രചന – തൂലിക
അവളുടെ തോളിൽ ഒരു കൈത്തലം അമർന്നു…തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് സഞ്ജയ് യെ ആണ്..
“സഞ്ജുവേട്ടാ..ന്റെ അനുവേട്ടൻ…..എ…എന്താ…അ..അങ്ങനെയൊക്കെ..പറ..ഞ്ഞത്..” കരച്ചിലിനിടക്ക് എങ്ങനെയൊക്കെയോ പറഞ്ഞു
“നീ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഭദ്രേ….അനിരുദ്ധിന്റെ ഓർമ്മക്ക് തകരാർ സംഭവിച്ചിട്ടുണ്ട്..അവന് നിന്നെ ചിലപ്പോ ഓർമ്മ കാണില്ല..”
“ഓ..ഓർമ്മ ഇല്ലെന്നോ?…എന്തൊക്കെയാ ഞാനീ കേൾക്കുന്നേ..എന്താ പറ്റിയെ ന്റെ അനുവേട്ടന് ”
“അന്നത്തെ ആക്സിഡന്റിന് ശേഷം സംഭവിച്ചതാ..നീ കുറെ കാര്യങ്ങൾ അറിയാനുണ്ട്..”
“സഞ്ജുവേട്ടന് എങ്ങനെ അറിയാം ഇതൊക്കെ?”
“രാമേട്ടൻ പറഞ്ഞതാ ”
“എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ…എനിക്ക് എന്റെ അമ്മയെ കാണണം..എല്ലാവരെയും കാണാനല്ലേ ഞാനോടി വന്നത്..നമുക്ക് പോകാം വാ..മാളുവിനെന്താ സംഭവിച്ചതെന്ന് എനിക്കറിയണം ”
“അവരിവിടെ എവിടെയാണെന്ന് നമുക്കറിയില്ലല്ലോ….അന്വേഷിക്കാം..ഞാൻ റീസെപ്ഷനിലോട്ട് ചെല്ലട്ടെ ”
സഞ്ജയ് റീസെപ്ഷനിലേക്ക് പോയി..ഭദ്ര അവിടെത്തന്നെ നിന്നു….അപ്പോഴാണവൾ മാധവനെ ദൂരെ വെച്ച് കണ്ടത്…
‘മാധവൻ മാമ അല്ലെ അത്…’
അപ്പുറത്തെ ബ്ലോക്കിൽ ആയിരുന്നു മാധവൻ നിന്നിരുന്നത്…ഒരു നീണ്ട വരാന്തയിലൂടെ വേണമായിരുന്നു അവിടെയെത്താൻ
അവൾ അങ്ങോട്ടേക്കൊടി….അവളെ ഒരാൾ ഫോളോ ചെയ്യുന്നതറിയാതെ…
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ കൈയിലിരുന്ന കുപ്പിയെടുത്തു..ഭദ്രയെ മയക്കാനുള്ള വെള്ളമായിരുന്നു അതിൽ..അവൻ അത് തുറന്ന് കുറച്ചെടുത്തു ടവലിൽ ഒഴിച്ചു..
‘ഇത് തന്നെയാണ് പറ്റിയ അവസരം ‘
വരാന്ത അവസാനിക്കാറായപ്പോൾ അയാൾ പുറകെ ചെന്ന് അവളെ ചുറ്റിപിടിച്ചു കൈയിലിരുന്ന ടവൽ കൊണ്ട് അവളുടെ മുഖം പൊതി..പെട്ടന്നുള്ള ആക്രമണം ആയതിനാൽ അവൾ ഞെട്ടിപ്പോയി..കുതറാൻ ശ്രമിച്ചെങ്കിലും നടന്നില്ല…അപ്പോഴേക്കും അവൾ ബോധം കെട്ട് വീണിരുന്നു..അയാൾ അവളെ താങ്ങിയെടുത്തു….ആരെങ്കിലും കാണുന്നതിന് മുൻപ് അയാളുടെ വണ്ടിയിലേക്ക് പോയി..
“അല്ല…ഇതെങ്ങോട്ടാ ഈ കുട്ടിയേയും കൊണ്ട്?” വഴിയിൽ കണ്ട അറ്റെൻഡർ ചോദിച്ചു
“ഇതെന്റെ ഭാര്യയാ..ഞാൻ ഇവളെയും കൊണ്ട് വീട്ടിൽ പോവാ..ഇവിടെയൊരു ബന്ധുവിനെ കാണാൻ വന്നതാ ”
അയാളുടെ മറുപടിയിൽ തൃപ്തി വരാത്തത് പോലെ അറ്റെൻഡർ സംശയിച്ചു നിന്നു.
