചുനോക്കി..ശ്വാസം നിലച്ചിരിക്കുന്നു!…അയാൾ ചിരിയോടെ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു..
” ബോസ്സ്..എല്ലാം പറഞ്ഞപോലെ ചെയ്തിട്ടുണ്ട് ”
“വെരി ഗുഡ്.മാൻ..ഇതിനുള്ള പ്രതിഫലം..ഞാൻ നിനക്ക് തരുന്നുണ്ട്..എത്രയും പെട്ടന്ന് അവിടെനിന്നും പോകാൻ നോക്ക് ”
” ok..ബോസ്സ്..ഞാൻ പിന്നെ വിളിക്കാം..”
ബാക്കിയുള്ളവർ വരുന്നതിനു മുൻപേ അയാൾ അവിടെ നിന്നുമിറങ്ങി..
🔹🔹🔹🌟🔹🔹🔹🌟🔹🔹🔹🌟🔹🔹🔹🌟🔹🔹🔹
” അപ്പച്ചി…അപ്പച്ചി..” മാധവിയെ അന്വേഷിച്ചു മാളു കാന്റീനിലേക്ക് ഓടി..
ഇത്രയും നേരം വിഷമത്തോടെ ഇരുന്ന മാളു സന്തോഷത്തോടെ തുള്ളിചാടി വരുന്നത് കണ്ട് അന്തംവിട്ട് നിൽക്കുവാരുന്നു മാധവിയും വേണുഗോപനും..
” എന്താടി മാളു..എന്തുപറ്റി നിനക്ക്..എന്താ ഇത്ര സന്തോഷം ” മാധവി
” അപ്പച്ചി..അ…അഭി..അഭി..”
” അയ്യോ..എന്താ അവനു പറ്റിയെ ” മാധവി പരിഭ്രമത്തോടെ ചോദിച്ചു
” എന്റെ പൊന്നപ്പച്ചി ..അഭി കണ്ണുതുറന്നു..വേഗം വാ..” അവൾ മാധവിയുടെ കൈയിൽ പിടിച്ചുവലിച്ചു.
” സത്യമാണോ..മോളെ നീ പറയുന്നേ..നീ സ്വപ്നം കണ്ടതൊന്നുമല്ലല്ലോ ” വേണുഗോപൻ ചോദിച്ചു
” അല്ല ചിറ്റപ്പാ..സത്യമാ.. ഞാൻ കണ്ടതല്ലേ..എന്റെ കൈയിൽ തൊട്ടു അവൻ..”
എല്ലാവരും പെട്ടന്ന് തന്നെ റൂമിലേയ്ക്ക്പ്പോയി..
ആദ്യം മാളു ആയിരുന്നു അകത്തു കയറിയത്…അഭിയുടെ കിടപ്പ് കണ്ടതും അവൾക്ക് പേടി തോന്നി..
” അഭി .അഭി..എണീക്ക്..ദേ അപ്പച്ചി വന്നു..എണീച്ചേ..” മാളു അവനെ തട്ടി വിളിക്കാൻ തുടങ്ങി..എന്നാൽ അവന് അനക്കം ഇല്ലായിരുന്നു….അവളവനെ കുലുക്കിവിളിച്ചു..
” എന്താ മോളെ..എന്താ പറ്റിയെ ” മാധവി പരിഭ്രമിച്ചു
” അപ്പച്ചി..എന്താ പറ്റിയെന്നു അറിയില്ല..എന്നെ പറ്റിക്കുവാ ..” അവൾ വീണ്ടും അവനെ വിളിച്ചു..അപ്പോഴാണ് അവന്റെ മൂക്കിലെ രക്തത്തുള്ളി അവൾ കണ്ടത്…
” അ..അപ്പച്ചി..ദേ..ഇത് നോകിയെ..ചോ..ചോര..” മാളു പറഞ്ഞു
വേണു ഡോക്ടറിനെ വിളിക്കാനായി പോയി…അൽപ്പസമയം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു..
” അഭി…പോയി..” ഡോക്ടർ പറഞ്ഞു
” അഭീ…….” മാളു അലറികരഞ്ഞു….അവളുടെ ബോധം മറഞ്ഞു…അവൾ മാധവിയുടെ കൈകളിലേക്ക് വീണു..
അഭിയുടെ ജീവനറ്റ ശരീരം മംഗലത്തേക്ക് കൊണ്ടുവന്നു.അത് കാണാനുള്ള ശക്തി മാധവിക്കും വേണുഗോപനും ഇല്ലായിരുന്നു.മാളുവിന്റെ സമനില തന്നെ തെറ്റിയിരുന്നു.
