രചന – സാറ
ഇരുന്നും നിന്നും നടന്നൊക്കെ സമയം കൊല്ലാൻ നോക്കിയിട്ടും അതൊന്നും നടക്കാത്ത പോലെ തോന്നി അക്കുവിന് .
പിന്നീട് ഗുരുവിനോടെങ്ങനെ ഈ കാര്യം പറയണമെന്നുള്ള ചിന്തയായി ..ഒരു ഐഡിയയും കിട്ടാതെ വന്നതും അവൾക്കു തെന്നലിനെ തന്നെ വിളിക്കേണ്ടി വന്നു ..
“പറയു മോളെ ..ഈ വിളിയും കാത്തു ഇരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയി ..”അക്കു വിളിച്ചെങ്കിൽ ഉറപ്പായും റിസൾട്ട് പോസിറ്റീവ് ആകുമെന്ന തോന്നലിൽ സന്തോഷത്തോടെ തന്നെ പറയുന്നുണ്ട് അവൾ ..
“ഞാൻ ഇതെങ്ങനെ ഗുരുവിനോട് പറയും തെന്നു ??എനിക്കെന്തോ പോലെ തോന്നുന്നു ..”
“നിന്റെ ഗുരുവല്ലേ കൊക്കെ …നീയെങ്ങിനെ പറഞ്ഞാലും ആൾക്ക് ഹാപ്പി ആകും ..എന്തായാലും ഈ മോമെന്റ്റ് അതിന്റെ അത്രയും ഹാപ്പിനസ്സോടെ തന്നെ എന്ജോയ് ചെയ്യെന്നെ …ഇതൊക്കെ ഒരു എക്സ്പീരിയൻസ് അല്ലെ ..”തെന്നൽ അവളെ മനസ്സിലാക്കി മറുപടി നൽകി കൊണ്ടിരുന്നു ..
വീണ്ടും ഓരോന്നൊക്കെ പറഞ്ഞു സുമനെയും ആഡ് ചെയ്തു അവളോടും വിശേഷം പങ്കുവെച്ചാണ് കാൾ കട്ട് ചെയ്യുന്നത് ..
ആദ്യം തന്നെ ഗുരുവിനോട് പറയണമെന്നുണ്ടായിരുന്നു എങ്കിലും എക്സൈറ്റ്മെന്റ് ഒട്ടും താങ്ങാതെ സുഹൃത്തുക്കളോട് പങ്കുവെച്ചതായിരുന്നവൾ ..കൂടെ അവരുടെ suggestions വാങ്ങിക്കാനും മറന്നില്ല ..
അതോടെ അക്കു ഒരു കേക്ക് ഓർഡർ ചെയ്തു ഫ്ലാറ്റിൽ അല്ലറ ചില്ലറ ഒരുക്കങ്ങളും നടത്തി ..എന്നിട്ടും തൃപ്തി തോന്നാതെ വന്നതും ഗുരുവിനേറ്റവും ഇഷ്ടമുള്ള പുഡ്ഡിങ്ങും ഉണ്ടാക്കി വെച്ചു ..
പണികൾ എല്ലാം കഴിഞ്ഞതും കുളിച്ചു നല്ലൊരു ഡ്രെസ്സും അണിഞ്ഞു ഏറ്റവും മനോഹരമായി തന്നെ ഒരുങ്ങി നിന്ന് ..
അഞ്ചര ആയിട്ടും ഗുരുവിനെ കാണാതെ വന്നതും അക്കു വീണ്ടും ഹാളിൽ നടന്നു തുടങ്ങി ..ഇനിയും അവനെ കാൾ ചെയ്തു കൊണ്ടിരുന്നാൽ അവനെന്തെങ്കിലും സംശയം തോന്നിയേക്കുമോ എന്നുള്ള ചിന്തയിൽ അതും വേണ്ടെന്നു വെക്കുകയായിരുന്നു ..
ഒരു ഐഡിയയും കൊടുക്കാതെ ഫുൾ എക്സൈറ്റ്മെന്റോടെ ഈ കാര്യം അവനോട് നേരിട്ട് പറയണം ..അതായിരുന്നു അവൾക്കു ആഗ്രഹം ..
സമയം ആറും കഴിഞ്ഞു ഏഴും കഴിഞ്ഞു ഏഴര ആയതോടെ അക്കു ഫോൺ എടുത്തു കയ്യിൽ പിടിച്ചു ..
