November 10, 2024

അസുരന്റെ പ്രണയം : ഭാഗം 17

രചന – ജിലു സാറ

രണ്ടുപേരും താഴേക്ക് ചെന്നപ്പോഴേ കണ്ടു എല്ലാവരും ഹാളിൽ ഇരുന്നു സംസാരിക്കുന്നത്.

ആ,,, അമ്മയുടെ മോളു ചുന്ദരിക്കുട്ടിയായിട്ടുണ്ടല്ലോ ഈ സാരി മോൾക്ക് നന്നായി ചേരുന്നുണ്ട്,, നന്ദിനി വേദയുടെ അടുത്തു ചെന്ന് കൊണ്ട് പറഞ്ഞു..

അല്ലേലും ഏട്ടതിക്ക് ഗൗണിനെക്കാലും നല്ലത് സാരി തന്നെയാ,,സാരിയുടുത്താൽ ഏട്ടത്തിയെ കാണാൻ ഒരു പ്രത്യേക ഭംഗി അല്ലേ അമ്മേ ശ്രീക്കുട്ടി വേദയെ നോക്കിക്കൊണ്ട് പറഞ്ഞു..

ഒന്നു മിണ്ടാതിരിക്കെടി എന്റെ ഏട്ടത്തിക്ക് കണ്ണുകിട്ടാതിരിക്കട്ടെ സിത്താര അതും പറഞ്ഞു ശ്രീക്കുട്ടിയുടെ തലക്കിട്ടു ഒരു തട്ട് കൊടുത്തു….

ഓഹോ! അപ്പോൾ അസുരനു ഞാൻ സാരിയുടുക്കുന്നതാണല്ലേ ഇഷ്ട്ടം,, അല്ലേലും ഈ സാരി സെലക്ട് ചെയ്തത് ശിവേട്ടൻ അല്ലായിരുന്നോ,,ഹും അപ്പോൾ നല്ല സെലക്ഷൻസ് ഉണ്ട്…..അവൾ ശിവയെ നോക്കി ഒന്നു ആത്മഗമിച്ചു..

മോളെന്തേ ആലോചിക്കുന്നേ വേദയുടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു…

ഒന്നുമില്ലമ്മേ ഞാൻ ഈ സാരിയുടുത്തപ്പോൾ ശിവേട്ടൻ പറയുവാ എനിക്ക് സാരിയൊന്നും ചേരത്തില്ലാന്നു പാടത്തു വെച്ചിരിക്കുന്ന കോലമാണെന്നുമൊക്കെ അവൾ ശിവയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു..

ഇത് കേട്ട ശിവ അവളെ തന്നെ രൂക്ഷമായി നോക്കി,,, അവനവനു ചേരുന്നത് ഇടാനെ ഞാൻ പറഞ്ഞുള്ളൂ,,, പിന്നെ ഈ ഡ്രസ്സ്‌ ഇവൾക്കൊട്ടും ചേരുന്നില്ലാ പിന്നെ നിങ്ങളെന്തിനാ ഇതിനു മാത്രം ഇങ്ങനെ പൊക്കി പറയുന്നെ,,, ഇപ്പോഴേ ഇങ്ങനെ തള്ളി തുടങ്ങിയാൽ ഞങ്ങൾ പെട്ടന്ന് തന്നെ അവിടെയെത്തും,,, അതു കൊണ്ട് ആരും തള്ളാതിരിക്ക് ശിവ അത്രയും പറഞ്ഞു നിർത്തിയതും നയനയും അപ്പച്ചിയും ചിരിച്ചു…

അതു ശെരിയാ വേദയ്ക്ക് ഈ ഡ്രസ്സ്‌ ഒട്ടും ചേരുന്നില്ലാ,, വേറെയൊന്നും ഇല്ലാഞ്ഞിട്ടാണോ വേദ അവൾ ഒരു പരിഹാസത്തോടെ ചോദിച്ചു.

എന്നാൽ ഞാൻ ഇത് അങ്ങ് മാറ്റിയിട്ടു വരാം ശിവയെ നോക്കി അത്രയും പറഞ്ഞിട്ടു അവൾ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി..

