November 11, 2024

അസുരൻ : ഭാഗം 18

രചന – ഫനു

അവളെ പോക്ക് നോക്കി അജു പുച്ഛിച്ചു….പുറത്തേക്ക് പോയി . ആദി എന്തുപറയണമെന്നറിയാതെ അവിടെനിന്നു …. അവിടെയുള്ളവർ സങ്കടത്തോടെ അവൾ പോകുന്നത് നോക്കി… നിന്നു…. ദച്ചു റൂമിൽ കയറി ഡോർ അടച്ചു….. അവൾക്ക് സങ്കടം…. സഹിക്കാൻ ആയില്ല….. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴികി കൊണ്ടിരുന്നു…… അവളുടെ മനസ്സിലേക്ക് അച്ഛനും അമ്മയും ചേച്ചിയും ഒത്തുള്ള നിമിഷങ്ങൾ വന്നു……. “ഡീ ചേച്ചി…..” ദച്ചു മഹിയെ വിളിച്ചു “എന്താടീ ” ഫോണിൽ തോണ്ടുന്നതിന്റെ ഇടയിൽ അവൾ ചോദിച്ചു …. ” നിന്റെ കല്യാണം കഴിഞ്ഞ് പോവുമ്പോൾ എന്നെ എന്നും വിളിക്കണം…. ” ദച്ചു അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു…. “അതെന്തിനാ ടി ” ഫോൺ എടുത്തു വച്ച് അവളെ ചുറ്റി പിടിച്ചുകൊണ്ട് മഹി ചോദിച്ചു…… ” അതൊന്നുമല്ല എനിക്ക് നിന്റെ ശബ്ദം എന്നും കേൾക്കാനാ…. ” മഹിയുടെ കവിളിൽ ഉമ്മ വച്ചുകൊണ്ട് അവൾ പറഞ്ഞു…. അത് കേട്ട് മഹി പൊട്ടിച്ചിരിക്കും….. ” എന്തിനാടി നീ ചിരിക്കുന്നേ…. ” ദച്ചു മുഖം കൊട്ടി കൊണ്ട് ചോദിച്ചു…. “ഒന്നുമില്ല…..” ചിരിച്ചുകൊണ്ട് മഹി പറഞ്ഞു ” അല്ലേലും നീയൊക്കെ കെട്ടിപോവുബോൾ പോകുമ്പോൾ എന്നെ വിളിക്കുവോ… ആവോ….. ” ദച്ചു മുഖം കൊട്ടിക്കൊണ്ട് അവളോട് ചോദിച്ചു

“ഇല്ലെടി ഞാൻ വിളിക്കില്ല…. ” ദച്ചു വിന്ടെ കവിൾ വലിച്ചുകൊണ്ട് മഹി പറഞ്ഞു “ആ അതുതന്നെ നിനക്ക് എന്നോട് സ്നേഹം ഇല്ല എനിക്ക് നിന്നോട് സ്നേഹം ഉള്ളൂ….. ” ദച്ചു തിരിഞ്ഞുകൊണ്ട് പറഞ്ഞു….. ദച്ചു വിന്റെ കുറുമ്പ് കണ്ടു… മഹി ചിരിച്ചു പോയിരുന്നു “ഏട്ടത്തി ഡോർ തുറക്ക്….. ” ദിയയുടെ ശബ്ദം കേട്ടാണ്….. ദച്ചു ചിന്തകളിൽ നിന്നും ഉണർന്നത്….. അവൾ കണ്ണുകൾ അമർത്തി തുടച്ച് ഡോർ ന്റെ അടുത്തേക്ക് പോയി അതു തുറന്നു….. അതാ….മുൻപിൽ ആദവ് അഞ്ജലി…. അഞ്ജന ദിയ അവർ നാലുപേരും റൂമിലേക്ക് ഇടിച്ചുകയറി…… “എന്താ ദിയ…. ” ദച്ചു അവരോട് ചോദിച്ചു…. “ഏട്ടത്തി കരയുകയായിരുന്നോ ” ദിയ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു….