ഇനിയുമെന്തേ വൈകുന്നെന്നു ചോദിക്കാൻ കാൾ ചെയ്യാനായി ഒരുങ്ങിയതും ഡോർ ബെൽ കേട്ടതും ഒരുമിച്ചായിരുന്നു ..
അതോടെ ഫോണും ടേബിളിൽ തന്നെ വെച്ചുകൊണ്ട് അക്കു ഡോറിനരികിലേക്കു നടന്നു ..
അത്യധികം സന്തോഷത്തോടെ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്നവനെ കണ്ടു അവളുടെ മുഖം മങ്ങി ..എങ്കിലും അവന്റെ പിന്നിലും സൈഡുലുമായി ഗുരുവിനായി തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം ..
വന്നു കയറുമ്പോഴേ കാണും വിധത്തിലുള്ള “hello pappa “എന്ന വിഷ് വാളിൽ സ്റ്റിക്ക് ചെയ്തു വെച്ചേക്കുന്നത് റിതിൽ കണ്ടു ..അവന്റെ ശ്വാസമൊന്നു നിലച്ചു പോയി ..അവൻ തനിക്കു മുന്നിൽ നിൽക്കുന്നവളെ നോക്കി .ശേഷം ആ ചുറ്റുപാടും ..
ആ വിഷ് തന്നെയുള്ള കേക്കും മറ്റു അറേഞ്ച്മെന്റസും കാണെ തനിക്കു മുന്നിൽ നിൽക്കുന്നവളോട് എന്ത് പറയുമെന്നായി അവൻ ..
അവിടമിപ്പോൾ ഉണ്ടാവേണ്ടുന്ന മൊമെന്റ് ee അറേഞ്ച്മെൻറ്സ് അവനു മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു..
*************************************************
ഓഫീസ് ടൈം കഴിഞ്ഞതും തിരക്കിട്ടു ഇറങ്ങുകയായിരുന്നു ഗുരു ..രാവിലെ അക്കുവിന് വയ്യാത്തതിപ്പോൾ എന്തായിക്കാണുമെന്നൊരു പേടിയുണ്ടായിരുന്നു അവനിൽ ..
പാർക്കിങ്ങിൽ നിന്നും കാർ എടുത്തു റോഡിലേക്ക് ഇറക്കിയതും ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു ..
അമ്മയാണെന്ന് കാണെ അപ്പോൾ തന്നെ അവൻ കാൾ എടുക്കുകയും ചെയ്തു ..
ഒരു നിമിഷം ..ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മാത്രം മതിയായിരുന്നു മറ്റൊരു വാഹനം വന്നു ഗുരുവിന്റെ കാറിനെ ഇടിച്ചു തെറിപ്പിക്കാൻ ..
മരണം മുന്നില് കണ്ടുള്ള വേദനയിലും ബോധം മറയുന്നതിനിടക്കുമെല്ലാം അവനോർത്തതു ആ കുഞ്ഞു മുഖമാണ്.. അവൻ ചിന്തിച്ചത് അവൾക്കെത്ര നോവുമെന്നാണ്.. അവളൊന്നു സന്തോഷിച്ചു തുടങ്ങിയെ ഉള്ളു.. താനായി അവൾക്കു കൊണ്ടു കൊടുത്ത സന്തോഷങ്ങളെല്ലാം ഇതോടെ താനായി തന്നെ അവളിൽ നിന്നും തിരികെ വാങ്ങുകയാണെന്ന് അവനു മനസ്സിലായി..
അവളെ ഓർത്തു മാത്രം കണ്ണടയുന്ന ആ അവസാന നിമിഷവും അവനിൽ നിന്നും മിഴിനീരിറ്റു വീണു..
ഗുരുവിനു പിറകെ തന്നെ ഇറങ്ങിയ റിതിലും മാനസും പോളും ഒരു നിമിഷം തറഞ്ഞു നിന്ന് പോയി ..
മുന്നിൽ നടന്ന കാഴ്ച …അവർക്കു ചുറ്റും ലോകം ഇരുളും പോലെ തോന്നി ..
ചുറ്റുമുള്ളവരുടെ അലർച്ചയും ഗുരുവിന്റെ കാറിനു നേരെയുള്ള ഓട്ടവും കണ്ടാണ് അവർക്കും സ്ഥലകാല ബോധം ഉണ്ടാകുന്നത് ..അതോടെ അവരും ആ കാറിനു നേരെ ഓടി ..
