September 13, 2024

അക്ഷര : അവസാന ഭാഗം

രചന – സാറ

ഒരാഴ്ചയോളം ഗുരുവിനു വീണ്ടും ആശുപത്രിയിൽ കിടക്കേണ്ടി വന്നു .
അവനു കൂട്ടായി അക്കുവും സുനന്ദയും മാധവനും അവിടെ തന്നെ നിന്നു .

വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞാലും അക്കു അത് കേൾക്കില്ലെന്നു ആദ്യമേ അറിയുന്നത് കൊണ്ട് ആരും അവളോട് അങ്ങനെയൊരു കാര്യം വെറുതെ പോലും പറയാൻ പോയില്ല .

മറിച്ചു അവൾക്കു വേണ്ടുന്ന കെയറും മറ്റും കൊടുക്കാൻ അവർ ശ്രദ്ധിച്ചു .

പാർവതി അമ്മയും ഹരീഷിന്റെ കുടുമ്പത്തോടൊപ്പം മടങ്ങിയിരുന്നു .വയസ്സായതല്ലേ ..കൂടുതലൊന്നും ആശുപത്രിയിൽ അവർക്ക് വയ്യായിരുന്നു .

********************************************

“അവനെ നോക്കിയിരിക്കാതെ അതങ്ങോട്ടു കഴിക്കു അക്കു ..”

ഗുരുവിനെ ഇളനീർ വെള്ളം കുടിപ്പിക്കുന്നതും നോക്കി അവനു വല്ല പ്രയാസവും ഉണ്ടോ എന്ന് ശ്രദ്ധിച്ചു തനിക്കു കഴിക്കാനുള്ളതൊന്നും കഴിക്കാതെ ഇരിപ്പാണവൾ .

ആദ്യം എന്തോ കഴിപ്പിച്ച അന്ന് ഗുരുവിനു വളരെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു .അതിൽ പിന്നെ അവനെന്തു കഴിക്കുമ്പോഴും അവളൊരു പേടിയോടെ അവനെ നോക്കും .

“എനിക്കൊന്നും ഇല്ല കൊക്കെ …നീ കഴിക്ക്..ഇല്ലെങ്കിൽ അതിനും ‘അമ്മ വഴക്കു പറയുന്നത് എന്നെയാകും .”

ഗുരുവിനിപ്പോൾ സംസാരിക്കാനൊന്നും യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല .

ഇനി നടത്തവും ഒന്ന് ഓക്കേ ആയാൽ ബാക്കിയെല്ലാം വീട്ടിൽ പോയി ശ്രദ്ധിച്ചാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളതും .

മിക്കവാറും ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ അവർക്കു മടങ്ങാം .

“എനിക്ക് മതിയമ്മ…ഇപ്പോഴേ വയറു നിറഞ്ഞൊരു അവസ്ഥയെ ..ഒന്നിനും രുചിയുമില്ല ..”

അക്കു അവരോട് പരാതി പോലെ പറയുന്നുണ്ട് .

“അങ്ങനെയൊക്കെ തോന്നും അക്കു ..പക്ഷെ കഴിച്ചില്ലെങ്കിൽ ക്ഷീണിക്കും .”അവരവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അക്കു അപ്പോഴും മുഖം ചുളിച്ചങ്ങനെ ഇരിപ്പ് തന്നെയാണ് .

അതോടെ ഇനിയൊരു അര മണിക്കൂർ കഴിഞ്ഞു കഴിക്കാം എന്നും പറഞ്ഞു അവളുടെ കയ്യിലുള്ള ഭക്ഷണവും അവർ എടുത്തു വെച്ച് .

ആകാശും ഹരീഷും ഗുരുവിന്റെ കൂട്ടുകാരും എല്ലാം എന്നും ഒഴിവു കിട്ടുമ്പോഴൊക്കെ അങ്ങോട്ട് വരാറുണ്ടായിരുന്നു .

കൂട്ടുകാർ വന്നാൽ പിന്നെ ആശുപത്രിയാണെന്നു പോലും നോക്കാതെ അവിടെയൊരു മേളം ആകും .

ഗുരുവിന്റെ ഈ തിരിച്ചു അവരവ് അവരൊക്കെ അത്രമാത്രം ആഗ്രഹിച്ചിരുന്നതായിരുന്നല്ലോ .അതിനു വേണ്ടി പ്രാർത്തിച്ചതായിരുന്നല്ലോ .അതിന്റെ ആഘോഷം തന്നെ .