“ഹേ ഞാനോ അല്ല… ഞാൻ കരയുക ഒന്നും അല്ലായിരുന്നു….. ” മുഖം വെട്ടിച്ചുകൊണ്ട് അവൾ പറഞ്ഞു “”കള്ളം പറയേണ്ട ഞങ്ങൾക്കറിയാം….. ” ആദവ് അങ്ങനെ….പറഞ്ഞതും അവൾ വേദനയും നിറഞ്ഞ ഒരു പുഞ്ചിരി നൽകി…. “എന്റെ ഏട്ടത്തി നിങ്ങളുടെ ഭർത്താവ്…. അതായത്… ആ അസുരൻ… ഏട്ടത്തി എന്താ പറയാ…. ദിയ ” ആദവ് കണ്ണുചിമ്മി കൊണ്ട് ദിയ യോട് ചോദിച്ചു….. ” ഏട്ടത്തി വിളിക്കാർ രാക്ഷസൻ…. ” ദിയ ഇളിച്ചുകൊണ്ട് പറഞ്ഞു….. “ആ രാക്ഷസൻ നമുക്ക് നല്ല ഒരു പണി കൊടുക്കാം ഏട്ടത്തി…. ” ദച്ചു നെ നോക്കി കണ്ണിറുക്കി കൊണ്ട് ആദവ് പറഞ്ഞു…. അവന്റെ പറച്ചിൽകേട്ട് ദാച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു…. അവൾ അറിയാതെ ചിരിച്ചു പോയി…. അവളുടെ പുഞ്ചിരി കണ്ടതും മറ്റുള്ളവർക്ക് ആശ്വാസമായി “ദിയ…. ” ദച്ചു ദിയ യെ വിളിച്ചു…. “എന്താ ഏട്ടത്തി…” ” നിന്റെ ഫോൺ ഒന്ന് തരുമോ…. ” ദച്ചു അവളോട് ചോദിച്ചു…. “ഹ്ഹ തരാലോ… ” എന്നും പറഞ്ഞ് അവൾ ഫോൺ ദച്ചു വിനു കൊടുത്തു…… അവൾ ഫോണുമായി ബാൽക്കണിയിലേക്ക് പോയി….

” എന്താ കുട്ടാ നീ ഇങ്ങനെ ഞാൻ നിന്നോട് എത്ര പറഞ്ഞു…. ” രാഹുലിനെ അമ്മ രാഹുലിനെ നോക്കിക്കൊണ്ട് പറഞ്ഞു “അമ്മ ” അവൻ അവരെ വിളിച്ചു ” കുട്ടാ എനിക്ക് പ്രായമായി വരുകയാണ്…. അതിനുമുമ്പ് എനിക്ക് എന്റെ മകന്റെ വിവാഹം എങ്കിലും കാണണം….. ” അവർ ദയനീയമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു…. ” എന്താ കുട്ടാ നിന്റെ മനസ്സിൽ അതെങ്കിലും എന്നോട് പറ…. ” അവർ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു….. “അവന് അമ്മയെ കെട്ടിപ്പിടിച്ചു അവരുടെ സാരിയിൽ നനവ് അറിഞ്ഞതും അവർ അവന്റ മുഖം കൈകളിൽ എടുത്തു . ” തന്റെ മകൻ എന്തുപറ്റിയെന്ന് ആശയക്കുഴപ്പത്തിലായിരുന്നു… ആ അമ്മ…. ” എന്ത കുട്ടാ എന്തിനാണ് നീ കരയുന്നത്…. ” ഹ്ഹ അമ്മ ആധിയോടെ… അവന്റെ മുഖമുയർത്തി കൊണ്ട് ചോദിച്ചു…. “”അമ്മ പ്ലീസ് എന്നോട് ഒന്നും ചോദിക്കരുത്…. എല്ലാം സമയമാകുമ്പോൾ ഞാൻ അമ്മയോട് പറയാം….. അതുവരെ ഒരു വിവാഹ കാര്യം പറഞ്ഞു എന്റെ അടുത്തേക്ക് വരരുത് പ്ലീസ്…. “” അവൻ ദൈന്യതയുടെ അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു….. അമ്മ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല….. അവന്റെ മുടിയിൽ കളി തലോടിക്കൊണ്ടിരുന്നു