ഒരു വട്ടമേ അവർ ഗുരുവിനെ നോക്കിയുള്ളൂ ..രക്തത്തിൽ മൂടി കഴുത്തും ഒടിഞ്ഞു തൂങ്ങിയുള്ള അവന്റെ കിടപ്പു കണ്ടു നിൽക്കാൻ അവർക്കും ആയില്ല ..
സെക്കന്റുകൾക്കിൽ ആംബുലൻസ് വന്നതും എങ്ങിനെയെല്ലാമോ ആയിരുന്നു കാറിൽ നിന്നും ഗുരുവിനെ എടുത്തുയർത്തിയതും ഹോസ്പിറ്റലിലേക്ക് പാഞ്ഞതും …ആ ആംബുലൻസിനു പിറകിൽ തന്നെ കാറുമായി അവരും പോകുന്നുണ്ടെങ്കിലും ഏതോ ലോകത്തെന്ന പോലെയാണ് മൂന്നു പേരും ..
ഹോസ്പിറ്റലിൽ എത്തി അപ്പോൾ തന്നെ ഗുരുവിനെ icu വിലക്ക് മാറ്റുകയും ചെയ്തിരുന്നു ..
ഒത്തിരി നേരം അവർ മൂന്നു പേരും ആ നിൽപ്പ് നിന്ന് ..അല്പം കഴിഞ്ഞതും ഗുരുവിനെ പരിശോധിച്ച് ഡോക്ടർ വന്നതും അവർ അദ്ദേഹത്തിനരികിലേക്കു ചെന്ന് ..
അയാൾ ഇല്ലെന്ന പോലെ തല അങ്ങോട്ടും ഇങ്ങോട്ടും അനക്കുകയാണുണ്ടായത് ..
“ഡോക്ടർ ..പ്ളീസ് ..”റിതിലിനു അയാളോട് എന്ത് ചോദിക്കണമെന്ന് അറിയില്ല ..
ഒന്നും പറയാൻ ആകില്ലെന്നും ഇന്റെര്ണൽ ബ്ളീഡിങ്ങും മറ്റുമായി ഗുരുവിന്റെ അവസ്ഥ വളരെ മോശം ആണെന്നും ഡോക്ടർ തുറന്നു പറഞ്ഞതോടെ അവരാകെ കുഴങ്ങി പോയി …
ഒരു കോമ സ്റ്റേജ് പ്രധീക്ഷിക്കാൻ കൂടി പറഞ്ഞതോടെ ഇനിയൊന്നും കേൾക്കാൻ വയ്യെന്നായി അവർ ..
ഡോക്ടർ പോയതും മൂന്നു പേരും അവിടെ തന്നെ ഇരുന്നു പോയി ..വീണ്ടും നിശബ്ദമായി ഒത്തിരി നേരം കടന്നു പോയി ..
അവസാനം അക്കുവിനെ കാര്യം പറഞ്ഞു കൂട്ടികൊണ്ടു വരേണ്ടേ എന്നും പറഞ്ഞു ഇറങ്ങിയതായിരുന്നു റിതിൽ …
തുടരും
“ഗുരു എവിടെ റിതിലേട്ടാ .??ഓഫീസിൽ നിന്നും ഇങ്ങു എത്തിയില്ലല്ലോ ..ഏട്ടൻ ഗുരുവിനെ തിരക്കി വന്നതാണോ ..??”
റിതിൽ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും അക്ഷര തന്നെ ചോദിച്ചു .
റിതിൽ ആവട്ടെ അപ്പോഴും എന്ത് പറയുമെന്നുള്ള സംശയത്തിലും ..
എങ്കിലും അവൻ എങ്ങനെയെല്ലാമോ അല്പം ധൈര്യം കണ്ടെത്തി .വേറെ മാർഗമൊന്നും അവന്റെ മുന്നിലും ഇല്ലല്ലോ ..
