രചന – ജിലുസാറ
വേദ പെട്ടന്ന് തന്നെ ബെഡിൽ നിന്നു ചാടി എഴുന്നേൽക്കാൻ തുടങ്ങി”
അയ്യോ,, എന്റെ പാറൂട്ടി അവിടെ തന്നെ ഒന്നു കിടന്നേ,,ഇല്ലേൽ നടുവ് വേദന കൂടും,,ഞാൻ കൊച്ചിന് ഈ ഓയില്മെന്റ് തേച്ചു തരാം അതു പറഞ്ഞവൻ ഒരു വശ്യമായ ചിരിയോടെ അവളുടെ അടുത്തേയ്ക്ക് വന്നിരുന്നു..
ഈ സമയം ഒരു അമ്പരപ്പോടെ അവൾ അവനെ തന്നെ നോക്കിയിരുന്നു. അവൻ അടുക്കലേയ്ക്ക് വരും തോറും അവൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങിയിരുന്നു…
“”ഇങ്ങനെ ഇരുന്നാൽ ഞാൻ എങ്ങനെയാ തേച്ചു തരുക,,അവളുടെ അടുത്തു ഇരുന്നു കൊണ്ട് അവൻ ചോദിച്ചു”
അവനിൽ നിന്നു അങ്ങനെ കേട്ടതും അവൾ അവനെ തന്നെ നോക്കി..അതെ ശിവേട്ടാ എനിക്ക് നടുവിനൊന്നും വേദനയില്ലന്നേ ഞാൻ മുന്നോട്ടല്ലേ വീണത് പിന്നെ എങ്ങനെയാ നടുവ് വേദനിക്കാ, ഭയത്താൽ കലർന്നൊരു ചിരി വരുത്തിക്കൊണ്ട് വേദ പറഞ്ഞു…
അയ്യോ ശെരിയാ,,എന്നാൽ പിന്നെ വേദനയുള്ളോരിടം ഉണ്ടല്ലോ അവിടെ തേക്കാം, അതു പറഞ്ഞതും അവളെ ബെഡിൽ തന്നെ തള്ളിയിട്ടു. അവൾക്ക് മുകളിലായി കൈകുത്തി നിന്നു ശിവ,,,അവന്റെ ചുടുനിശ്വാസം മുഖത്തു പതിഞ്ഞതും കണ്ണുകൾ ഇറുക്കിയടച്ചു വേദ,,, “നീ പെട്ടു വേദ മര്യാദക്ക് അവളോടൊപ്പം വിട്ടാൽ മതിയാരുന്നു അവൾ ഒന്നു ആത്മഗമിച്ചു.” എന്നാൽ ശിവ അവളുടെ പ്രവർത്തികൾ കാണുകയായിരുന്നു,, താൻ അടുത്തു ചെല്ലുമ്പോൾ അവളിലുണ്ടാകുന്ന മാറ്റങ്ങൾ,,കുറച്ചു നേരം അവളുടെ മുഖമാകെ അവന്റെ കണ്ണുകൾ ഓടി നടന്നു.
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല,, കുറെയായി സഹിക്കുന്നു,,ഇപ്പോൾ പുതിയ സ്നേഹ പ്രഹസനം ആയി വന്നിരിക്കുവാ അവള്,, ഇന്ന് കാണിച്ചു തരാടി നിന്റെ അഹങ്കാരം,,വേണ്ട വേണ്ടാന്ന് വെക്കുമ്പോൾ അവളുടെ കോപ്പിലെ ഒരു അഭിനയം ശിവ ഒന്നു ആത്മഗമിച്ചു കൊണ്ട് വേദയുടെ
സാരി തലപ്പ് മാറ്റി,,, പുക്കിൾക്കുഴിക്ക് മുകളിലായുള്ള മറുക് കണ്ണിൽ പെട്ടതും ഒരു നിമിഷം അവിടെ തന്നെ നോക്കി നിന്നു ശിവാ,, ഇടുപ്പിൽ നനുത്ത സ്പർശം അറിഞ്ഞതും ശിവ ഓയിൽമെന്റ് പുരട്ടുവാണെന്നു അവൾക്ക് മനസിലായി,,, കൈയുടെ സഞ്ചാരം നടുവിൽ ചെന്ന് നിന്നതും നടുവിലൂടെ ഒരു മിന്നൽ പിണർ പാസ് ചെയ്യുന്ന പൊലെ തോന്നി വേദയ്ക്ക്,,, പെട്ടന്ന് തന്നെ വേദ കണ്ണുകൾ വലിച്ചു തുറന്നു,,
ദൈവമേ അവിടെയൊന്നും എനിക്ക് വേദന പോലും ഇല്ലല്ലോ പിന്നെ എന്തിനാ അങ്ങോട്ടു സഞ്ചരിക്കുന്നെ,,ഇടുപ്പിൽ ഇറുക്കിപ്പിടിച്ചതിനു നല്ല വേദനയുള്ള കാരണമാ എതിർക്കാതിരുന്നത്,,”കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിച്ചത്..”