“താൻ എന്തിനാണ് അവളെ ഇങ്ങനെ ശിക്ഷിക്കുന്നത്….. ഇനി അവൾ തെറ്റൊന്നും ചെയ്തിട്ടില്ല…. അവളോട് ക്ഷമ ചോദിക്കാൻ പോലും നിനക്ക് അർഹതയുണ്ടാവില്ല…. ” അജു എന്റെ മനസ്സ് അവനോട് പറഞ്ഞു കൊണ്ടിരുന്നു….. “ഇല്ല അവൾ തന്നെയാണ് ഇതെല്ലാം ചെയ്തത്….” അവന്റെ മനസ്സ് പിന്നെയും അങ്ങനെ ചൊല്ലിക്കൊണ്ടിരിന്നു….. അവൾക്ക് ആകെ അസ്വസ്ഥത പോലെ തോന്നി…… മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ കടന്നുവന്നു….. “മഹി ടീച്ചറെ എന്തായി….. ” ജയന്തി ടീച്ചർ സ്റ്റാഫ് റൂമിൽ ഇരിക്കുന്ന മഹിയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….. “എല്ലാം ആയി… ” ഒരു നെടുവീർപ്പോടെ…. മഹി പറഞ്ഞു “എന്ത് ആയി എന്ന്….. ” മനസ്സിലാവാതെ ജയന്തി ടീച്ചർ ചോദിച്ചു…….. ” അത് എന്റെ വിവാഹം ഉറപ്പിച്ചു… ” ജയന്തിയെ നോക്കിക്കൊണ്ട് മഹി പറഞ്ഞു “What…. ” ജയന്തിയുടെ ശബ്ദം അവിടെ ഉയർന്നു അവിടെയുള്ള രണ്ടുമൂന്ന് ടീച്ചേഴ്സ് അവരെ തന്നെ നോക്കി….. ജയന്തി അവർക്കൊക്കെ വെളുക്കനെ ചിരിച്ചു കൊടുത്തു…….

” ടീച്ചർ എന്താണ് പറഞ്ഞുവരുന്നത് ” ജയന്തി മനസ്സിലാകാതെ ചോദിച്ചു “”അത് ആദിയെ ഏട്ടൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു… ” ജയന്തിയെ നോക്കിക്കൊണ്ട് മഹി പറഞ്ഞു…… “സത്യം…….. ” ജയന്തി ആകാംക്ഷയോടെ ചോദിച്ചു “മം…. ” മഹിമ ഒന്നു മൂളി….. ” അവൾ സന്തോഷം കൊണ്ട് മഹിമയെ കെട്ടിപിടിച്ചു….. ” അപ്പോഴാണ് മഹിളയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്…. അവൾ ഫോൺ കയ്യിലെടുത്തു….. ദച്ചു അച്ഛൻ കോൾ ചെയ്തു….. പക്ഷേ ഫോൺ എടുക്കുന്നില്ല ആയിരുന്നു….. അവൾക്ക് നിരാശയോടെ…. നിന്നും…. പിന്നെ എന്തോ ഓർത്ത പോലെ…. മഹിമ ക്ക് വിളിച്ചു എന്നാൽ അവളും എടുക്കു ന്നില്ലായിരുന്നു….. അവൾ നിരാശയോടെ അവിടെയുള്ള ചെയറിൽ ഇരുന്നു…. “ഏട്ടത്തി…. ” ദിയ അവളെ വിളിച്ചു “എന്താ ദിയ…. ” ദച്ചു ചോദിച്ചു….. “വിളിച്ചിട്ട് കിട്ടിയോ…..” അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു “ഇല്ല…..” അവൾ ഒരു നിരാശയോടെ പറഞ്ഞു “ഏട്ടത്തി വിഷമിക്കേണ്ട നമുക്ക് വിളിക്കാം…. അവർ ഇപ്പോൾ എന്തെങ്കിലും…. പണിയിൽ ആയിരിക്കും അതുകൊണ്ടാവും എടുക്കാത്തത്…. ” ദിയ അവളെ ആശ്വസിപ്പിച്ചു…. “Mm ” Dachu ഒന്ന് മുളുക മാത്രം ചെയിതു….

” ആരാ മഹിവിളിച്ചത്…. ” ജയന്തി ടീച്ചർ മഹിയോട് ചോദിച്ചു ” അറിയില്ല നമ്പർ ആണ്…..” മഹി പറഞ്ഞു അപ്പോഴാണ് അവരുടെ അടുത്തേക്ക് രമേശ് മാഷ് വന്നത്…. അയാളെ കണ്ട് അവർ രണ്ടുപേരും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു… “Sorry മഹിമ….. ” അയാൾ മഹിയെ നോക്കി കൊണ്ട് പറഞ്ഞു “അത് എന്തിനാ ” മഹി മനസിലാവാതെ ചോദിച്ചു….. “അല്ല ഞാൻ അന്നേ അങ്ങനെ” അയാൾ മടിച്ചു കൊണ്ട് പറഞ്ഞു…. “അതിന് കൊയപ്പം ഇല്ല sir…. ” മഹി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…. അപ്പോൾ അങ്ങ് അയാൾക്ക് കുറച്ചു ആശ്വാസമായത്…… ******* ” ഏട്ടത്തി എവിടേക്കാ ഒരുങ്ങി ഇറങ്ങുന്നത്….” ഒരുങ്ങി ഇറങ്ങി വരുന്ന ദച്ചുവിനെ കണ്ടു ചോദിച്ചു…. “അ…ത് ദിയ എനിക്കൊന്നു പുറത്തു പോണം…. എന്റെ ഫ്ര…ണ്ടിനെ കാണാൻ….” ദച്ചു തപ്പിപ്പിടിച്ച് അവളോട് പറഞ്ഞതും അവൾക്ക് സംശയം വന്നു ദച്ചു വിനെ സൂക്ഷിച്ചുനോക്കി….. “സത്യം പറ എട്ടത്തി എവിടേക്കാ പോകുന്നേ….. ” ദിയ ഒന്നും കൂടി അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു….