” അഭീ…എഴുന്നേറ്റെ…എന്തൊരു ഉറക്കാ ഇത്…ദേ എല്ലാവരും നോക്കുന്നുണ്ട് ” മാളു അഭിയുടെ അടുത്തിരുന്ന് അവനെ തട്ടി വിളിക്കാൻ തുടങ്ങി..
” അപ്പച്ചി…ഇവനെന്താ ഇങ്ങനെ…എന്നെ കുറച്ചു മുൻപ് കൂടി നോക്കിയതാ…അപ്പച്ചി വിളിച്ചുനോക്ക്.” മാളു മാധവിയെ നോക്കി പറഞ്ഞു…
കൗസല്യയുടെ മടിയിൽ കിടക്കുകയായിരുന്നു മാധവി…അവർക്കിത്താങ്ങാൻ പറ്റുന്നില്ലായിരുന്നു..അവർ ആകെ തകർന്നുപോയിരുന്നു..
“അഭി..ഇനിയും എഴുന്നേറ്റില്ലെങ്കിൽ ഞാൻ വെള്ളമൊഴിക്കും കേട്ടോ..”
അവൾ അടുത്തിരുന്ന വെള്ളം നിറച്ച കിണ്ടി കൈയിലെടുത്തു..
” മോളെ…എന്തായിത്..ഇങ്ങു താ..എന്താ നീ കാണിക്കുന്നേ ” ലക്ഷ്മി അവളുടെ കൈയിലിരുന്ന കിണ്ടി പിടിച്ചുവാങ്ങി..
” ആരെങ്കിലും ആ കുട്ടിയെ ഒന്ന് പിടിച്ചുകൊണ്ടു പോകു..വട്ടാണെങ്കിൽ പൂട്ടിയിടണം “അവിടെ നിന്നിരുന്ന തലമൂത്ത കാരണവർ പറഞ്ഞു.
അയാളുടെ പറച്ചിൽ കേട്ട് മുകുന്ദൻ അയാളെ തറപ്പിച്ചു നോക്കി..” എന്റെ മോൾക്ക് വട്ടൊന്നുമില്ല..ഇനി ഇങ്ങനെ എന്തേലും പറഞ്ഞാലുണ്ടല്ലോ…” അയാളോട് മുകുന്ദൻ ദേഷ്യപ്പെട്ടു..അനിരുദ്ധ് വന്ന് അയാളെ പിടിച്ചുമാറ്റി.
അഭിയെ ചിതയിലേക്ക് എടുക്കാനുള്ള സമയമായി..കുറച്ചുപേർ ബോഡി എടുക്കാനായി വന്നു..
” മോനെ….എന്റെ മോനെ…അയ്യോ..” മാധവി അലറികരഞ്ഞു..വേണു കണ്ണുകൾ ഇറുക്കിയടച്ചു..കണ്ണീർ ധാരയായി ഒഴുകിക്കൊണ്ടേ ഇരുന്നു..
” അയ്യോ അഭിയെ എവിടെ കൊണ്ടോവാ…എങ്ങും കൊണ്ടുപോകല്ലേ ന്റെ അഭിയെ…” മാളു അഭിയുട മേൽ കൈകൾ വെച്ച് അവരെ തടഞ്ഞു…ലക്ഷ്മി അവളെ പിടിച്ചുമാറ്റാൻ നോക്കി…കുറെ ബലം പ്രയോഗിച്ചതിനു ശേഷമാണ് മാളുവിനെ അവിടെനിന്നും മാറ്റാൻ സാധിച്ചത്..അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..
അഭിയെ ചിതയിലേക്ക് എടുത്തുവച്ചു….അനിരുദ്ധ് ആയിരുന്നു ചിതക്ക് തീ കൊളുത്തിയത്..വേണുഗോപൻ നിലത്തേക്ക് ഊർന്നുവീണു..മുകുന്ദനും മാധവനും അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു..
അനിരുദ്ദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
അകത്ത് മാധവിയെ എങ്ങനെ സമദാനിപ്പിക്കും എന്നറിയാതെ കൗസല്യയും ലക്ഷ്മിയും അനുരാധയും വിഷമിച്ച് ഇരിക്കുകയായിരുന്നു..മാളു ഒരു ഭ്രാന്തിയെപ്പോലെ എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു..അവളുടെ അവസ്ഥ എല്ലാവരിലും വേദന നിറച്ചു..