വേണ്ട പാറു ഇത് മതി ഞാൻ ചുമ്മാ പറഞ്ഞതല്ലേ നീ ഇങ്ങോട്ട് വന്നേ,,, ഇപ്പോൾ തന്നെ ലേറ്റ് ആയി പോവാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അമ്മയോടും ബാക്കിയുള്ളവരോടും യാത്ര പറഞ്ഞിറങ്ങി…

എന്നാൽ നയനയ്ക്ക് മുന്നിൽ തോറ്റു പോകാതെ ശിവേട്ടൻ ആ സമയത്തു അങ്ങനെ പറഞ്ഞത് ഓർത്തു സന്തോഷവും അതിലുപരി അതിശയത്തോട് കൂടി നയനയെ ഒന്നു കൂർപ്പിച്ചു നോക്കി ശിവയോടൊപ്പം പോയി…..

യാത്രയിലൂടെ നീളം രണ്ടു പേർക്കുമിടയിൽ മൗനം തന്നെയായിരുന്നു,,, ഒരു നീണ്ട യാത്രയ്ക്ക് ശേഷം കാർ ചെന്ന് നിന്നത് സൗന്ദര്യ പാലസിനു മുന്നിലാണ്,,, വേദയ്ക്ക് അവിടെയുള്ളവരെ ഒന്നും തന്നെ പരിയിചയമില്ലായിരുന്നു,, ആ സ്ഥലമെല്ലാം പലതരം ബലൂണുകളും കളർലൈറ്റും ഒരു വല്ലാത്ത അറ്റ്മോസ്ഫിയറായി തോന്നി വേദയ്ക്ക്,,, അതു കഴിഞ്ഞപ്പോഴാണ് മുട്ടിനു മുകളിൽ വരെ നിൽക്കുന്ന ഒരു ഫ്രോക്കുമിട്ടു പുട്ടിയൊക്കെ അടിച്ചു ഒരു പെണ്ണ് ശിവയുടെ അടുത്തേയ്ക്ക് നടന്നു വരുന്നത് കണ്ടത്…കണ്ടാലെയറിയാം ഒരു ജാട സാധനം.

ഹായ് ശിവൻ sir…

കല്യാണത്തിന് വരാൻ പറ്റിയില്ലാ ഇതാണല്ലേ wife. സാറിന്റെ സെലക്ഷൻ കൊള്ളാം നിങ്ങൾ തമ്മിൽ നന്നായി ചേരും ആ പെണ്ണ് വേദയ്ക് കൈ കാണിച്ചു..എന്താ സാർ love marriage ആയിരുന്നോ…

അതു കേട്ടതും പേരറിയാത്തൊരു സന്തോഷം വേദയ്ക്ക് ഉണ്ടായി അവൾ ശിവയെ ഒന്നു നോക്കി, എവിടുന്നു പുച്ഛം മാത്രം…

ഹായ് എന്റെ പേര് അനുഷ്ക

ഹലോ, ഞാൻ വേദപാർവതി.. രണ്ടുപേരും പരസ്പരം പരിചയപ്പെട്ടു,, വേദ your sari so beautiful..

അതുകേട്ടതും വേദ പിന്നെയും ശിവയെ നോക്കി എവിടുന്നു ഒന്നു മൈൻഡ് പോലും ചെയ്യുന്നില്ലാ,,,

അപ്പോഴാണ് വേദ അവിടെ വന്നവരെയൊക്കെ നോക്കിയത് ഭൂരിഭാഗം പേരും അടിപൊളി സാരിയൊക്കെയുടുത്താണ് നിൽപ്പ്,,,മൂന്നാലു പേര് കാണും ഫ്രോക്ക്..

ഈ സമയം കുറെപ്പേരുമായി പരിചയപ്പെട്ടു കഴിഞ്ഞിരുന്നു വേദ…

Hlo, ശിവ ഇതാണല്ലേ തന്റെ വൈഫ്‌ വേദയെ നോക്കിക്കൊണ്ട് രഞ്ജിത്ത് ചോദിച്ചു

ആഹ്,, അതെ….

