June 25, 2024

അസുരന്റെ പ്രണയം : ഭാഗം 03

രചന – ജിലു സാറ

ഹോസ്പിറ്റലിൽ വർക് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ഫോൺ കോൾ വന്നത്,, ഡിസ്പ്ലയിൽ ബ്രോ എന്നുള്ള പേര് തെളിഞ്ഞതും ഒരു പുഞ്ചിരിയോടെ ശിവജിത്ത് കോൾ അറ്റന്റ് ചെയ്തു,,,,,മറുഭാഗത്തു നിന്നുള്ള സംസാരം കേട്ടിട്ടു ഒന്നും പറയാനാവാതെ അതിശയത്തോടെ അതിലുപരി സന്തോഷത്തോടെ കോൾ കട്ടാക്കി, അവൻ ഫോണിൽ വിച്ചുവിനെ വിളിച്ചിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വിഷ്ണുവുമായുള്ള സംസാരത്തിനു ശേഷം തന്റെ ക്യാപിനിലേയ്ക്ക് വന്നു ജിത്തു,,പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷത്തിലായിരുന്നു.
💙💙💙💙💙💙💙💙💙
രേവതിയും വേദയും ക്ലാസിൽ ചെന്നു കേറിയപ്പോഴേ കണ്ടു ഇരുവരുടെയും ചങ്കുകളായ അരുണയും ഹരിയും അജിത്തും ഇരുന്നു കത്തിയടിക്കുന്നത്.

എന്താ രണ്ടും ഇന്നു നേരത്തെ അജിത്ത് അവരോട് ചോദിച്ചു.

ഓ എല്ലാരുടെ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാ രേവതി ഹരിയെ ശ്രദ്ധിക്കുന്നത് അവൻ എന്തോ കാര്യമായിട്ടുള്ള ആലോചനയിലാണെന്ന് അവൾക്ക് മനസിലായി.

ഡാ……
രേവതി വിളിച്ചതൊന്നും അവൻ കേട്ടതേയില്ല,,

ഇവനിതെന്തു പറ്റി രേവതി അരുണയോട് ചോദിച്ചു,

അപ്പോൾ നിങ്ങളൊന്നും അറിഞ്ഞില്ലേ

ഇല്ലാ,, എന്താ കാര്യം (വേദ)

എടീ നമ്മുടെ ഫസ്റ്റ് ഇയറിലെ ഒരു കൊച്ചു നമ്മുടെ ഹരിയോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു, ആ പെണ്ണിത് പറഞ്ഞപ്പോൾ തൊട്ടു നമ്മുടെ ചെക്കൻ ഒരു സ്വപ്ന ലോകത്തിലെ സ്നേഹസഞ്ചാരി ആയതാ, രാവിലെ തൊട്ട് ഭയങ്കര ആലോചനയിലാ അവൻ.

അരുണയുടെ പറച്ചിൽ കേട്ടു എല്ലാവരും ഇരുന്നു മുറ്റ് ചിരി ഇവരുടെ ചിരി കേട്ടു ഹരി എല്ലാവരെയും ഒന്നു നോക്കി, തന്നെ നോക്കി ചിരിക്കുന്നവരെ കണ്ടിട്ടു ആകെ ചമ്മി ഇരിക്കുവാണവൻ.

എടീ മറ്റെ കാര്യം സെറ്റ്, നമുക്കിന്ന് ഉച്ചയ്ക്ക് ക്ലാസ് കട്ട് ചെയ്തിട്ട് പോയാലോ, എന്നായാലും ഇന്ന് ഒന്നും പഠിപ്പിക്കില്ലാല്ലെന്ന് തോന്നുന്നു, അതു മാത്രമല്ല ഇന്ന് ഉച്ചക്കഴിഞ്ഞു സ്റ്റാഫ് മീറ്റിംഗ് ആണ്, നമുക് പോയാലോ എന്തു പറയുന്നു അജിത്തു അവരോടെല്ലാമായി ചോദിച്ചു.

അതെ പോയേക്കാം എന്നാ ഒരു മടുപ്പാ (വേദ)
💞💞💞💞💞💞💞💞💞💞💞💞💞💞💞💞

പ്രേതാഭേട്ടാ…

അവനോടു ഇത്രയ്ക്കൊന്നും പറയണ്ടാരുന്നു, എന്റെ കുട്ടിക്ക് നല്ല വിഷമമായിട്ടുണ്ട് നന്ദിനി വിഷമത്തോടെ അയാളോട് പറഞ്ഞു.