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹🔹🔹
” ആളിപ്പോ ഉഷാറായല്ലോ…നാളെത്തന്നെ വീട്ടിൽ പോകാം ” dr പറഞ്ഞു
” നാളെയോ…ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്തൂടെ ഡോക്ടർ..പ്ലീസ് ” ഭദ്ര കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു
” അത് ശരി..താൻ തന്നെ തീരുമാനിച്ചാൽ മതിയോ എല്ലാം..വീട്ടിൽ പോകാൻ ധൃതിയായി അല്ലെ ”
” പിന്നല്ലാതെ..എത്രനാളായി..ഇനി ഒരു ദിവസം പോലും വെയിറ്റ് ചെയ്യാൻ പറ്റണില്ല..”
” വേവോളം കാത്തില്ലേ..എന്നാപ്പിന്നെ ആവോളം കാത്തൂടെ..” ഡോക്ടർ ചിരിച്ചുകൊണ്ട് ചോദിച്ചു.
” അല്ലെടോ സഞ്ജയ്..ഡിസ്ചാർജ് ആയിക്കഴിഞ്ഞാൽ പിന്നെ ഭദ്ര നിങ്ങളെയൊക്കെ തിരിഞ്ഞുപോലും നോക്കില്ലെന്ന തോന്നുന്നേ..”
” സംശയം ഇല്ലാതില്ല.” സഞ്ജയ് പറഞ്ഞു
” എന്താ ഡോക്ടറെ ഈ പറയുന്നേ..ഇവരെ മറക്കാനോ…ഈ ജന്മം എനിക്കതിനു സാധിക്കില്ല..ഞാൻ ഇന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം ഇവരാ..”ഭദ്രയുടെ സ്വരം ഇടറിയിരുന്നു..
” ഹലോ മാഡം…സെന്റിയടിച്ചു വെറുപ്പിക്കരുത്…അതിനൊക്കെ ഇനിയും സമയം ഉണ്ട്..”സഞ്ജയ് ചിരിച്ചുകൊണ്ട് പറഞ്ഞു…ഭദ്രയുടെ ചുണ്ടിലേക്കും ചിരി പടർന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
” ഹലോ ബോസ്സ്..പറയു..”
” എടൊ..തന്റെ പേയ്‌മെന്റ് ഇന്നുതന്നെ സെറ്റിൽ ചെയ്തേക്കാം..”
” നിർബന്ധം ഒന്നുമില്ല ബോസ്സ്..എന്നാലും ബോസ്സിന് ഇഷ്ടമാണെങ്കിൽ..”
” ഹ..ഹ…ഞാൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കും…ഇനിയും എനിക്ക് തന്റെ സഹായം വേണ്ടിവരും..മംഗലത്തിനെ നാശത്തിന്റ വക്കിലെത്തിക്കണമെനിക്ക്…അവൾ ആ ഭദ്ര കൂടി ചത്ത് തുലയണം ”
” അവളെ ഞാൻ കണ്ടുപിടിക്കും ബോസ്സ്…”
“———-”
” ഓക്കേ ബോസ്സ്..അങ്ങനെതന്നെ ചെയ്തിരിക്കും ”
” വെരി ഗുഡ്..”
ഭദ്രേ..നീ എവിടെ ആണെങ്കിലും എന്റെ മുൻപിൽ വരും…വരുത്തും ഞാൻ…അയാൾ അട്ടഹസിച്ചു..
തുടരും
അഭിയുടെ മരണത്തോടെ മാളുവിന്റെ സമനില തെറ്റിയിരുന്നു..അവളുടെ അവസ്ഥ മംഗലത്ത് തറവാട്ടിൽ ആർക്കും സഹിക്കാൻ പറ്റുന്നില്ലായിരുന്നു..
” അനു..അഭിയെന്താ വരാത്തെ..ഇത്രേം നേരമായല്ലോ…എന്നെ പറ്റിക്കുവാ.” മാളു അനുവിനോട് പറഞ്ഞു
” അഭിയേട്ടൻ വരും..മാളുചേച്ചി വാ തുറന്നേ ഒരു സൂത്രം തരാം..”
” എന്താ..മുട്ടായി ആണോ..?” അവൾ ആകാംക്ഷയോടെ ചോദിച്ചു
” മുട്ടായി പിന്നെ തരാം ഇപ്പൊ ഈ ചോറ് കഴിച്ചേ..”