ആ ഇതാണ് രഞ്ജിത് നമ്മുടെ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നതാ.. ശിവ വേദയ്ക്കും രഞ്ജിത്തിനെ പരിചയപ്പെടുത്തി.

പക്ഷേ അയാളുടെ വല്ലാത്ത നോട്ടവും ഭാവവും അവൾക്ക് ഇഷ്ട്ടപ്പെട്ടിരുന്നില്ലാ,, അവൾ ശിവയുടെ അടുത്തേയ്ക്ക് കുറച്ചൂടെ ചേർന്ന് നിന്നു..

താൻ ഇപ്പോൾ എന്ത് ചെയ്യുന്നു.

ഞാൻ ഡിഗ്രി പഠിക്കുന്നു,, താൽപ്പര്യം ഇല്ലാതെ പറഞ്ഞു…

പിന്നെ ശിവയ്ക്കും വേദയ്ക്കും ഒപ്പം അനുഷ്‌ക്കയും രഞ്ജിത്തും നിന്നു.

ഹായ്….. ഇന്ന് നമ്മുടെ സന്ദീപ് ചേട്ടന്റെയും ജൂലിയറ്റ് ചേച്ചിയുടെയും വിവാഹ റിസപ്ഷനാണ്, അത്കൊണ്ട് എല്ലാവരും ഡാൻസ് ചെയ്യണം എല്ലാ പ്രണയ ജോടികളും,,ഡാൻസ് ഇഷ്ട്ടപ്പെടുന്നവരും വരേണ്ടതാണ്,, സ്റ്റേജിൽ നിന്നുള്ള അനൗൺസ്മെന്റ് കേട്ടതും ശിവ വേദയെ ഒന്നു പാളി നോക്കി വേദ…

നല്ല ഒരു മലയാളം സോങ് വെച്ചതും മിക്ക പ്രണയ ജോടികളും ഡാൻസ് ചെയ്യാനായി ഇറങ്ങി,, അതുപോലെ മിക്കവരും ആവരുടെ ഡാൻസ് ഒക്കെ കണ്ടു കൈയടിക്കുന്നൊക്കെ ഉണ്ട്.. നമുക്കും ഡാൻസ് ചെയ്താലോ ശിവ അനുഷ്ക ശിവയുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു…. ശിവ വേദയെ ഒന്ന് നോക്കി അവൾ പൊയ്ക്കോളാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു,,, അവളുടെ ആ മറുപടി ശിവ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…

ഡാൻസ് കളിച്ചോണ്ടിരുന്നപ്പോഴും ശിവയുടെ കണ്ണുകൾ അവൻ പോലും അറിയാതെ വേദയെ തേടിപ്പോയിരുന്നു,,, ഈ സമയം വേദയുടെ മുഖം കുത്തി വീർത്തിരിക്കുന്ന കണ്ടു രഞ്ജിത്ത് വേദയെ ഒന്ന് വിളിച്ചു.

താൻ എന്താ വേദ വല്ലാതെ നിൽക്കുന്നെ,, വാടോ നമുക്കും ഡാൻസ് ചെയ്യാം(ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ,, വെറുതെ നിർത്തത്തുമില്ല ശിവേട്ടന്റെ കൂടെപ്പോയാൽ മതിയായിരുന്നു,,, അവളുടെ ഒരു ഡാൻസ് കണ്ടില്ലേ വേദ കുശുമ്പോടെ അനുഷ്‌ക്കയെ തന്നെ നോക്കി) വേദ താൻ എന്താ ആലോചിക്കുന്നേ ഞാൻ വിളിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി… രഞ്ജിത്ത് അത്രയും പറഞ്ഞു പോകാൻ തുടങ്ങിയതും..

“ഏയ് അങ്ങനൊന്നുമില്ല” വേദ പറഞ്ഞു.

ഓക്കേ… രഞ്ജിത്തിനൊപ്പം വേദയും ഡാൻസ് കളിക്കാൻ തുടങ്ങി…

ആ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്ന വേദയെ തന്നെ ഉറ്റുനോക്കുവായിരുന്നു ശിവ എന്തുകൊണ്ടോ രഞ്ജിത്തിനൊപ്പം അവൾ കളിക്കുന്നത് ഇഷ്ട്ടമായില്ലാ അവന്റെ മുഖം വലിഞ്ഞു മുറുകി.