ഡോ,,, കൈ എടുക്കടോ താൻ എങ്ങോട്ട ഈ തേച്ചു പോകുന്നത്,,,പരട്ട കാലാൻ പെണ്ണുപ്പിടിയൻ…എന്റെനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊടുന്നത് എനിക്കിഷ്ടമല്ലാ.
വേദയുടെ എടുത്തടിച്ച പോലെയുള്ള സംസാരം ശിവയ്ക്ക് തീരെ ഇഷ്ട്ടമായില്ലാ,, ഓ! എന്നിട്ടു ഞാൻ ആദ്യം ഓയിൽമെന്റ് തേച്ചു തന്നപ്പോൾ എവിടെപ്പോയിരുന്നു നിന്റെ ഈ നാക്ക്,,ശിവ അവളെ തന്നെ നോക്കി കലിപ്പിച്ചു ചോദിച്ചു.
അതിനു അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
പിന്നെ നീ പറഞ്ഞല്ലോ നിന്നെ തൊടാൻ പറ്റില്ലാന്നു,, ഡീ പെണ്ണെ ഒരു കാര്യം നീ മനസിലാക്കിക്കോ നിന്നിൽ ആർക്കേലും ഒരു അവകാശം ഉണ്ടെങ്കിൽ അതു ഈ ശിവയ്ക്ക് മാത്രമായിരിക്കും,, അതിപ്പോൾ ഇങ്ങനെയൊക്കെ ആയാലും, അതു കൊണ്ടു തന്നെ നീ എന്നെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും ചെയ്യാതിരിക്ക് അതാ നിനക്ക് നല്ലത്,,,എന്റെ ദേഷ്യത്തിന് കൂടുതലൊന്നും നീ എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത് ഒരു താക്കിതു പോലവൻ പറഞ്ഞിട്ടു ഫോണും എടുത്തു കൊണ്ട് ബാൽക്കണിയിലേയ്ക്ക് പോയി ശിവാ….
അതൊക്കെയും കേട്ടിട്ടു വേദയുടെ ഉള്ളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു,, ഇപ്പോൾ എന്തുകൊണ്ടോ “ശിവേട്ടന്റെ മാത്രം”അവന്റെ ആ വാക്കുകൾ അവളുടെ മനസിൽ അലയടിച്ചു കൊണ്ടേയിരുന്നു..
“ആഹ്!!! അമ്മേ….എന്തൊരു പുകച്ചിലാ ഇയ്യോ എനിക്ക് വല്ലാതെ പുകയുന്നെ,,
ബാൽക്കണിയിൽ നിന്നും വേദയുടെ കരച്ചിൽ കേട്ടതും താൻ കൊടുത്ത പണി സക്സസ്സ് ആയതിന്റെ സന്തോഷത്തിൽ റൂമിലേയ്ക്ക് നടന്നിരുന്നു ശിവ…
എന്നാൽ വേദയുടെ ബെഡിൽ കിടന്നു കൊണ്ടുള്ള വെരുകിച്ചിലും, പുകച്ചിലും ഒക്കെ കണ്ടിട്ടു ശിവയ്ക്ക് ചിരി സഹിയ്ക്കാൻ വയ്യാതെ പൊട്ടിചിരിച്ചു…
അവന്റെ കൊലച്ചിരി കുറച്ചു വൈകിയാണ് വേദയ്ക്ക് മനസിലായതു,
ഓഹോ അപ്പോൾ പണി തന്നതാ ല്ലേ,,, ഇതിനു ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല കാലാ,, എന്തായാലും ഇപ്പോൾ ചെയ്യ്തതിനും കൂട്ടി പലിശ സാഹിതം തരും ഞാൻ ഓർത്തോ അവിടെ കിടന്നു കൊണ്ട് വേദ അലറി..