എനിക്കറിയാം നന്ദിനി അവനിപ്പോൾ എന്നോട് ദേഷ്യം മാത്രം ആയിരിക്കുമല്ലേ.

ഏയ് അങ്ങനൊന്നുമില്ലാ…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കട്ടിലിൽ കമഴന്ന് കിടക്കുവാരുന്നു ശിവ, അച്ഛനോട് ധിക്കരിച്ചു സംസാരിച്ചത് ഓർത്തു പെട്ടെന്നു കണ്ണുകൾ നിറഞ്ഞു, ശരിയാണ് എല്ലാവരോടും ഒരോന്നു പറഞ്ഞപ്പോഴും അച്ഛനോടും അമ്മയോടും ഇത് വരെ ഒന്നും ദേഷ്യപ്പെട്ടു സംസാരിച്ചിട്ടില്ലാ.

ഈ സമയം തലയിൽ ഒരു സ്പർശം അറിഞ്ഞതും നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് എഴുന്നേറ്റ് ജനലിന്റെ അരികിലേയ്ക്ക് പോയി അവൻ.

അച്ഛനോടു ദേഷ്യമാണോടാ…അയാൾ അവന്റെ കവിളിൽ മെല്ലേ തലോടി കൊണ്ട് ചോദിച്ചു, സാരമില്ലാ പൊട്ടേ നിനക്കു ഇഷ്ടമുള്ളത് നി ചെയ്തോ ഇനി കല്ല്യാണ കാര്യവും പറഞ്ഞു ഞാൻ നിന്റെ മുന്നിൽ വരില്ലാ, അവര് നല്ല കൂട്ടരാണ് മോനെ നിന്റെ ചേട്ടനും അമ്മയും നിനക്കൊരു നല്ല ജീവിതം ഉണ്ടാകുന്നതും നീ നല്ല രീതിയിൽ ജീവിക്കുന്നതും ആഗ്രഹിച്ചിരിക്കുവാണ് ശിവാ.

അച്ഛാ…………
വളരെയധികം വിഷമത്തോടെ പ്രതാഭ് ആ റൂമിൽ നിന്നു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ശിവ അവരെ പിന്നിൽ നിന്നും വിളിച്ചു.

എനിക്ക് സമ്മതമാണച്ഛാ ഈ കല്യാണത്തിന് എനിക്ക് സമ്മതമാണ് അച്ഛന്റെ സന്തോഷമാണ് എനിക്ക് വലുത്.

അവന്റെ വാക്കുകൾ കേട്ടു തിരിഞ്ഞു നോക്കി പ്രതാഭ്. മോനേ സത്യമാണോ നിനക് ശെരിക്കും ഈ കല്യാണത്തിന് സമ്മതമാണോ,,
മ്മ് തല കുമ്പിട്ട് നിന്നു കൊണ്ട് ഒന്നു മൂളികൊണ്ട് സമ്മതം അറിയിച്ചു.

അടുത്ത ആഴച്ചയാണ് പെണ്ണുകാണാൻ പോകുന്നത്,
അല്ലാ നമ്മൾ നാളെ തന്നെ പോകും ഞാൻ ജിത്തുവേട്ടനെ വിളിച്ചിരുന്നു.

അതെന്താ പെട്ടെന്നു,,,,,,പ്രതാഭ് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

അതൊക്കെയുണ്ട് നമുക്ക് നാളെ തന്നേ പോകണം എനിക്ക് അടുത്ത ആഴ്ച്ച കമ്പനി മീറ്റിംഗ് ഉണ്ട് മലേഷ്യയിൽ അതോണ്ട് നാളെ തന്നെ പോകാം.
എല്ലാം നിന്റെ ഇഷ്ട്ടം അതും പറഞ്ഞു അയാൾ റൂമിൽ നിന്നും പുറത്തു പോയിരുന്നു.

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

നന്ദിനി…..
പ്രതാഭിന്റെ വിളികേട്ടു അടുക്കളയിൽ നിന്നു ഓടിവന്നു നന്ദിനി.