അപ്പോഴും പഴയ പോലെ റിതിൽ അക്കുവിനെ ഓരോന്ന് പറഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും .

ചിലപ്പോഴവൾ വശം കെടുമ്പോൾ പഴയ പോലെ ഗുരു അവളുടെ രക്ഷക്കെത്തും .

ദിവസങ്ങൾ വീണ്ടും കടന്നു പോയി ..

ഇന്നാണ് അവർ വീട്ടിലേക്കു മടങ്ങുന്നത് .അങ്ങോട്ടുള്ള യാത്രയിൽ ഗുരുവിന്റെ നെറ്റിയൊരല്പം ചുളിയുന്നുണ്ട് ..

ഇതേതാണ് ഈ വഴി എന്നതാണ് അവന്റെ സംശയം .അവൻ ഇവിടെയൊക്കെ ബോധത്തോടെ ആദ്യമാണല്ലോ .

“ഇപ്പോൾ എട്ടു മാസത്തോളം ആയി നിങ്ങൾ ഇവിടെ ആയിരുന്നു ഗുരു ..ഈ വീട് ഹോസ്പിറ്റലിന് അടുത്താണല്ലോ .ഇനിയും നിന്റെ ചെക്ക് അപ്‌സും മറ്റും ഒത്തിരി കൂടെ ബാക്കിയുണ്ട് ..വീട്ടിൽ നിന്നും ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞത് കൊണ്ട് ആണല്ലോ അവർ ഡിസ്ചാർജ് തന്നത് ..സൊ അവരൊരു ഓക്കേ സർട്ടിഫിക്കറ്റ് തരും വരെ ഇവിടെ തന്നെ ആയിരിക്കും ഇനിയും .,”പോൾ ഗുരുവിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നുണ്ട് .

ഗുരുവിനു സത്യം പറഞ്ഞാൽ അവരുടെ ഫ്ലാറ്റിലേക്ക് പോകണം എന്ന് തന്നെയായിരുന്നു .അവൻ perfectly ഓക്കേ ആണെന്നാണ് അവന്റെ പക്ഷം .

എങ്കിലും താൻ നിർബന്ധം പിടിച്ചാലും ബാക്കിയുള്ളവർ അതു സമ്മതിക്കില്ലെന്ന് മനസ്സിലായപ്പോൾ അവൻ മൗനം പൂണ്ടു .

അവരെ വീട്ടിൽ എത്തിച്ചു ഒത്തിരി നേരം അവിടെ ഇരുന്നു സംസാരിച്ച ശേഷം അക്കുവിന്റെ അച്ഛനും അമ്മയും അച്ഛമ്മയും ഒഴികെ ബാക്കി ഉണ്ടായിരുന്നവരെല്ലാം മടങ്ങിയിരുന്നു .

ലതികക്കപ്പൊൾ അക്കുവിന്റെ കൂടെ നിൽക്കണമെന്ന് ഉള്ളിൽ ആശയുണ്ടായിരുന്നെങ്കിലും അത് മനസ്സിലായിട്ടും ആകാശ് അവരെ നിർബന്ധപൂർവം അവനൊപ്പം കൂട്ടി .

ലതികയുടെ പ്രെസെൻസേ അക്കുവിന് നല്ലതൊന്നും കൊടുക്കില്ലെന്നു തോന്നി അവനു .അത് സത്യവും ആയിരുന്നു .ലതിക പോകണം എന്നത് തന്നെയായിരുന്നു അക്കുവിന്റെ ഉള്ളിലും ..

ഗുരുവിനെ ശവം എന്ന് പറഞ്ഞതൊന്നും അവൾക്ക് ഈ നിമിഷം മറക്കാൻ കഴിഞ്ഞിട്ടില്ല ..അവർക്കു അതിന്റെ പേരിൽ പൊറുത്തു കൊടുക്കാനും ..

************************************************

മൂന്നു ആഴ്ചകൾ വീണ്ടും കടന്നു പോയി ..ഗുരുവിനെ നോക്കാൻ ഇടക്കിടക്കായി ആദ്യം ഡോക്ടർസും നഴ്സും വീട്ടിൽ വരികയായിരുന്നെങ്കിൽ പിന്നീട് അവൻ തീർത്തും ഓക്കേ ആയപ്പോൾ തന്റെ ചെക്കപ്പുകൾക്ക് അവൻ ആശുപത്രിയിലേക്ക് അങ്ങോട്ട് പോയി തുടങ്ങി ..