ഒന്നു പൊടീ പെണ്ണെ നീ,, നീ എന്താ എന്നെ കുറിച്ചു വിചാരിച്ചു വച്ചിരിക്കുന്നെ,, ഞാൻ എന്താ ഒരു മണ്ടൻ ആണെന്നാണോ കാരുതിയെ,,, ഹെ! ശിവയോട് കളിക്കാറായിട്ടില്ല പൊന്നു മോളു,, കാരണം നീ തോറ്റു പോകും…
അതു പറഞ്ഞു കൊണ്ടവൻ അവളുടെ അടുക്കലേയ്ക്ക് വന്നു അവൾ അവനെ ഒരു അമ്പരപ്പോടെ നോക്കി,,
എന്നാൽ അവൻ അവളുടെ അടുത്തു കിടന്ന ഓയില്മെന്റ് എടുത്തു പിടിച്ചു അവളെ കാണിച്ചു കൊടുത്തു,,, പാറൂട്ടി ഇത് നീ വിചാരിക്കുമ്പോലെ വേദനയ്ക്കുള്ള ഓയിൽമെന്റ് തന്നെയാ പക്ഷെ വേദനിയില്ലാത്തവർക്കേ തേച്ചാൽ ദേ, നീ ഇപ്പോൾ കാണിച്ചുക്കൂട്ടുന്നത് തന്നെ നടക്കും,, അപ്പോൾ ഇനി എങ്ങനാ അടങ്ങി ഒതുങ്ങി ഇരുന്നോണം അതല്ലാ നീ ഇനിയും മെക്കിട്ടു കേറാൻ വരുവാണേൽ ഇവിടം കൊണ്ടൊന്നും നിർത്തില്ലാ ഞാൻ കേട്ടോടി……
💞💞💞💞
രാവിലെ ശിവ ഉണർന്നപ്പോൾ വേദയെ റൂമിൽ ഒന്നും കണ്ടില്ലായിരുന്നു,, ഇന്നലത്തെ പണി ഏറ്റെന്നു തോന്നുന്നു ശിവ എഴുന്നേറ്റയുടനെ ഫ്രഷാവാൻ വേണ്ടി പോയി…
കുറച്ചു സമയത്തിന് ശേഷം നയന ശിവയ്ക്കുള്ള ചായയുമായി അവന്റെ റൂമിലേയ്ക്ക് വന്നു,, അവിടെ ചെന്നപ്പോഴേ കണ്ടു കണ്ണടിക്ക് മുന്നിൽ നിന്നു മുടികൾ കൈ കൊണ്ട് ഒതുക്കി വെക്കുന്ന ശിവയെ,,നയനയുടെ കണ്ണുകളിൽ പ്രണയം തുളുമ്പി നിന്നു…
ശിവാ ബേബി….
“നയനയെ കണ്ടതും ശിവയുടെ മുഖം അങ്ങ്
മങ്ങി”
ആ നീയോ,,,,
ആഹ്,, ശിവ ഞാൻ ചായ തരാൻ വേണ്ടി വന്നതാ,, അല്ല, എങ്ങോട്ടേലും പോകാൻ ഒരുങ്ങുവാണോ ശിവ, നയനയുടെ ഓരോരോ ചോദ്യങ്ങളും കേട്ടു ശിവയ്ക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു…
ആഹ്,,,അതേടി ഇന്ന് അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ട് അതിനു പോകണം..ശിവ താൽപ്പര്യമില്ലാതെ പറഞ്ഞു…..
❤️❤️❤️❤️
അടുക്കളയിൽ അമ്മയെയും സഹായിച്ചു നിൽക്കുവായിരുന്നു വേദ ഈ സമയം സിത്താര അങ്ങോട്ടു വന്നു.
ഏട്ടത്തി,,,,ഏട്ടത്തിയെ,,സിത്താര പതിയെ അവിടെ നിന്നു വിളിച്ചു.
എന്താ സിത്തു..ഇന്ന് നീ സ്കൂളിൽ പോകുന്നില്ലേ..