ഡാൻസ് ചെയ്തുക്കൊണ്ടിരുന്നപ്പോഴാണ് വേദയുടെ വയറിലൂടെ രഞ്ജിത്തിന്റെ വിരലുകൾ സഞ്ചരിച്ചത്,, അതിനു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു,,, അത് അവളിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി,, എന്നാൽ അവൾ ശിവയെ നോക്കിയപ്പപ്പോൾ തകർത്തു ഡാൻസ് ചെയ്യുന്നുണ്ട്…. വീണ്ടും രഞ്ജിത്തിന്റെയടുത്തു പോകാൻ തുടങ്ങിയപ്പോഴേ രഞ്ജിത്ത് അവളുടെ കൈയിൽ പിടിച്ചു അവനോടു ചേർത്ത് നിർത്തി,,,അവൾ അവനെ കൂർപ്പിച്ചു നോക്കി,,, അപ്പോഴും അവന്റെ വൃത്തിക്കെട്ട കണ്ണുകൾ അവളുടെ മേനിയഴകിൽ ഒഴുകി നടന്നു….പെട്ടന്ന് അവൻ വേദയെ തിരിച്ചു നിർത്തി അവളുടെ ഇരു കൈയിലൂടെയും അവന്റെ കൈകൾ അവളിലൂടെ അരിച്ചിറങ്ങി അവൾ അവനെ തിരിഞ്ഞു നിന്നു തല്ലാൻ തുടങ്ങുന്നതിനു മുന്നേ രഞ്ജിത്ത് തെറിച്ചു നിലത്തു വീണു കിടക്കുന്നതാണ് വേദ കണ്ടത്,, എന്താണെന്നു മനസിലാകുന്നതിനു മുൻപ് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവന്റെ മൂക്കിൽ ഒരിടി കൊടുത്തു,, അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ശിവ…അവന്റെ കത്തി ജ്വലിക്കുന്ന ഈ ഒരു ഭാവം വേദയ്ക്ക് അന്യമായിരുന്നു,, വേദ പെട്ടെന്ന് തന്നെ ശിവയുടെ അടുത്ത് ചെന്ന് അവനെ പിടിച്ചു മാറ്റാൻ ആവുന്നതും നോക്കി ഒന്നും നടന്നില്ല,,, അവിടെ വന്നിട്ടുണ്ടായിരുന്ന ഗസ്റ്റ് എല്ലാവരും ഈ സമയം രഞ്ജിത്തിനും ശിവയ്ക്കും ചുറ്റും ഒത്തുകൂടി,,,,

മതി ശിവ ഇനി അവനെ തല്ലിയാൽ ചത്തുപ്പോകും കൂട്ടത്തിൽ നിന്ന ഒരുവൻ ശിവയോട് പറഞ്ഞു….

സ്റ്റോപ്പിറ്റ് ഇനി എന്റെ പെണ്ണിനെ നിന്റെ വൃത്തിക്കെട്ട കണ്ണുകൊണ്ടു നോക്കിയാൽ പന്ന&&&&*****&&&&&#മോനെ ഇനി ഇതുപോലെയൊന്നു എന്റെ പെണ്ണിന്റെ നേരെയുണ്ടായാൽ,, ഉണ്ടായാൽ ദൈവം നിനക്ക് തന്നെ ആയുസ് ഈ ശിവരുദ്രാക്ഷ് തന്നെയിങ്ങെടുക്കും,, ഈ ലോകത്തു നിന്നെ വാഴിക്കില്ല ഞാൻ,, അടികൊണ്ടു നിലത്തു തളർന്നു കിടക്കുന്നവന്റെ നെഞ്ചിൽ കാൽ വെച്ചുകൊണ്ട് ശിവ അത്രയും പറഞ്ഞു വേദയേം കൂട്ടി കാറിന്റെ അടുത്തേയ്ക്ക് പോയി. അവർ പോകുന്നതും നോക്കി വശ്യമായ ചിരിയിൽ അവൻ അവിടെ കിടന്നു..