“അത് ദിയ ആദി ഏട്ടനെ ഒന്ന് കാണാൻ….. ഞങ്ങൾ കോഫി ഷോപ്പിൽ ഒന്നു മീറ്റ് ചെയ്യാൻ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അതിന്…. ” അവൾ ദിയയെ നോക്കിക്കൊണ്ട് പറഞ്ഞു…. “ആദി ഏട്ടൻ എന്തിനാ കാണുന്നേ…. ” സംശയത്തോടെ അവൾ ചോദിച്ചു…. “എനിക്ക് ചില കാര്യങ്ങൾ അറിയണം അതിനുവേണ്ടിയാണ്…..” ദച്ചു അവളോട് പറഞ്ഞു “ഒരു രണ്ട് മിനിറ്റ് എന്നെ ഒന്ന് വെയിറ്റ് ചെയ്യാൻ ഇപ്പോൾ വരാം….. ” അതും പറഞ്ഞ് അവൾ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് ഓടി….. രണ്ടു മിനിറ്റ് കഴിഞ്ഞതും ഫോണും എടുത്തു…. സ്റ്റെപ്പുകൾ ഓടി ഇറങ്ങിവരുന്ന ദിയ യെ ദച്ചു നോക്കി…… “നീ എവിടേക്കാണ് ദിയ..” ദച്ചു അവളോട് സംശയത്തോടെ ചോദിച്ചു ” ഞാനും വരുന്നുണ്ട് ഏട്ടത്തിയുടെ കൂടെ ഏട്ടത്തിയെ തനിയെ വിടാൻ എനിക്ക് വയ്യ…. വാ പോവാം……. ” ദിയ ദച്ചുവിന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു….. “ദിയ വേണ്ട ഞാൻ തനിയെ പൊയ്ക്കോളാം…. ” “അതൊന്നും പറഞ്ഞാൽ പറ്റില്ല നമുക്ക്… രണ്ടുപേർക്കും ഒന്നിച്ചു പോകാം ഞാൻ അഞ്ജലി യോട് പറഞ്ഞിട്ടുണ്ട്….

” ദിയ അവളോട് പറഞ്ഞതും ദച്ചു മൂളി രണ്ട് പേരും വിട്ടിൽ നിന്ന് പുറത്തേക്കിറങ്ങി…. രണ്ടുപേരും നടത്താൻ തുടങ്ങി….. , “ഏട്ടത്തിക്ക് ഒരുപാട് വിഷമം ഉണ്ടല്ലേ…. ” ദിയ ദച്ചുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു….. “എന്തിന് ” ദച്ചു മനസ്സിലാകാതെ നിങ്ങളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.. അല്ല… സ്വന്തം ചേച്ചിയുടെ വിവാഹക്കാര്യം പോലുമറിയാതെ…. അതിനവൾ വാടിയ… ഒരു പുഞ്ചിരി നൽകി “അല്ല ഏട്ടത്തിയുടെ ഫോൺ എവിടെ ശെരിക്കും…. ” ദിയ അവളോട് ചോദിച്ചു…. അന്ന് രാക്ഷസൻ പിടിച്ചുകൊണ്ടു പോയപ്പോൾ അവിടെ എവിടെയോ… വീണു പിന്നെ അത് കിട്ടിയിട്ടില്ല…. ദച്ചു പറഞ്ഞൂ വിഷമത്തോടെ പറഞ്ഞു……. അതാ ഒരു ഓട്ടോ വരുന്നു അതിൽ കയറാം…. അതിന് കൈ കാട്ടിയപ്പോൾ ആ ഓട്ടോ അവിടെനിന്ന്…. രണ്ടുപേരും അതിൽ കയറി…. കുറച്ചു കഴിഞ്ഞതും അവർ പറഞ്ഞ… കോഫി ഷോപ്പിൽ മുൻപിൽ വണ്ടി നിർത്തി…. രണ്ടുപേരും കാശ് കൊടുത്ത് അതിൽ നിന്ന് ഇറങ്ങി….. അവർ അതിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ…. നിരഞ്ജൻ ആദി കാർത്തിക് ഇവർ മൂന്നുപേരും ഒരു.. സ്ഥലത്ത് ഇരിക്കുന്നുണ്ടായിരുന്നു അവർ രണ്ടുപേരും അവരുടെ അടുത്തേക്ക് പോയി……