“അക്കു ..അത് പിന്നെ ..ഗുരുവിനു കുഞ്ഞൊരു ആക്സിഡന്റ് …പേടിക്കേണ്ട നീ …കാര്യമായി ഒന്നുമില്ലടോ ..പക്ഷെ ഫുൾ ചെക് അപ്പ് കഴിയാതെ വിടില്ലല്ലോ ..ഇപ്പോഴത്തെ ഹോസ്പിറ്റൽസ് നിനക്ക് അറിയാവുന്നതല്ലേ …അവരൊക്കെ നോക്കിയേ വീട്ടിലേക്കു വിട്ടയക്കു …തത്കാലം നമുക്ക് അങ്ങോട്ടൊന്നു പോകേണ്ടി വരും ..”
തീരെ ടെൻഷനൊന്നും മുഖത്ത് വരുത്താതെ പറയുന്നതിൽ റിതിൽ വിജയിച്ചിരുന്നതിനാൽ അക്കുവിനും ചെറിയൊരു ഭയവും വിഷമവും മാറ്റി നിർത്തിയാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നതാണ് നേര് ..
“കാലുളുക്കോവോ മറ്റോ ഉണ്ടായോ ചേട്ടാ …എങ്ങനെയാ ആക്സിഡന്റ് ആയെ ..സ്റെപിൽ നിന്നും വീണതോ ..അതോ …?”നിന്ന നില്പിൽ റിതിലിന്റെ കൂടെ ഫ്ലാറ്റും പൂട്ടി ഇറങ്ങും നേരം അക്കു ചോദിക്കുന്നുണ്ട് …
ഒരു ഫോൺ മാത്രമേ അവൾ കയ്യിൽ കരുതിയിരുന്നുള്ളു ..അത്യാവശ്യം വേണ്ടുന്നതു എടുക്കാൻ പറയണം എന്നവനുണ്ടായിരുന്നെങ്കിലും അതിൽ നിന്നും അക്കു മോശമായതെന്തെങ്കിലും ചിന്തിച്ചു കൂടിയാലോ എന്ന് റിതിലിനും ഭയമുണ്ട് ..
അക്കുവിന്റെ ഇപ്പോഴത്തെ അവസ്ഥ അവന് അറിയുന്നതാണല്ലോ ..അങ്ങനെയിരിക്കെ ഒരു സഡൻ സ്ട്രെസ്സിനോട് അവൾ എങ്ങിനെ ആയിരിക്കും റിയാക്ട് ചെയ്യുവാൻ പോകുന്നതെന്നും അവൾക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചേക്കുമോ എന്നുമൊക്കെയുള്ള ഭയത്താൽ തൽകാലം അവളെ കൂട്ടി അങ്ങോട്ട് പോയേക്കാം എന്നവനും കരുതി …
ബാക്കിയൊക്കെ മറ്റുള്ളവരോട് കൂടെ പറഞ്ഞു തീരുമാനം ആക്കാമെന്നും..
വീണ്ടും വീണ്ടുമുള്ള അക്കുവിന്റെ ഓരോ ചോദ്യങ്ങൾക്കും അവൾക്കു സംശയം തോന്നാത്ത വിധത്തിലുള്ള മറുപടികൾ നൽകി ഹോസ്പിറ്റൽ വരെ എത്തിച്ചു റിതിൽ …
അക്ഷരയും റിതിലും എത്തിയപ്പോഴേക്കും icu വിനു പുറത്തായി ഹരീഷും നിൽപ്പുണ്ട് …അവനെയും പോൾ വിളിച്ചു കാര്യം പറഞ്ഞിരുന്നു …
“ഗുരു എവിടെ .?ചെക് അപ്പ് ഒന്നും ചെയ്തു കഴിഞ്ഞില്ലേ ..??”
അവർക്കരികിലേക്കു പാഞ്ഞു ചെന്ന് കൊണ്ട് അവൾ ചോദിക്കുന്നുണ്ട് ..ഒപ്പം തന്നെ ഗുരുവിനായി അക്കുവിന്റെ കണ്ണുകളും നാലുപാടും അലഞ്ഞു ..
മറ്റാരെങ്കിലും എന്തെങ്കിലും മറുപടി നൽകും മുന്നേ ഡോക്ടർ വീണ്ടും വെളിയിലേക്കു ഇറങ്ങി ഗുരുവിന്റെ കൂടെ ഉള്ളവരെ തിരക്കി .
മെഡിസിനോടൊന്നും ആളുടെ ബോഡി ഒരുവിധത്തിലും പ്രതികരിക്കുന്നില്ലെന്നും ഇനിയൊന്നും ചെയ്യുവാനില്ലെന്നും അദ്ദേഹം തീർത്തു പറയുകയും ചെയ്തു .കഴിയുമെങ്കിൽ ഓർഗൻ donate ചെയ്യുന്ന കാര്യങ്ങൾ പരിഗണിക്കണമെന്നും ..