ഇതേ സമയം ഭദ്രയെ അന്വേഷിക്കുകയായിരുന്നു സഞ്ജയ്.
“ഭദ്രേ…ഭദ്രേ ”
‘ഇവളിതെവിടെ പോയി…പറഞ്ഞിട്ട് പൊക്കൂടായിരുന്നോ ”
“ചേട്ടാ….ഒരു ബ്ലാക്ക് ചുരിദാറും റെഡ് ഷോളുമിട്ട ഒരു പെൺകുട്ടിയെ കണ്ടോ.?”
“കണ്ടിരുന്നു..പക്ഷെ….നിങ്ങളുടെയാരാ ആ കുട്ടി?”
“ചേട്ടൻ എവിടെവെച്ച കണ്ടെന്നു പറ…എന്റെ പെങ്ങളാ അത്…പ്ലീസ് ചേട്ടാ.”
“ഭർത്താവിന്റെ കൂടെയ കണ്ടേ….തലകറങ്ങി വീണപ്പോൾ അതിന്റെ ഭർത്താവ് എടുത്തുകൊണ്ട് പോകുന്നത് കണ്ടു…ആ കുട്ടിയും ഒരു കറുത്ത ഡ്രെസ്സാ ഇട്ടേ..വേറെ ആരെയും ഞാൻ കണ്ടില്ല..”
“ഭ..ഭർത്താവോ?…അതിന് അവൾ..”
“താൻ വെളിയിൽ ചെന്ന് നോക്ക്…അവർ ചിലപ്പോ നിങ്ങളെ കാത്തിരിക്കുകയാവും ”
സഞ്ജയ് വെളിയിലേക്കിറങ്ങി….ചുറ്റും നോക്കാൻ തുടങ്ങി
“ഭദ്രേ…”
അപ്പോഴാണ് ദൂരെ പാർക്ക് ചെയ്ത ഒരു ബ്ലാക്ക് സ്കോർപിയോ കണ്ണിൽ പെട്ടത്..ഭദ്രയുടെ ഷോളിന്റെ അറ്റം ഡോറിന്റ താഴെ തൂങ്ങികിടപ്പുണ്ടായിരുന്നു…സഞ്ജയ് അങ്ങോട്ടേക്കൊടി…
“ഭദ്രേ…ഭദ്രേ..കണ്ണുതുറക് ഭദ്രേ..” കറിനുള്ളിൽ ഭദ്രയെ കണ്ട സഞ്ചയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലാരുന്നു…കാർ ലോക്ക് ആയതിനാൽ അവന് തുറക്കാൻ കഴിഞ്ഞില്ല..
പെട്ടന്ന് പുറകിൽ നിന്നും തലക്ക് അടിയേറ്റു…തലയിൽ കൈവെച്ച് അവൻ പതിയെ തിരിഞ്ഞുനോക്കി..അടിച്ച ആളെ കണ്ടവൻ ഞെട്ടി…അവന്റെ ബോധം മറഞ്ഞു…
ഒടുവിൽ ആ കാർ അവരെയും കൊണ്ട് ആശുപത്രിയുടെ കോമ്പൗണ്ട് വിട്ടു…
“ബോസ്സ്…നമ്മൾ വിചാരിച്ച പോലെതന്നെ കാര്യങ്ങൾ നടന്നു…ഞാൻ വന്നുകൊണ്ടിരിക്കുവാ..”
“———-”
“Ok..ബോസ്സ്..”
അയാൾ പിൻസീറ്റിൽ കിടക്കുന്ന ഭദ്രയെയും സഞ്ചയ്യെയും നോക്കി…ഗൂഢമായി ചിരിച്ചു
തുടരും
കുറേനേരത്തിന് ശേഷം ഭദ്ര കണ്ണ് തുറന്നു…..ചുറ്റും കണ്ണോടിച്ചപ്പോൾ അതൊരു ഗോഡൗൺ ആണെന്ന് മനസ്സിലായി…നടുവിലായി ഒരൊറ്റ ബൾബ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്..അതിനാൽ വെളിച്ചം അധികം ഇല്ലായിരുന്നു….തൊട്ടടുത്തു കിടക്കുന്ന സഞ്ജുവിനെ അപ്പോഴൊണവൾ കണ്ടത്…സഞ്ജുവിന്റെ വാ മൂടി കൈകൾ കെട്ടിയിട്ട നിലയിലാരുന്നു….