“ഇവളും ഇണ്ടോ നിന്റെ കൂടെ…. ” ദിയയെ കണ്ടുകൊണ്ട് കാർത്തിക് ചോദിച്ചു “അതെന്താ എനിക്ക് വരാൻ പാടില്ലേ…. ” രണ്ടുപേരും അവിടെ ഇരുന്നു കൊണ്ട്…. എന്നിട്ട് മുഖം കൂർപ്പിച്ചു കൊണ്ട് ദിയ ചോദിച്ചു….. “അതിനു ഞാൻ….നിന്നോട് ചോദിച്ചില്ലല്ലോ…. ” അവൾ എനിക്ക് പുച്ഛിച്ചു കൊണ്ട് കാർത്തിക് പറഞ്ഞു…. ദിയ അവനെ പുച്ഛിച്ചു. . “നിങ്ങൾ രണ്ടുപേരും മിണ്ടാതിരുന്നെ…. ” ആദി രണ്ടുപേരുടെയും ഇടയിൽ കയറി കൊണ്ട് പറഞ്ഞു…. “എന്താ കുടിക്കാൻ വേണ്ടത് നിങ്ങൾക്ക്… ” ആദി അവരോട് ചോദിച്ചു “ഒന്നും വേണ്ട ഏട്ടാ… ” ഒരു പുഞ്ചിരിയോടെ ദച്ചു പറഞ്ഞു….. ” അത് പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും ഓർഡർ ചെയ്യണം…… ” ആദി അവരെ നോക്കി കൊണ്ട് പറഞ്ഞു “എനിക്ക് ചോക്ലേറ്റ്ഷേക്ക് മതി…. ” ദിയ എടുത്തുചാടി കൊണ്ട് പറഞ്ഞു… “ദച്ചു വിന്…. ” “എനിക്കും അതു മതി…. ” ദച്ചുവും പറഞ്ഞു…. ” രണ്ടു ചോക്ലേറ്റ്ഷേക്ക് മൂന്ന് കോഫിയും….” ആദി ഓർഡർ ചെയ്തു ഓർഡർ ചെയ്ത സാധനം എത്തിയതും ദിയ അതിലേക്ക് കുമ്പിട്ടു നിന്നു…. കഴിക്കാൻ തുടങ്ങി

“ആദി ഏട്ടാ എന്തിനാ ശരിക്കും ഇങ്ങനെ എന്നെ ശിക്ഷിക്കുന്നത്…. ഒരിക്കലും ഞാൻ നന്ദുവിനെ ഇങ്ങനെ പറ്റണം എന്ന് വിചാരിച്ചിട്ടില്ല …. രാഹുലിനെ പ്രണയിച്ച് എന്നുള്ളത് നേരാണ് പക്ഷേ എനിക്ക് അറിയില്ലായിരുന്നു നന്ദു രാഹുലിനെ പ്രണയിച്ചിരുന്നു എന്ന്… പിന്നെ രാഹുൽ ഒരിക്കലും നന്ദുവിനെ അങ്ങനെ ചെയ്യില്ല… അത് എനിക്ക് ഉറപ്പ് ആണ് പിന്നെ നമ്മൾ രണ്ടുപേരും എങ്ങനെ…… ” ദച്ചു….വിഷമത്തോടെ പറഞ്ഞുനിർത്തി…. ” അന്ന് ശരിക്കും എന്താ സംഭവിച്ചത് ഞാനെങ്ങനെ ഇതിൽ വന്നു എനിക്ക് അന്ന് പറഞ്ഞത് പ്ലീസ്…. ” ദച്ചു ദയനീയതയോടെ അവളോട് ചോദിച്ചു… അവളുടെ അവസ്ഥ കണ്ട മറ്റുള്ളവർക്കും സങ്കടമായി….. ” ദച്ചു അന്ന് എന്താ സംഭവിച്ചേ എന്ന് ഞാൻ പറയാം…. ” ആദി അത് പറഞ്ഞതും അവൾ ആകാംക്ഷയോടെ അവൻ പറയുന്നത് കേൾക്കാൻ വേണ്ടി നിന്നു… കൂടെ ദിയ യും….. തുടരും…….

Leave a Reply