“എനിക്കൊന്നും വേണ്ട..കൊണ്ടുപോ…”
“അങ്ങനെ പറയല്ലേ..കഴിക്ക് ചേച്ചി..”
” എനിക്ക് വേണ്ടാന്നല്ലേ പറഞ്ഞേ.” മാളു അനുവിന്റെ കൈയിലിരുന്ന പാത്രം തട്ടി തെറിപ്പിച്ചു..നിലത്ത് മുഴുവൻ ചോറായി..ഇത് കണ്ടുകൊണ്ട് വന്ന മുകുന്ദന്റെ ഉള്ളു നീറി
” എന്തായിത് മാളുക്കുട്ടി..മോളെന്തിനാ ഇങ്ങനെ ചെയ്തേ?”
” അച്ഛാ…ഞാൻ പറഞ്ഞതാ അനുവിനോട് നിക്ക് വേണ്ടാന്ന്..ദേഷ്യം വന്നിട്ടാ ” കൊച്ചുകുട്ടികളെ പോലെ അവൾ പറഞ്ഞു
” സാരമില്ല മോൾക്കെന്താ വേണ്ടെന്നു പറഞ്ഞാ അച്ഛൻ വാങ്ങിത്തരാം..വാ ”
“സത്യം..”അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു അപ്പോൾ..
ഇത് കണ്ടുകൊണ്ട് നിന്ന അനുവിന്റെ കണ്ണുകൾ നിറഞ്ഞു..കണ്ണീർ തുടച്ചിട്ട് അവൾ നിലത്തുവീണ ചോറ് പെറുക്കി എടുക്കാൻ തുടങ്ങി..
” മാളുവിനെ ഇങ്ങനെ ഇരുത്തിയാൽ മതിയോ..നമുക്കവളെ ചികിത്സിക്കണ്ടേ?” മാധവൻ ചോദിച്ചു
” വേണം..അവളെ ഇങ്ങനെ കാണാൻ എനിക്കുവയ്യ “മുകുന്ദൻ
” ദൂരെയുള്ള ഏതേലും മെന്റൽ ഹോസ്പിറ്റലിൽ ആക്കാം..അധികം ആരും ഇപ്പൊ ഇതറിയണ്ട “കൗസല്യ. കൗസല്യ പറഞ്ഞത് കേട്ട് ലക്ഷ്മി കൗസല്യയെ നോക്കി
” ന്റെ മോളൊരു ഭ്രാന്തിയാണെന്ന് അറിഞ്ഞാൽ കുറച്ചിലാ അല്ലെ ഏട്ടത്തി ” ലക്ഷ്മി നിറകണ്ണാലെ കൗസല്യയെ നോക്കി പറഞ്ഞു.
“അയ്യോ ഞാൻ..ഞാൻ അങ്ങനെയല്ല ഉദേശിച്ചത് ” കൗസല്യ പറഞ്ഞു
“മനസ്സിലായി ഏട്ടത്തി..അവൾ വിഷമം കൊണ്ട് പറഞ്ഞതാ…ഞങ്ങടെ ഒരേ ഒരു മോളല്ലേ..”
” എന്നാലും മാളുവിന്റെ വിധി..അഭിയുടെ കൈയും പിടിച്ചു ഇവിടെ കേറിവരേണ്ട കുട്ടിയാരുന്നു…അവളിനി..ഒരു..വിധവയെപ്പോലെ..അതോർക്കുമ്പഴാ…” മാധവി വിതുമ്പി…വേണുഗോപാൻ അവരെ ചേർത്തുപിടിച്ചു..