ഓ, എന്റെട്ടത്തി ഒന്നുന്നിങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്,, അതും പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു വലിച്ചു കിച്ചണിൽ നിന്നു പുറത്തിറങ്ങി..
ഡീ, വിടു എന്താ കാര്യം എന്നു വെച്ചാൽ പറ, അമ്മ ഒറ്റക്കെയുള്ളു, മിത്രേച്ചി ഇന്ന് ഹോസ്പിറ്റലിൽ പോയിരിക്കുവാ,,,കൊച്ചിന് പാലെടുക്കുവായിരുന്നു ഞാൻ,,,സമയം ഇല്ല നീ വേഗം പറ…
ഏട്ടത്തി എവിടെ ഇങ്ങനെ പണിം ചെയ്തു നടന്നോ, നയന ചേച്ചി ശിവേട്ടനുള്ള ചായയുമായി റൂമിലേയ്ക്ക് പോയിട്ടുണ്ട്, എന്തും നടക്കാം….
എന്റെ പൊന്നെ ഈ പെണ്ണ് എന്നെ കൊണ്ട് അരുതാത്തത് ചെയ്യിപ്പിക്കും അതും പറഞ്ഞു ഓടി മുകളിലേയ്ക്ക് പോയിരുന്നു…
ഓടിച്ചെന്നതും ആരുടെയോ നെഞ്ചിൽ തട്ടി നിന്നു,, വീഴാതിരിക്കാൻ ശിവ അവളെ പിടിച്ചു നിർത്തി. എങ്ങോട്ട് നോക്കിയാടി നടക്കുന്നെ,, രണ്ടു ഉണ്ടക്കണ്ണുകൾ ഉണ്ടല്ലോ ബാക്കിയുള്ളവരെയും കൂടി തട്ടി വീഴ്ത്താൻ ഇറങ്ങിയിരിക്കുവാ, അവൻ പറഞ്ഞു കൊണ്ടിരുന്നപ്പോഴാ നയന അവരുടെ അടുത്തേയ്ക്ക് വന്നത്…..വേദ നയനയെ കണ്ടതും അഭിനയിക്കൻ തുടങ്ങി..
ശിവേട്ടാ ഇന്ന് പോയ്ക്കോ നാളെ പോകാമെന്നെ,, ദേ സച്ചുവേട്ടൻ അവിടെ വെയിറ്റ് ചെയ്യുവല്ലേ അപ്പോൾ പിന്നെ പോകാതിരുന്നാൽ എങ്ങനെ ശെരിയാവും അവന്റെ മുഖത്തേയ്ക്ക് വീണുക്കിടന്നിരുന്ന മുടികൾ പിന്നിലേയ്ക്ക് ഒതുക്കി വെച്ചു കൊണ്ട് വേദ പറഞ്ഞു…
അവളുടെ ഇങ്ങനെയുള്ള ഒരു രീതി ശിവയ്ക്ക് മനസിലായിരുന്നില്ലാ,, എന്തിനു വേണ്ടിയാണ് അവൾ ഇങ്ങനൊക്കെ ചെയ്യുന്നതെന്ന് അവൻ ഓർക്കുവായിരുന്നു,, ശിവേട്ടാ….എന്നുള്ള വിളിയാണ് അവനെ ബോധ മണ്ഡലത്തിലേക്ക് കൊണ്ട് വന്നത്…ഇങ്ങനെ നോക്കി നിന്നാൽ എങ്ങനെയാ പോകുന്നെ, വാ ബ്രേക്ക് ഫാസ്റ്റ് എടുത്തു വെയ്ക്കാം,,,അതു പറഞ്ഞുകൊണ്ട് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ അവനുമായി താഴേക്ക് പോയി….
എന്നാൽ ഇതെല്ലാം കണ്ടു വേദയെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുവായിരുന്നു നയന..എന്റെ ശിവയെ തട്ടിയെടുക്കാൻ നോക്കുവാ വേദ…
💙💙💙💙
എല്ലാവരും രാവിലെ ഒന്നിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കണമെന്ന് നിർബന്ധമാണ് അച്ഛന്,,,എല്ലാവരും ഇരുന്നു ശിവയുടെ തൊട്ടടുത്തു തന്നെയായിരുന്നു നയന ഇരുന്നത്…അവൾ ഇടയ്ക്കിടെ ശിവയെ നോക്കുന്നത് വേദ കണ്ടു….