ഇന്ന് അവസാന ചെക് അപ്പ് ആയിരുന്നു ..അതിനായി അവന്റെ കൂടെ ഹരീഷ് ആയിരുന്നു പോയത് .

അവർ ആശുപത്രിയിലേക്ക് പോയപ്പോൾ അക്കു അവരുടെ ഫ്ലാറ്റിലേക്ക് പോയി .

ആശുപത്രിയിൽ നിന്നും ഗുരു അങ്ങോട്ട് എത്തും മുന്നേ ഒത്തിരി അറേഞ്ചുമെന്റസ് അവൾക്കു അവിടെ ചെയ്യാൻ ഉണ്ടായിരുന്നു .

അതിനായി അവിടെ മുന്നേ വരാറുണ്ടായിരുന്ന ചേച്ചിയെയും അവൾ വിളിച്ചു വരുത്തിയിരുന്നു .

*****************************************

“എങ്കിൽ ഞാൻ ചെല്ലട്ടെ മിഥു ..സൂക്ഷിക്കണേ …ഇത്രയും നാളും ഊണും ഉറക്കവും ഇല്ലാതെ എന്ന് പറയും പോലെ നിനക്ക് കൂട്ടിരുന്നവളാണ് ആ കുട്ടി ..നിന്നോട് പറയേണ്ട ആവശ്യം ഇല്ലെന്നു എനിക്കറിയാം ..എങ്കിലും പറയാതെ വയ്യ ..അതിനെ നോക്കണേ ഡാ …ഒന്നിനും വിട്ടുകൊടുക്കരുത് ..”

ആശുപത്രിയിൽ പോയി ഗുരുവിന്റെ പഴയ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് ഹരീഷും ഗുരുവും ..ഗുരുവിനെ അവിടെ ഇറക്കി വിടും മുന്നേ ഹരീഷ് അക്കുവിന്റെ കാര്യങ്ങളെല്ലാം കൂടെ അവളെ ഒരിക്കൽ കൂടെ പറഞ്ഞേൽപ്പിക്കുന്നുണ്ട് .

“ആ ഏട്ടാ ..പിന്നെ എനിക്ക് പുതിയ ഒരു കാർ വേണം ..അതൊന്നു നോക്കണേ ..അമ്മയും അച്ഛനും നാട്ടിലെത്തിയിട്ടു എന്നെ വിളിച്ചിരുന്നു ഇന്ന് രാവിലെ …ഏട്ടനേയും വിളിച്ചതാണല്ലോ അല്ലെ ..ഞാനതു പറയാനും വിട്ടു പോയി ..”

ഇന്നലെ രാത്രിയിലെപ്പോഴോ ഉള്ള ഫ്‌ളൈറ്റിൽ സുനന്ദയും മാധവനും പാർവതി അമ്മയും തിരികെ പോയിരുന്നു .

അക്കുവിന്റെ കൂടെ നിൽക്കാമെന്ന് അവർ പറഞ്ഞിരുന്നെങ്കിലും അവർ അവരുടെ മാത്രമായുള്ള സമയം മിസ് ചെയ്യുന്നെന്നും പറഞ്ഞ ബാക്കിയുള്ളവരെയൊക്കെ പറഞ്ഞു വിട്ടതാണ് ഗുരുവും അക്കുവും

ഹരീഷ് കാറിന്റെ കാര്യം ഏറ്റേന്ന് പറഞ്ഞു വീണ്ടും ഒന്നും രണ്ടും സംസാരം കഴിഞ്ഞിട്ടൊക്കെയാണ് ഗുരു തന്റെ ഫ്ലാറ്റിലേക്ക് നടക്കുന്നത് .

അവനെന്തോ എല്ലാം ആദ്യം കാണും പോലെ ഏറ്റവും പ്രിയത്തോടെ ചുറ്റും നോക്കിയാണ് ഓരോ ഫ്ലോറും കയറുന്നതും ..

ഏതു കോർണറിൽ നോക്കിയാലും അവനും അക്കവുമായുള്ള എന്തെങ്കിലും മെമ്മറി മനസ്സിലേക്ക് വരും ..അതവനിലൊരു പുഞ്ചിരിയും വിരിയിക്കും .

അതോടെ അവളെ കാണാനുള്ള തിടുക്കം കൂടി അവന്റെ നടത്തത്തിൽ വേഗതയും കൂടും .