അത്ര പറഞ്ഞപ്പോഴേക്കും ഇനിയൊന്നും കേൾക്കാൻ കഴിയാതെ അക്കു ബോധം മറഞ്ഞു വീണു പോകുകയും ചെയ്തു ..
“ചേട്ടാ …അവളെ പിടിക്ക് …she ഈസ് പ്രെഗ്നന്റ് ..”അക്കു വീഴുന്നത് കണ്ടതും റിതിൽ ഹരീഷിനോട് പറഞ്ഞു ..ഹരീഷിനരികിൽ ആയിരുന്നു അക്കു അപ്പോൾ നിന്നിരുന്നത് ..
***********************************************
ഗുരുവിന്റെ കാര്യം നാട്ടിൽ അവന്റെ മാതാപിതാക്കളെയും അക്കുവിന്റെ വീട്ടിലുള്ളവരെയും എല്ലാം വിളിച്ചറിയിച്ചിരുന്നു ..
അതുപ്രകാരം ലതികയും ആകാശും കുടുംബവുമെല്ലാം ആശുപത്രിയിലേക്ക് ഇറങ്ങുകയായിരുന്നു .ഗുരുവിന്റെ പേരെന്റ്സ് നാട്ടിൽ ആയത് കാരണം അവർ എത്താൻ സമയമെടുക്കും.
“എന്റെ മോളെവിട്ടു ദുരന്തങ്ങൾ ഒഴിഞ്ഞു പോകുന്നില്ലല്ലോ ദൈവമേ ..”കാറിൽ കയറും നേരവും ലതിക പറയുന്നുണ്ട് .
അക്കുവിന് വേണ്ടി അവൾ ജനിച്ചത് മുതൽ ഇന്ന് വരെ ഒന്നും ചെയ്യാത്തതിലും ഇനി അവൾക്കു വേണ്ടി എന്ത് ചെയ്തു കൊടുക്കും എന്നുള്ള ആധിയിലുമൊക്കെയായി ലതിക ഉരുകാൻ തുടങ്ങിയിട്ട് ഒത്തിരി ആയിരുന്നു ..
പ്രദീപ് ന്റെ മരണ ശേഷം ലതിക കുറെയേറെ നോർമൽ ജീവിതത്തിലേക്ക് വന്നിരുന്നു ..എപ്പോഴുമുണ്ടായിരുന്ന ആ മൂടിപ്പിടിച്ചുള്ള ഇരുപ്പും വിഷാദവും വിഷമവും മാത്രമുണ്ടായിരുന്ന ജീവിതത്തിൽ നിന്നും ഒരുപാട് മുന്നോട്ട് വന്നിരുന്നു അവർ ..
പിന്നീട് സെറീനയോടും ബെറ്റിയോടും നല്ല പോലെ ഇണങ്ങി മിണ്ടി തുടങ്ങിയതുമാണ് .
അപ്പോഴവർ ആദ്യമായി ചെയ്തത് പ്രദീപ് ഇന്ന് വരെ ചെയ്തതിനെല്ലാം അയാൾക്ക് പൊറുത്തു കൊടുക്കുക എന്നതായിരുന്നു ..ശേഷം സ്വന്തം വീട്ടുകാരോടും …അത് തീർച്ചയായും അവർക്ക് വേണ്ടി തന്നെ ആയിരുന്നു ..ഇനിയും മറ്റുള്ളവരോടുള്ള ദേഷ്യവും വാശിയും മനസ്സിൽ കെട്ടി കിടന്നാൽ അത് തന്റെ ജീവിതത്തിന്റെ ക്വാളിറ്റിയെ തന്നെയാണ് ബാധിക്കുന്നതു എന്ന തിരിച്ചറിവിൽ എടുത്ത തീരുമാനങ്ങൾ ..
അതിൽ പിന്നെ അവർക്കു ഒത്തിരി ശാന്തതയുണ്ട് ..മുന്നോട്ട് സന്തോഷങ്ങളും അവസരങ്ങളും കാണാൻ തുടങ്ങിയിരുന്നു ..