എന്താ,,,

അവൻ സമ്മതിച്ചു ഈ കല്യാണത്തിന് സമ്മതമാണെന്നു പറഞ്ഞു,, അതു മാത്രമല്ല പെണ്ണുകാണൽ ചടങ്ങ് അടുത്ത ആഴ്ച്ചയിൽ വേണ്ടാ, നാളെ തന്നേ മതിയെന്നാ അവൻ പറയുന്നെ,,,,,,

ഇയ്യോ ഞാൻ മിത്ര മോളോടും ഒന്നു പറയട്ടെ,,, വേണ്ട അതൊക്കെ ജിത്തു എപ്പോഴേ അവളോടും പറഞ്ഞ് കാണും.

ഹാളിൽ അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ടുകൊണ്ടാണ് ശിവ അങ്ങോട്ടു ചെല്ലുന്നത്,,,

അല്ല നീ ഇതെങ്ങോട്ടാ നന്ദിനി ശിവയോട് ചോദിച്ചു.

അതു ഞാൻ ഒന്നു പുറത്തു പോയിട്ട് വരാം സച്ചു വരുമെന്ന് പറഞ്ഞ് അവനെ ഒന്ന് കൂട്ടിക്കൊണ്ടു വരണം.

ആ സൂക്ഷിച്ചു പോണം മോനേ.. ആ ശരി അങ്ങനെ ശിവ ബുള്ളെറ്റിൽ കേറി പോയിരുന്നു.
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
കുറച്ചു ദൂരം ചെന്നപ്പോഴാ ചിറ്റൂർ കാടിന്റെ വലിയ മരത്തിന്റെ ചുവട്ടിൽ ആ കാഴ്ച ശിവരുദ്രാക്ഷ് കാണുന്നത്,,,,,,പെട്ടെന്നു വണ്ടി നിർത്തിയിട്ട് ഫോണിൽ ഒരു ഫോട്ടോയും എടുത്തു അവൻ വണ്ടിയിൽ കേറി പോയിരുന്നു.

💞💞💞💞💞💞💞💞💞💞💞💞💞💞💞💞
എടാ എനിക്ക് ഇതൊന്നും ഇഷ്ട്ടമല്ലാ ഇതിന്റെ മണം അടിച്ചിട്ട് തന്നെ വാളു വയ്ക്കാൻ തോന്നുന്നു,, ഇതാണപ്പോൾ ബിയർ നിങ്ങളൊക്കെ ഇതെങ്ങനെ കുടിക്കുന്നു..

ഇതൊക്കെയൊരു കഴിവാണ് മോളെ വേദു……
കുപ്പിയിലെ അവസാന സിപ്പ് വായിലേയ്ക്ക് കമഴ്ത്തി കൊണ്ട് അരുണ വേദയോട് പറഞ്ഞു.

എടീ രേവതി മതിയടി ഇപ്പോൾ തന്നെ കുറച്ച് ഓവർ ആ നീ,, കണ്ടില്ലേ അടിച്ചു കിറുങ്ങി നിൽക്കുവാ തെണ്ടി……

എടാ അജിത്തേ….എടാ എണീക്കെടാ ഹരീ മതിയടാ ഡാ വാ വീട്ടിൽ പോകാം,,, എന്റെ ദൈവമേ….ഇതിനെയൊക്കെ എങ്ങനെ ഇവിടുന്നൊന്നു കൊണ്ടുപോകും.

ഈശ്വരാ……

4:45 കഴിഞ്ഞു ഡി ഒന്നു എഴുന്നേൽക്ക് ഒരുമാതിരി പണി കാണിക്കെല്ലേ ഇവളുമാരെ എങ്ങനൊന്നു എണീപ്പിക്കുവോ.

വേദ പിന്നെ ഒരു വിധത്തിൽ എല്ലാരേയും വിളിച്ചെഴുന്നേൽപ്പിച്ചു.
💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Hai bro…..

എന്തൊക്കെ ഉണ്ട് വിശേഷം,,സുഖമാണോ വീട്ടിൽ എല്ലാരും ഉണ്ടോടാ,,സിദ്ധു എന്താ വരാഞ്ഞേ.

മോനെ സച്ചു നീ ഒന്നു സമാധാനപ്പെടു ആദ്യം നി കേറൂ, വീട്ടിലെയ്ക് ഒന്നു പോകാം, എന്നിട്ടു മതി നിന്റെ ചോദ്യം.

ശരിയാ നല്ല വിശപ്പു.
എന്നാൽ പിന്നെ ഇച്ചിരി സ്പ്പീഡിൽ വിട്ടോ അമ്മയുടെ മാമ്പഴപ്പുളിശ്ശേരി കൂട്ടി ഇന്ന് ഒന്നു പൊളിച്ചടുക്കി കഴിക്കണം.
നീണ്ട യാത്രയ്ക്ക് ശേഷം ശ്രീമംഗലത്തു വീട്ടിൽ ബുള്ളെറ്റ് വന്നു നിന്നു.