എന്നാൽ വേദ അറിയുവായിരുന്നു പുതിയ ശിവയെ,,, അവിടെ ചെന്നതും അവളുടെ കരണം നോക്കി ശിവ ഒന്ന് കൊടുത്തു പെട്ടന്നുള്ള അടിയുടെ ആഘാതത്തിൽ പുറകിലേയ്ക്ക് വീഴാൻ പോയ വേദയെ ശിവ പിടിച്ചു നിർത്തി….

ശിവേ.. ശിവേട്ട…പ്ഫാ പുന്നാരമോളെ.. ഒരക്ഷരം മിണ്ടിപ്പോയെക്കെല്ല് നീ,, ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവന്റെ മുഖം,, ചെല്ലടി അവന്റെയടുത്തു, പാവം വേദന കൊണ്ട് കരയുവാ, പോയി കൂട്ട് നിൽക്കെടി പന്ന &&&&*മോളെ…അവൻ വന്നപ്പോൾ തൊട്ട് നിന്നെ തന്നെ നോക്കുന്നതും നീ പേടിച്ചതുമൊക്കെ ഞാൻ കണ്ടതാ,,, അപ്പോഴേ എനിക്ക് അറിയാമായിരുന്നു നിനക്ക് അവനെ നേരത്തെ അറിയാമെന്നു…. പറയടി ആരാടി അവൻ നിന്റെ…. പറയാൻ… ശിവ അവളുടെ കൈ തിരിച്ചു പിന്നിൽ വെച്ചുകൊണ്ട് അവളോട് ചോദിച്ചു കൊണ്ട് അലറി,,, എന്നാൽ ശിവയുടെ കൈയിലെ പിടി വിടുവിക്കാൻ ശ്രമിക്കുത്തോറും അവളിലെ പിടി മുറുകിയിരുന്നു,,, ഇതൊക്കെ എവിടം വരെ പോകുമെന്ന് അറിയാൻ വേണ്ടിയാടി ഞാൻ അനുഷ്‌ക്കയ്ക്കൊപ്പം ഡാൻസ് കളിക്കാൻ പോയത്,,,വേദന എടുത്തതും അവളുടെ കണ്ണെല്ലാം നിറഞ്ഞു വന്നു, അത് കണ്ടിട്ട് പോലും ശിവയുടെ ദേഷ്യം മാറിയത് പോലുമില്ല,,, പറയടി പന്ന മോളെ ആരാ അവൻ…. നീ പറയണ്ട…. ശിവ അവളിലെ പിടി വിട്ടു മുഷ്ട്ടി ചുരുട്ടി കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു..

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് സന്ദീപ് അവരുടെ അടുത്തേയ്ക്ക് വന്നത്..

ഡാ, ശിവ ഇപ്പോൾ പോകരുതെടാ പപ്പാ വിഷമിച്ചിരിക്കുവാടാ നീ ഒന്ന് വാ… ശെരിയാ അവനെ പോലെയുള്ള അലവലാതിയെ ഒന്നും വിളിക്കാൻ പാടില്ലായിരുന്നു ഓഫീസിൽ സ്റ്റാഫിനെ എല്ലാവരെയും വിളിക്കുമ്പോൾ ഒരാളെ എങ്ങനെ മാറ്റി നിർത്തുന്നെ അത് കൊണ്ട് മാത്രമാ,,, വേദയ്ക്കു അവരുടെ മുമ്പിൽ അങ്ങനെ സംഭവിച്ചെത്തിന് ഞാൻ മാപ്പ് ചോദിക്കുന്നു സന്ദീപ് കൈക്കൂപ്പി അവരുടെ അടുത്ത്.

നീ എന്താ കാണിക്കുന്നേ സന്ദു അതിന്റെയൊന്നും ആവശ്യമില്ല ഞങ്ങൾ ഇപ്പോൾ പോകുന്നുമില്ല,, ഇവളുടെ മനസ് ഒന്ന് തണുക്കാൻ ഇങ്ങോട്ട് വന്നതാ.. നീ ചെല്ല് ഞങ്ങൾ വരാം..