*************************************

ഗുരു ചെന്ന് മെയിൻ ഡോർ തുറക്കാൻ ശ്രമിച്ചപ്പോഴേ അത് ലോക്ക് അല്ലെന്നു കണ്ടു അവൻ .

ഡോർ തുറന്നതും ആദ്യം കണ്ട കാഴ്ച മാസങ്ങൾക്കു മുന്നേ അവനെ വെൽക്കം ചെയ്യുവാനായി അക്കു ഹാളിൽ നടത്തിരിയിരുന്ന arrangements ആണ് ..ആ കേക്കിന്റെ കുറവേ ഒള്ളു..

വളരെ കുഞ്ഞൊരു അലങ്കാരമായിരുന്നെങ്കിലും അന്നത്തെ അവളുടെ മനസ്സും സന്തോഷവും എന്തായിരുന്നിരിക്കണം എന്നവന് അത് മനസ്സിലാക്കിക്കൊടുക്കുന്നുണ്ടായിരുന്നു .

ആ അവസ്ഥയിൽ തന്റെ കാര്യം അവളെ എങ്ങനെ ബാധിച്ചിരിക്കണം എന്നും .

അതിലൂടെ എല്ലാം ഒന്ന് കണ്ണ് പായിച്ചു വീണ്ടും അവൻ തേടിയത് അക്കുവിനെ തന്നെയാണ് .ഹാളിൽ അവൾ ഇല്ലെന്നു കണ്ടതും അവൻ അവരുടെ റൂമിലേക്ക് ചെന്ന് .

അവിടെ ഒരു വാളിൽ നോക്കി നിൽക്കുന്ന അക്കുവിനെ അവൻ കണ്ടു .

ഇതിനു മുന്നേ രണ്ടോ മൂന്നോ ഫോട്ടോസ് മാത്രം ഇടം പിടിച്ചിരുന്ന സ്ഥലത്തിപ്പോൾ ഒത്തിരി ഫോട്ടോസ് ഉണ്ട് ..

അവൾ അതെല്ലാം നോക്കുന്നത് കണ്ടു അവൾക്കു പിന്നിൽ ചെന്ന് നിന്ന് ഗുരുവും .

മിക്കതും അക്കുവിന്റെ തന്നെ ഫോട്ടോകൾ ആയിരുന്നു .അവളിൽ തന്റെ കുഞ്ഞിന്റെ വളർച്ചയാണ് അതിലെല്ലാം ഫോക്കസ് ചെയ്തിരിക്കുന്നതെന്ന് ഗുരുവിനു മനസ്സിലായി .

“നീയൊന്നും മിസ് ചെയ്യരുതെന്ന് എനിക്ക് വാശിയായിരുന്നു ഗുരു .എങ്ങനെയുണ്ട് എന്റെ ഗിഫ്റ് ?ഇഷ്ടപ്പെട്ടോ ??”തനിക്ക് പിന്നിൽ അവൻ വന്നു നിന്നതറിഞ്ഞു അവനിലേക്ക്‌ ഒന്ന് കൂടെ ചേർന്ന് നിന്നാണ് അക്കു ചോദിച്ചത് .

“നിന്നിലും വലിയ ഗിഫ്റ് ഒന്നും ഈ ലൈഫിൽ എനിക്ക് കിട്ടില്ല കൊക്കെ ..ഞാൻ അതൊന്നും ആഗ്രഹിക്കുന്നതും ഇല്ല ..സൊ ഇതെല്ലം എനിക്കൊരു ബോണസ് അല്ലെ ..?”അവളെ ചേർത്ത് പിടിക്കേ അവനും പറയുന്നുണ്ട് .

അവന്റെ സംസാരത്തിൽ ഇനി ആരൊക്കെ വന്നാലും പോയാലും നിന്നെ കഴിഞ്ഞുള്ളു എനിക്കാരും എന്നൊരു അർഥം കൂടെ ഉണ്ടായിരുന്നു .

അത് തിരിച്ചറിഞ്ഞപ്പോൾ അക്കുവിന്റെ ഉള്ളം തണുത്തു .

“അപ്പോൾ കൊച്ചിനെ വേണ്ടെന്നാണോ ..??”അങ്ങനെ ഒന്ന് അവൻ ചിന്തിച്ചിട്ട് പോലും ഇല്ലെന്നു അറിയുമെങ്കിലും കുഞ്ഞൊരു കുസൃതിയോടെ അക്കു അവനിലേക്ക്‌ തിരിഞ്ഞു നിന്ന് ചോദിക്കുന്നുണ്ട് .