സച്ചു പെട്ടെന്നു ഇറങ്ങി വീട്ടിലെയ്ക് ഓടി ചെന്നു അച്ഛനെയും അമ്മയെയും കണ്ടു വിശേഷം ചോദിച്ചും അവൻ മുകളിലെത്തെ റൂമിലേയ്ക്ക് ഓടി.

അവിടെ ചെന്നപ്പോൾ കണ്ടു ഫോണില് ടോം ആന്റ് ജെറി കണ്ട് കൊണ്ടിരിക്കുന്ന സിദ്ധുവിനെ.

സിദ്ധുവേട്ടാ……..

സിദ്ധുവിന്റെ കഴുത്തിൽ വിരലുകൾ കൊണ്ട് തഴുകി കൊണ്ട് സച്ചു പെൺമ്പിള്ളേരെ കൂട്ടു അവനെ വിളിച്ചു…

പോടാ നാറി….
നീ ഇതെപ്പോൾ വന്നു ഞാൻ ഇന്ന് വരുമെന്ന് നീ അറിഞ്ഞില്ലാരുന്നോ.

അറിയാമായിരുന്നു പക്ഷേ ഞാനും നിന്നെ പിക്ക് ചെയ്യാൻ വരുമെന്ന് ശിവയോട് പറഞ്ഞതാണല്ലോ എന്നിട്ടു അവൻ എന്നെ ഒന്നു വിളിച്ചു പോലുമില്ലല്ലോ.

എടാ ഞാൻ നിന്നെ വിളിക്കാൻ വന്നപ്പോൾ നീ നല്ല ഉറക്കമായിരുന്നു,,,പിന്നെ ഞാനും ഓർത്തു നീ ഉറങ്ങിക്കോട്ടെന്നു അതാ പിന്നെ വിളിക്കാതിരുന്നേ.

ആ എന്തായാലും നീ പോയി കുളിച്ചിട്ടു വാ ഞാൻ അമ്മയോട് ഭക്ഷണം എടുത്ത് വയ്ക്കാൻ പറയാം..

ശെരി.
💞💞💞💞💞💞💞💞💞💞💞💞💞💞💞💞

എന്താ നി ഇത്ര വൈകിയത് വേദയോട് പത്മ ചോദിച്ചു,

അതു പിന്നെ ഞാൻ അവരൊക്കെയായിട്ടു ഒന്നു കറങ്ങാൻ പോയി,,,ഉച്ച വരെയെ ക്ലാസ് ഉണ്ടായിരുന്നുള്ളു.

മോളെ നാളെ അവരൊക്കെ വരും നിന്റെ റൂമില് ഒരു കവറിൽ ഡ്രെസ്സ് വെച്ചിട്ടുണ്ട് അതൊന്നു ഇട്ടു നോക്കിയേ, ചേരുമോന്നു അറിയാനാ സ്റ്റെപ്പുകൾ ഓടിക്കേറാൻ തുടങ്ങിയപ്പോഴാ അമ്മയുടെ സംസാരം കെട്ട് തറഞ്ഞു നിന്നു പോയി വേദ.

അടുത്ത ആഴച്ചയിൽ വരുമെന്നാണല്ലൊ ഏട്ടൻ പറഞ്ഞത്,,,,,,

അതൊന്നും എനിക്കറിയില്ലാ നിന്റെ ഏട്ടൻ തന്നെയാ രാവിലെ വിളിച്ചു പറഞ്ഞത് നാളെ അവരൊക്കെ വരുമെന്ന് പറഞ്ഞത്.

അവൾ സ്റ്റെപ്പുകൾ പതിയെ കേറി റൂമിൽ എത്തി, ബെഡിൽ കുറച്ചു നേരം ഇരുന്നു വേദ നാളെത്തെ കാര്യം ഓർത്തു.. ടെൻഷൻ ഉണ്ടെങ്കിലും പെണ്ണുകാണൽ ചടങ്ങ് പൊളിച്ചടുക്കി കൈയിൽ കൊടുക്കാനുള്ള പ്ലാനിങ്ങിലും ആയിരുന്നു അവൾ.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തുടരും

Leave a Reply