ശെരിയാ അച്ഛന്റെ ഒരേയൊരു കൂട്ടുകാരന്റെ മകന്റെ ലൈഫിലെ നല്ലൊരു ദിവസം വന്നപ്പോൾ അച്ഛന് വരാൻ പറ്റാത്തതിൽ തന്നെ അങ്കിളിന് നന്നായി വിഷമം ഉണ്ടായിരുന്നു ഇനി ഞാനും കൂടെ പോയാൽ അത് അവർക് സഹിക്കാൻ പറ്റില്ല, അതുകൊണ്ട് ഞാൻ ഇവിടെ തന്നെ വേണം ശിവ അത് ചിന്തിച്ചു കൊണ്ട് വേദയെ നോക്കിയപ്പോൾ അവൾ കാറിൽ ചാരി നിന്നു കരയുവാണ്,,, ശിവ അവളുടെ കവിളിലേയ്ക് നോക്കിയപ്പോഴേ കണ്ടു അവന്റെ അഞ്ച് വിരലിന്റെ പാടും വീണു ചുവന്നുകിടപ്പുണ്ട് അത് കണ്ടപ്പോൾ എന്തോ അവന്റെ ഹൃദയവും ഒന്ന് വേദനിച്ചു..

“സന്ദീപിന്റെ മുഖം മനസിൽ വന്നതും ദേഷ്യം അരിച്ചുകയറി”

ഇനി എന്ത് കണ്ടു നിക്കുവാടി ഇങ്ങോട്ട് വാടി ശിവ അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് വീണ്ടും സന്ദീപിന്റെ അടുത്തേയ്ക്ക് പോയി…

അവിടെ ചെന്നപ്പോഴേ കണ്ടു ഇരുട്ടിന്റെ മറവിലെ ആ വലിയ മരത്തിന്റെ ചുവട്ടിൽ മൂക്കിൽ നിന്നു വായിൽ നിന്നും ചോരയൊലിച്ചു ഇരിക്കുന്നവനെ, അത് കണ്ടതും വേദയുടെ മനസിൽ അതിയായ സന്തോഷം വന്നു,, അവൾ പെട്ടന്ന് ശിവയെ ഒന്ന് നോക്കിയപ്പോൾ ശിവ അവളെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുവാ,, വേദ അവന്റെയടുക്കലേയ്ക്ക് ഒന്നുടെ ചേർന്ന് നിന്നു..

വീണ്ടും ആ ഓഡിറ്റോറിയത്തിൽ ചിരിയും സന്തോഷവും വന്നു നിറഞ്ഞു,, വീണ്ടും ഡാൻസും പാട്ടുമായി ആ റിസപ്‌ഷൻ ഹാൾ പ്രണയ ജോഡികളുമായി ഡാൻസിലേയ്ക്ക് ഇറങ്ങി… വേദയുടെയും ശിവയുടെയും നിൽപ്പ് കണ്ടു സന്ദീപും ജൂലിയറ്റും വന്നു അവരെയും ഡാൻസിലേയ്ക് വലിച്ചോണ്ട് പോയി…..

❣️***ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി…
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ***❣️

ഈ പാട്ടിൽ വേദയുടെ മനസിലെ പകുതി സങ്കടവും പോയിരുന്നു,, ശിവയുടെ അടുത്ത് നിൽക്കുമ്പോഴെല്ലാം അവളിൽ വല്ലാത്തൊരു സന്തോഷമായിരുന്നു,, എന്നാൽ ശിവ താല്പര്യമില്ലാതെ കളിക്കുന്നകണ്ടു വേദയ്ക്കു അങ്ങ് ചൊറിഞ്ഞു കേറി(ഓഹോ അപ്പോൾ എന്റെയടുത്തു കളിക്കനേ മടിയുള്ളു ആ പുട്ടിയടിച്ചവളുടെ കൂടെ കളിക്കാൻ നേരം എന്തൊരു ആവേശം ആയിരുന്നു ശെരിയാക്കി തരാം വേദ ഒന്ന് ആത്മഗമിച്ചു.)

തുടരും…..

❤️❤️എല്ലാവരുടെയും സപ്പോർട്ടിന് ഒരുപാട് സ്നേഹം❤️❤️❤️

Leave a Reply