അതോടെ ഗുരു അവളെയും കൂട്ടി ബെഡിൽ ചെന്നിരുന്നു .

“ദേ ..ഈ ഉള്ളിൽ ഉള്ളത് നമ്മുടെ സ്നേഹമല്ലേ കൊക്കെ ..??അത് വേണ്ടാന്ന് ഞാൻ പറയുമോ ..?”പണ്ടത്തെ പോലെ അവളുടെ തലയ്ക്കു കുഞ്ഞൊരു കിഴുക്കും അവൻ കൊടുക്കാൻ മറന്നില്ല ..

“ഒന്നും മാറിയിട്ടില്ല അല്ലെ ഗുരു ..”അക്കു വീണ്ടും ഇമോഷണൽ ആയി തുടങ്ങുന്നത് കണ്ടതും ഗുരു അവളെ തന്നിലേക്ക് ചേർത്തിഇരുത്തി .

“ചുമ്മാ കരയല്ലേ എന്റെ കൊക്കെ നീ …ആ കൊക്കിനെയൊക്കെ നമ്മൾ ദൂരേക്കെറിഞ്ഞതല്ലേ …ഇനി വേണ്ടെന്ന് ..നമ്മുടെ കുഞ്ഞും വിഷമിക്കുവേ …പിന്നെ ..പറ നീ ..ഒത്തിരി ഉണ്ടാകുമല്ലോ നിനക്കെന്നോട് പറയാൻ …”

അക്കുവിന്റെ മൂഡ് ഓക്കേ ആക്കാൻ ആ ടോപ്പിക്ക് മാറ്റുന്നതാകും നല്ലതെന്നു തോന്നി ഗുരു പറയുന്നുണ്ട് .

അതോടെ എല്ലാം പറയാൻ അവസരം കിട്ടിയിരുന്ന അവൾ വിശദമായി തന്നെ അവളോട് പറഞ്ഞു .ഈ അവസരത്തിലെ പറയു എന്നും കരുതി എല്ലാം മാറ്റി വെച്ചതായിരുന്നു അവൾ. അവനതു അറിയുകയും ചെയ്യും.

എല്ലാം പറയുന്നതിന്റെ അവസാനത്തിൽ  അവനായി അവൾ എഴുതിയിരുന്ന ആ ഡയറിയും അവന്റെ കയ്യിൽ കൊടുത്തു ..

************************************

അന്ന് രാത്രി ഡിന്നറും കഴിഞ്ഞു പഴയൊരു പതിവ് പോലെ ഗുരുവും അവന്റെ കൊക്കും ബാൽക്കണിയിൽ ഇരിപ്പാണ് ..ബീൻ ബാഗിൽ ഇരിക്കുന്നവന്റെ മടിയിലായാണ് അക്കു..ഗുരുവിന്റെ കൈകളിൽ അവളുടെ ഡയറിയും ..

അത് വായിക്കവേ അവൻ കരയുന്നുണ്ട് ..ചിലപ്പോൾ അവളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ..സാമിന്റെ കാര്യം എത്തിയപ്പോൾ അവളെ കളിയാക്കുന്നു ..അങ്ങനെ അങ്ങനെ …

“എന്നാലും ഈയൊരു ട്വിസ്റ്റ് മാത്രം ഞാൻ ഒരിക്കലും പ്രദീക്ഷിച്ചില്ല കൊക്കെ …”

“ഞാനും ഗുരു …ഏതോ ഒരു ശക്തി എവിടെയോ ഇരുന്നു നമ്മളെ കാണുന്നുണ്ട് ഞാൻ ശെരിക്കും വിശ്വകുസിച്ചിരുന്നത് അന്നായിരുന്നു ..ഇനായ എന്നെ കാണാൻ വന്ന അന്ന് .ഞാൻ സത്യമായും അങ്ങേയറ്റം തളർന്ന അവസ്ഥയിൽ ആയിരുന്നു ..നീയിനി ഇല്ലെന്നു ഡോക്ടർസ് പറയുന്നു .സാം ചേട്ടന്റെ കാര്യം അമ്മയും ..എന്നോട് ആ കാര്യം നേരിട്ട് ‘അമ്മ പറഞ്ഞിരുന്നില്ലെന്നേ ഒള്ളു ..എനിക്കറിയാമായിരുന്നു അവരുടെ ചർച്ചകളെല്ലാം ..ഏറ്റവും മോശമായി ഞാൻ ഇരിക്കുന്ന അവസ്ഥയിൽ ആയിരുന്നു മിലിന് ഡോക്ടറോട് എന്റെ വിവരങ്ങൾ എല്ലാം അന്വേഷിച്ചു അവൾ വരുന്നത് ..എന്റെ അവസ്ഥയൊന്നും അവൾക്ക് അറിയില്ലായിരുന്നു ..കല്യാണം കഴിഞ്ഞു എന്ന് പോലും ..പക്ഷെ എന്നെക്കാണാൻ ആ വീട്ടിൽ അവള് കണ്ടു .എന്റെ അവസ്ഥയും നിന്റെ കിടപ്പും എല്ലാം കണ്ടു ..പിന്നീട് ഞങ്ങൾ ഒത്തിരി സംസാരിച്ചു ..അതുവരെ ആരോട് സംസാരിചിട്ടും മനസ്സമാധാനം കിട്ടാത്ത എനിക്ക് അത്രയേറെ കോൺഫിഡൻസ് കുത്തിനിറച്് തന്നാണ് അവൾ മടങ്ങുന്നത് ..അത് അന്ന് Paradise ൽ വെച്ചുമവൾ അങ്ങനെ ആയിരുന്നു .