സഞ്ജുവിനെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ വായും മൂടിക്കെട്ടിയിരിക്കുന്നത് അവൾ അറിഞ്ഞത്…കൈകൾ പുറകിൽ ഒരു തൂണിൽ ചേർത്ത് കെട്ടിയിരിക്കുകയായിരുന്നു…
എന്ത് ചെയ്യണമെന്ന് അറിയാതെ കരയാനെ അവൾക്കു കഴിഞ്ഞുള്ളു…..ആരോ നടന്ന് വരുന്നപോലെ അവൾക്ക് തോന്നി..
“ആഹാ…ഉണർന്നോ തമ്പുരാട്ടി..”
ഗംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ അവൾ അത് മുഖമുയർത്തി നോക്കി. കട്ട താടിയുള്ള ചെമ്പിച്ച മുടിയുള്ള ഒരാൾ നടന്നു വരുന്നതാണവൾ കണ്ടത്..അയാൾ കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ടായിരുന്നു.
“Welcome മിസ് ഭദ്ര വേണുഗോപൻ……ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ..”. തന്റെ ഗ്ലാസ് ഊരിമാറ്റി അയാൾ ചോദിച്ചു…അയാളുടെ കൃഷ്ണമണി ബ്രൗൺ കളർ ആയിരുന്നു…ഭദ്ര അയാളെത്തന്നെ നോക്കി…
എന്തൊക്കെയോ പറയാനായി അവൾ ശ്രമിച്ചു…കൈകളുടെ കെട്ടഴിക്കാൻ അവൾ നോക്കി..
“വെറുതെ എനർജി കളയണ്ട മോളെ…നിനക്ക് കെട്ടഴിക്കാൻ പറ്റില്ല..സമയമാകുമ്പോൾ ഞാൻ തന്നെ അഴിക്കാം,.”
അവൾ അയാളെ കൂർപ്പിച്ചു നോക്കി..
“എന്താടി…നോക്കി പേടിപ്പിക്കാൻ നോക്കുവാണോ നീ….നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാവുമെന്നറിയാം….ഇവനും കൂടി ഉണരട്ടെ…എന്നിട്ട് ഞാനെല്ലാം തീർത്ത് തരാം…ok?”
അയാൾ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു..എന്നിട്ട് തിരികെ നടന്നുപോയി..
സഞ്ജുവിനെ ഉണർത്താൻ നോക്കിയെങ്കിലും ഭദ്രക്ക് അതിന് സാധിച്ചില്ല..
കുറച്ച് നേരം കഴിഞ്ഞപ്പോൾ സഞ്ജയ് കണ്ണ് തുറന്നു…താൻ എവിടെയാണെന്ന് അവന് മനസ്സിലായില്ല….അപ്പോഴാണ് അടുത്തിരുന്ന് തന്നെ നോക്കുന്ന ഭദ്രയെ അവൻ കണ്ടത്…താൻ ബന്ധിതനാണെന്ന് അവൻ മനസ്സിലാക്കി..
“രണ്ടുപേരും ഉണർന്നല്ലോ…..എന്താ മോനെ ഇത്ര ലേറ്റ് ആയത്…ദേ ഭദ്രയെ കണ്ടില്ലേ അവൾ നേരത്തെ ഉണർന്നു..മിടുക്കി…”
സഹായിയോട് അവരുടെ വായിലെ പ്ലാസ്റ്റർ മാറ്റാൻ അയാൾ ആഞാപിച്ചു..
“താനാരാ….എന്തിനാ ഞങ്ങളെ….ഇവിടെയിങ്ങനെ…..”
“കെട്ടിയിട്ടിരിക്കുന്നത് എന്നല്ലേ?..” ഭദ്ര പറയുന്നതിന് ഇടയിൽ കയറി അയാൾ ചോദിച്ചു
“അതേ…നിന്നെയൊക്കെ പോലീസിൽ ഏൽപ്പിക്കുകയാ ചെയ്യണ്ടേ..” സഞ്ജയ് ദേഷ്യത്തോടെ പറഞ്ഞു
“ഹ..ഹാ ഹാ…പോലീസോ…നീ ഈ സ്ഥലം ഒന്ന് നോക്കിക്കേ…ഒരു പൂച്ചകുഞ് പോലും വരില്ല ഇവിടേക്ക്….പിന്നെയല്ലേ പോലീസ്….അത് മാത്രമല്ല ഇവിടെനിന്നും പുറത്തിറങ്ങിയാൽ അല്ലെ നീയൊക്കെ പോലീസിനെ വിളിക്കു..”
“എന്താടാ നീ ഞങ്ങളെ കൊല്ലുമോ..?”സഞ്ജയ് ദേഷ്യത്തോടെ ചോദിച്ചു…അവന്റെ കണ്ണുകൾ ചുവെക്കുന്നുണ്ടായിരുന്നു..കൈകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു….ഭദ്ര സഞ്ജയ് യുടെ ഭാവം കണ്ട് ഞെട്ടിപ്പോയി…അവൾ ആദ്യമായിട്ടാണ് അവനെ ഇങ്ങനെ കാണുന്നത്..