ശിവ നമ്മുടെ കമ്പനിയിലെ സന്ദീപിന്റെ വിവാഹം കഴിഞ്ഞിരുന്നു,, വൈകിട്ടാണ് റിസപ്ഷൻ എനിക്കെന്തായാലും പോകാൻ പറ്റില്ലാ,, അതുകൊണ്ട് നീ വേണം പോകാൻ…അതുമല്ലാ അവന്റെ അച്ഛനും ഞാനും കൊച്ചിലെ തൊട്ടുള്ള നല്ലയൊരു സൗഹൃദമായിരുന്നു,, പോകാതിരിക്കാൻ പറ്റില്ലാ,,എനിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട് നീ പോകണം…
ശെരി ഞാൻ പോയിക്കോളാം,,,അച്ഛനെ എതിർക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് തന്നെ പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും പോകമെന്ന് സമ്മതം പറഞ്ഞു ശിവാ.
ആ പിന്നെ നീ ഒറ്റയ്ക്ക് പോകുമൊന്നും വേണ്ട മോളെയും കൂട്ടിക്കോ,,എന്തായാലും സന്ദീപ് കണ്ടിട്ടില്ലല്ലോ,,,അതു കേട്ടതും കഴിച്ചു കൊണ്ടിരുന്നത് നിർത്തി വേദയെ തന്നെ നോക്കി ശിവ,,, അവള് ശിവയെ നോക്കി ചിരിച്ചു നിൽക്കുന്നു….അതച്ചാ ഇവളെ എന്തിനാ കൊണ്ട് പോകുന്നത് ഞാൻ പോയാൽ പോരെ ശിവയുടെ ചോദ്യം കേട്ടതും നയനയുടെ മുഖത്തു ഒരു തെളിച്ചമൊക്കെ വന്നു..
വേണ്ട മോനെ അവളെ കൂട്ടിക്കോ നീ,, നന്ദിനി പറഞ്ഞു …
ഇനിയും പറഞ്ഞു നിൽക്കൻ അവനു തോന്നിയില്ലാ ഒന്നു മൂളിയതിനു ശേഷം കഴിപ്പ് നിർത്തി എഴുന്നേറ്റിരുന്നു ശിവ….
💚💚💚💚
വേദ തരുണി മോൾക്കുള്ള പാലുമായി മുറിയിൽ ചെന്നപ്പോഴാ കൊച്ചിനെ എടുത്തു നിൽക്കുന്ന ശിവയെ കാണുന്നത്…കൊച്ചിനെ എടുത്തു കളിപ്പിച്ചോണ്ട് നിൽക്കുവായിരുന്നു അവൻ…എന്റെ മഹാദേവ എന്തൊരു നിഷ്കളങ്കമായ ചിരി,,,നയനയെ പറഞ്ഞിട്ടു കാര്യമില്ല….ആ നെറ്റിയിലേയ്ക്ക് വീണുക്കിടക്കുന്ന നീളൻ മുടികളും,,കട്ടതാടിയും മീശയും,,ആരെയും ആകർഷിപ്പിക്കുന്ന ആ ചിരിയും ചിരിയേക്കാൾ ആരെയും കൊതിപ്പിക്കുന്ന ആ താടിക്കിടയിലുള്ള നുണക്കുഴിയും ഏതൊരു പെണ്ണും വീണു പോകും…ശെരിയാ ഇങ്ങേർക്ക് പ്രണയം ഒന്നും ഉണ്ടായിട്ടില്ലേ,,,ഒത്തിരി പെൺക്കുട്ടികൾ പുറകെ നടന്നിട്ടുണ്ടന്നൊക്കെയല്ലേ പറഞ്ഞത്, എന്തായാലും കാണാതിരിക്കാൻ വഴിയില്ലാ…. കുഞ്ഞിപ്പെണ്ണിന്റെ പൊട്ടിച്ചിരിയാണ് ശിവയുടെ മുഖത്തു നിന്നു വേദയെ കണ്ണെടുപ്പിച്ചത്…പെട്ടന്ന് തന്നെ വേദയും അവർക്കരുകിലേയ്ക്ക് നടന്നെത്തി..