പിന്നീട് പലപ്പോഴും അവൾ എനിക്ക് കാൾ ചെയ്യാറുണ്ടായിരുന്നു ഗുരു ..ഇവരൊക്കെ എന്നോട് ചോദിച്ചിരുന്നു ഞാൻ ഇത്ര ധൈര്യത്തോടെ ഇരിക്കുന്നത് എങ്ങനെയാണെന്ന് ..അതിന്റെ ഉത്തരം അവൾ ആണ് ഗുരു ..നല്ലൊരു കൂട്ടുകാരിയായി അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു ..നിന്നേ കഴിഞ്ഞു എന്നെ ഏറ്റവും മനസ്സിലാക്കിയത് അവളാണെന്ന് ഇപ്പോൾ ഞാൻ പറയും.

ഈ കുഞ്ഞൊരു ജീവിതത്തിൽ നാം ആരോടെല്ലാം നന്ദി പറയണമല്ലേ ഗുരു ..ആരോടൊക്കെ കടപ്പെട്ടിരിക്കണം ..എന്റെ അമ്മയും അച്ഛനും ഏട്ടനും എന്നെ കണ്ടില്ലെന്ന് ഉള്ളു ..പക്ഷെ എന്നെ കാണാനായി,മനസ്സിലാക്കാനായി ഒരുപാട് പേരെ, ആ ഒരു ശക്തി ഈ ഭൂമിയിൽ എനിക്ക് ഒരുക്കി വെച്ചിരുന്നു …’

ഇനായ വന്നതും മറ്റും ഡയറിയിൽ വായിക്കവേ അക്കു ഗുരുവിനോട് പറയുന്നുണ്ട് ..

ഡയറി മുഴുവനും വായിച്ചു കഴിഞ്ഞതും ഗുരു അത് തൊട്ടരികിലേക്ക് മാറ്റി വെച്ച് അക്കുവിനെ ഒന്ന് കൂടി തന്നിലേക്ക് അടക്കിപ്പിടിച്ചു ..

ഇതാണ് അവരുടെ ഇരുവരുടെയും സ്വർഗം എന്ന് രണ്ടു പേരും പണ്ടേ തിരിച്ചറിഞ്ഞതായിരുന്നു ..ഇപ്പോഴാ വിശ്വാസത്തിനു മാറ്റ് കൂടിയാതെ ഉള്ളു ..

ഇനിയൊരു കാത്തിരിപ്പാണ് ..ഈ സ്വർഗ്ഗത്തിലേക്കായുള്ള അവരുടെ അഥിതിക്കായുള്ള വളരെ കുഞ്ഞൊരു കാത്തിരിപ്പ് …

അവസാനിച്ചു

ലതികക്കിട്ട് പണി കൊടുക്കാനൊക്കെ പലരും പറഞ്ഞിരുന്നു.. പക്ഷെ എനിക്ക് അതൊന്നും അറിയില്ല..

ഇത് അക്കുവിന്റെ മാത്രം കഥയാണ്.. ബാക്കിയുള്ളവരൊക്കെ എന്തോ ആകട്ടെ.. ഇനി ലതികയോട് ഒരു അകലമിട്ടെ ഉള്ളു എന്തും എന്ന് അവൾ തീരുമാനിച്ചതോടെ ആ ഭാഗം കഴിഞ്ഞു..

Leave a Reply