“അതേട…വേണ്ടിവന്നാൽ കൊല്ലാനും മടിക്കില്ല…അതിന് വേണ്ടിട്ടാ ഇങ്ങോട്ട് കൊണ്ടുവന്നതെന്നു കൂട്ടിക്കോ..”
“പക്ഷെ നിന്നെ ഞാൻ പെട്ടന്ന് കൊല്ലില്ല മോളെ…നിന്നെ കണ്ടപ്പോഴേ എനിക്ക് പെരുത്തിഷ്ടായി…എന്റെ ആവശ്യങ്ങൾ കഴിഞ്ഞിട്ടേ നിന്നെ ഞാൻ കൊല്ലു..” അയാൾ ഭദ്രയുടെ തൊട്ടടുത്തു വന്നു പറഞ്ഞു…അവളുടെ ശരീരം മുഴുവൻ അയാൾ കണ്ണുകൾ കൊണ്ടുഴിഞ്ഞു..
“പ്ഭാ…..പന്ന..##@***##@**….നിയവളെ തൊട്ടലുണ്ടല്ലോ…നിന്റെ കൈ ഞാൻ വെട്ടും..പട്ടി..#@*@*@ മോനെ..🤬🤬” സഞ്ജയ് ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി
“നിർത്തെടാ…##₹**@@##***…നീ ആരുടെ മുൻപിലാ നിൽക്കുന്നതെന്ന് നിനക്കറിയാമോ…ഞാനാരാണെന്ന് അറിയാമോടാ നിനക്ക്…I am Ram Shankar….ഒരു വലിയ ബിസിനെസ്സ്കാരൻ….നിന്റെ മംഗലത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പാർട്ണർ ആയിരുന്നു ഞാൻ…..പക്ഷെ….എന്റെ പ്രതീക്ഷകളൊക്കെ തെറ്റിച്ചത് നിന്റെ അമ്മാവനാ…ആ മാധവൻ…എന്റെ സ്ഥാപനങ്ങളൊക്കെ അവൻ പൂട്ടിച്ചു…കോടികളാ എനിക്ക് നഷ്ടമായത്…പകരം വീട്ടണം എനിക്ക്….”
“താൻ എന്തൊക്കെയാ പറയണേ..തന്റെ കോടികൾ നഷ്ടമായത് തന്റെ കൈയിലിരുപ്പ് കൊണ്ടാരിക്കും. മനഃപൂർവം ആരെയും ദ്രോഹിക്കുന്ന ആളല്ല ന്റെ മാധവൻ മാമ…”
“നിർത്തടി….അവളുടെയൊരു മാധവൻ മാമ…നീയെന്താ കരുതിയെ അയാളെക്കുറിച്ച്…ചതിയനാ അവൻ…കൊടും ചതിയൻ…ഞാൻ ജയിലിൽ പോകാൻ കാരണം അവനാ….എല്ലാം അവൻ ഒറ്റക്ക് എടുത്തു…അവനെ ഞാൻ വെറുതെ വിടില്ല….അവന്റെ കുടുംബം നശിക്കുന്നതെനിക്ക് കാണണം.,..”
ഭദ്രയും സഞ്ജുവും അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു…അവരെ ഒന്ന് നോക്കിയിട്ട് അയാൾ തുടർന്നു…
” അവന്റെ നാശത്തിന്റെ മുന്നോടി ആയിട്ടാ ആ ആക്‌സിഡന്റ് നടന്നത്….അതേ ഞാനാ…ഞാൻ തന്നെയാ അത് ചെയ്യിച്ചേ….അമ്മയും അനന്ത്രവനും
ചത്തപ്പോ അവൻ പകുതി തളർന്നു..”
ഭദ്ര ഞെട്ടലോടെ അയാളെനോക്കി…അവൾക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ല…സത്യം അവൾ അറിയുമോ എന്നുള്ള പേടി സഞ്ചയ്ക്കുണ്ടായിരുന്നു…ഭദ്ര സഞ്ജയ് യെ നോക്കി…അവനും അയാൾ പറഞ്ഞത് കേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു…
“എ….എന്താ…താൻ..പറ..പറഞ്ഞത്…..എന്റെ മുത്തശ്ശി…”
“അതേടി…നിന്റെ മുത്തശ്ശിയെയും പുന്നാര അനിയൻ അഭിയേയും കൊന്നത് ഞാനാ….ഹാ..ഹാ..ഹാ…” അയാൾ അട്ടഹസിച്ചു..
തുടരും