വേദയെ കണ്ടതും ചേച്ചാ ന്നും വിളിച്ച് ശിവയെ തോണ്ടി വേദയെ കാണിച്ചുകൊടുക്കുവാണ് കുഞ്ഞി…ശിവ കുഞ്ഞിപ്പെണ്ണ് കൈ ചൂടിയിടത്തേയ്ക്ക് നോക്കിയതും കൊച്ചിനുള്ള പാലും കുപ്പിയുമായി വരുന്ന വേദയെ കണ്ടു…കരിംപ്പച്ച കളറിലുള്ള ഒരു ടോപ്പും പാലാസയും ആയിരുന്നു അവളുടെ വേഷം മുഖത്തു വലുതായി ചമയങ്ങളൊന്നുമില്ലാ,,,ഒരു കുഞ്ഞുപ്പൊട്ടും, കണ്ണുകൾ ചെറുതായി എഴുതിട്ടുണ്ട്,,,സൗന്ദര്യം കൂടാനെന്നപോൽ ആ വെള്ളാരം കല്ലിന്റെ മൂക്കുത്തിയും,,,, ഒരുക്കമൊന്നുമില്ലേൽ പോലും അവൾ കൂടുതൽ സുന്ദരിയായിട്ട് തോന്നി അവന്… ഇവൾക്ക് ഈ കല്യാണത്തിനെന്താ ഇഷ്ടമില്ലാതിരുന്നത്,, ഇനി വല്ല പ്രേമവും കാണുമായിരുന്നോ….
ശിവ ഓർത്തു..
വേദയെ കണ്ടതും ശിവയുടെ കൈയ്യിൽ നിന്നും വേദയുടെ അടുത്തേയ്ക്ക് പോകാൻ കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചു കാണിച്ചു കുഞ്ഞിപ്പെണ്ണ്… അധികം താമസിക്കാതെ തന്നെ പാൽക്കുപ്പി ടേബിളിൽ വെച്ചു കൊച്ചിന് നേരെ കൈ നീട്ടി വേദാ,,,എന്നാൽ കൈ നീട്ടിയതും കുഞ്ഞിപ്പെണ്ണ് ശിവയെ കെട്ടിപ്പിടിച്ചു ഇരുന്നു എന്റെ ചേച്ചാ… എന്റെ ചേച്ചാ..
ഓ നീയും നിന്റെയൊരു ചെറിയച്ചനും,, ആർക്ക് വേണം വേദ അവളോടായി ചുണ്ടു കോട്ടി പറഞ്ഞു..ഓ കുഞ്ഞി വാ പാല് കുടിക്കണ്ടേ ഇല്ലേൽ അമ്മ വന്നു വഴക്ക് പറയുവേ,,,,പാലുകുടിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ശിവയുടെ തോളിൽ മുഖം പൂഴ്ത്തി കിടക്കുവാണ് കുഞ്ഞി…ദേ കുഞ്ഞാ ചെല്ല് പാല് കുടിച്ചാലേ വലിയ കുട്ടി ആകുള്ളു,, എന്നും പറഞ്ഞു തട്ടി വിളിക്കാൻ തുടങ്ങി… എന്തോ ഓർതെന്നപ്പോലെ കുഞ്ഞിയെ വേദയുടെ കൈലേയ്ക്ക് നീട്ടിയതും ശിവയുടെ കഴുത്തിനു
ചുട്ടിപ്പിടിച്ചിരിക്കുകയാണ് കുഞ്ഞിപ്പെണ്ണ്..
ദേ! നിന്റെ അച്ഛാ വരുമ്പോൾ നിന്നെ വടി എടുത്തു അടിക്കുട്ടോ,,,അതു കൊണ്ട് വന്നു കുടിച്ചേ,,എന്നിട്ടു നമുക്ക് കളിക്കാൻ പോകാം,, ഐ ക്രീമും വാങ്ങി തരാം അത് കേട്ടതും ശിവയുടെ തോളിൽ നിന്നു പിടിവിട്ടു വേദയുടെ അടുത്തേയ്ക്ക് പോയി കുഞ്ഞി…
ശിവ കൊച്ചിനെ കൊടുത്തതും റൂമിൽ നിന്നു പുറത്തേയ്ക്ക് പോകാൻ തുടങ്ങിയതും, പെട്ടെന്ന് എന്തോ ഓർത്ത പോലെ വേദയ്ക്ക് തൊട്ട് പുറകിലായി വന്നു നിന്നു ശിവ…
തുടരും…..