” അവരെന്റെ കുട്ടിയെ ഷോക്ക് അടിപ്പിക്കില്ലേ..എനിക്കത് കാണാൻ വയ്യ ” ലക്ഷ്മി പറഞ്ഞു
“അച്ഛാ..എന്റെ അറിവിൽ ഒരു സ്ഥലമുണ്ട്..മെന്റൽ ഹോസ്പിറ്റൽ ഒന്നുമല്ല…നമ്മൾ പേടിക്കുന്ന പോലെ ഷോക്കൊന്നും ഇല്ല..ഒരു മാനസിക ആരോഗ്യ കേന്ദ്രം..അവിടെ പോയ പലർക്കും ഭേദമായിട്ടുണ്ട്..ഒരു സ്വാമിയാ നടത്തുന്നത്.മെഡിറ്റേഷനും യോഗയും ഒക്കെ കൊണ്ട് അവർ അസുഖം ഭേദമാക്കും..നമുക്കൊന്ന് നോക്കിയാലോ?” അനിരുദ്ധ് പറഞു
” അത് കൊള്ളാം..എല്ലാവർക്കും സമ്മതമെങ്കിൽ നമുക്ക് നോക്കാം..” മാധവൻ അതും പറഞ്ഞു മുകുന്ദനെയും ലക്ഷ്മിയേയും നോക്കി
” എനിക്ക് സമ്മതമാണ്…എന്റെ മോളെ ഒരു ഭ്രാന്തിയായി കാണാൻ എനിക്ക് പറ്റില്ല..അവളെ നമുക്ക് പഴയത് പോലെയാക്കണം…നീ എന്ത് പറയുന്നു ലക്ഷ്മി ” മുകുന്ദൻ പറഞ്ഞു
” എവിടെ കൊണ്ടോയാലും വേണ്ടില്ല..എനിക്കെന്റെ കുട്ടിയെ തിരിച്ചുകിട്ടണം.” ലക്ഷ്മി സാരിത്തുമ്പുകൊണ്ട് കണ്ണ് തുടച്ചിട്ട് പറഞ്ഞു
” കുഞ്ഞമ്മക്ക് ഞാൻ ഉറപ്പ് തരാം..മാളു പഴയത് പോലെയാകും.”
*************************************
ഭദ്ര ഡിസ്ചാർജ് ആകുന്ന ദിവസം വന്നു..
” അപ്പൊ പോവാണല്ലേ…ഇനി എന്നാ ഇങ്ങോട്ടൊക്കെ..” ഡോക്ടറിന്റെ ചോദ്യം കേട്ട് ഭദ്ര അന്തം വിട്ട് നിന്നു
അതുകണ്ടു ഡോക്ടർ പൊട്ടിച്ചിരിച്ചു..
” എന്താ ഭദ്രേ പേടിച്ചോ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ”
” ഓ..ഞാൻ വിചാരിച്ചു..ഇനി വീണ്ടും ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്ന്..എന്നാലും എന്റെ ഡോക്ടറെ വല്ലാത്ത തമാശയായി പോയി.” എല്ലാവരും ചിരിച്ചു..ഭദ്രയും ഡോക്ടറും പെട്ടന്ന് തന്നെ കൂട്ടായിരുന്നു
” ഇനി എങ്ങോട്ടാ?” സഞ്ജയ് ചോദിച്ചു
” അത് ചോദിക്കാനുണ്ടോ..എന്റെ നാട്ടിലോട്ട്..വഴിയൊക്കെ ഞാൻ പറഞ്ഞുതരാം ”
” അത് ശരി..എന്തൊരു ധൃതിയാടോ…തനിക്ക് ഞങ്ങളുടെ വീട്ടിലൊന്നു കേറാൻ പോലും തോന്നുന്നില്ലെ..മ്മ്?” സഞ്ജയ് പരിഭവത്തോടെ ചോദിച്ചു
“അയ്യോ..സഞ്ജുവേട്ടാ..അങ്ങനെയല്ല..ഇത്രയും നാളും അവരെയൊന്നും കാണാതെ ഇരുന്നത് എങ്ങനെയാണെന്ന് എനിക്കുപോലും അറിയില്ല…എന്തായാലും വീട്ടിൽ പോയി സുഭദ്രമ്മേടെ സദ്യ കഴിച്ചിട്ടേ പോകുന്നുള്ളൂ പോരെ?”
” അത് മതി ” സഞ്ജയ് ചിരിച്ചുകൊണ്ട് പറഞ്ഞു
*****************************************
“ആ..രക്ഷിക്കണേ…..” ഭദ്ര അലറി വിളിച്ചുകൊണ്ടു ഓടി..അവളുടെ പുറകെ കുറെ ഗുണ്ടകളും ഉണ്ടായിരുന്നു..
ഓടിയോടി അവളൊരു ഗോഡൗണിന്റെ ഉള്ളിലേക്ക് കയറി..ഇനിയും മുന്നോട്ട് ഓടാൻ അവൾക്കു പറ്റില്ലായിരുന്നു…അവളുടെ മുൻപിലൊരാൾ വന്നു നിന്നു..അയാളെ കണ്ടതും അവൾ ശെരിക്കും ഞെട്ടിപ്പോയി….എന്തോ പറയാൻ തുടങ്ങിയതും അവളുടെ തലക്ക് പ്രഹരം ഏറ്റിരുന്നു..
തുടരും