അപ്പോഴും അല്പം വിഷമം തോന്നിയിരുന്നത് അക്കുവിന്റെ കാര്യം മാത്രമാണ് ..അവൾ അവരെ അടുപ്പിക്കുന്നില്ല എന്നത് ..
വർഷങ്ങൾ കടന്നു പോയിട്ടും ഒന്ന് വന്നു മിണ്ടാൻ പോലും അവൾ കൂട്ടാക്കുന്നില്ല എന്നത് ആ അമ്മയെയും നോവിച്ചു കൊണ്ടിരിക്കുകയായിരുന്നു ..
“‘അമ്മ ടെൻഷൻ ആകല്ലേ ..നമുക്ക് നോകാം ..ഇത്രയൊക്കെ പരീക്ഷിച്ചതല്ലേ ..ഇനിയും ദൈവം അവളെ ഒത്തിരിയൊന്നും വിഷമിപ്പിക്കില്ലെന്നേ ..”:ആകാശ് ലതികയോട് പറയുന്നുണ്ട് .
അവനും നെഞ്ചു പൊട്ടും പോലെ തോന്നുന്നുണ്ടായിരുന്നു ..പോൾ ആയിരുന്നു അവനെ വിളിച്ചത് …ഗുരു ഇനി ജീവിതത്തിലേക്ക് തിരികെ വരുമോ എന്നുള്ളതിന് യാതൊരു ഉറപ്പുമില്ലെന്ന കാര്യം പോൾ വെട്ടി തുറന്നു പറഞ്ഞതുമാണ് ..പക്ഷെ ലതികയോട് അവനത്രയൊന്നും പറഞ്ഞിട്ടില്ല ..അവനതിനു കഴിഞ്ഞില്ല .
**************************************************
ഹോസ്പിറ്റലിൽ എത്തി ആകാശും കുടുംബവും അക്കുവിനെ കിടത്തിയേക്കുന്ന മുറിയിലേക്ക് ഓടി ..അവൾക് അന്നേരം ഡ്രിപ് ഇട്ട് കിടപ്പാണ് ..നന്നേ ക്ഷീണിച്ചു തളർന്നുള്ള അവളുടെ കിടപ്പ് കണ്ടതും മോശമായതൊന്നും കേൾക്കാൻ ഇടയാക്കല്ലേ എന്നവരൊന്നു പ്രാർത്ഥിച്ചു.
“എന്താ ..??എന്താ പറ്റിയെ ..??”ലതിക അക്കുവിന്റെ അരികിൽ ഇരുന്നു അവളുടെ തലയിൽ തഴുകി ചുറ്റും നിൽക്കുന്നവരോട് ചോദിക്കുന്നുണ്ട് ..
അക്കു അന്നേരം മയക്കത്തിൽ തന്നെ ആണ് ..
“അത് ..’അമ്മ …അക്ഷര പ്രെഗ്നന്റ് ആണെന്ന് …ഡോക്ടർ ഗുരുവിനെ ചെക് ചെയ്തു വന്നു കാര്യങ്ങൾ പറയുമ്പോൾ അക്കുവും ഉണ്ടായിരുന്നു അവിടം ..അവളെല്ലാം കേട്ട് സ്ട്രെസ് ആയതായിരുന്നു ..ഇങ്ങനെ സംഭവിക്കും എന്ന് ഞങ്ങളാരും കരുതിയതും ഇല്ല ..അവൾ വീണു പോയപ്പോഴാണ് റിതിൽ പറയുന്നത് അക്കു പ്രെഗ്നന്റ് ആണെന്ന് ..”ഹരീഷ് ആയിരുന്നു കാര്യങ്ങളെല്ലാം ലതികയോട് പറഞ്ഞു തുടങ്ങിയത് ..റിതിൽ ഫ്ലാറ്റിൽ പോയി അവിടുത്തെ ഒരുക്കങ്ങൾ കണ്ടു മനസ്സിലാക്കിയതാണ് ഈ കാര്യം എന്നതും അവൻ പറഞ്ഞു .
ഹരീഷും ആകെ തകർന്ന മട്ട് തന്നെ ആണ്.. ആകെയുള്ള സഹോദരന്റെ അവസ്ഥ അയാളെ അത്രമേൽ തകർത്തു കളഞ്ഞിരുന്നു.. എങ്കിലും അക്കുവിന് വേണ്ടിയെങ്കിലും താൻ സ്ട്രോങ്ങ് ആയി നിൽക്കണം എന്ന ചിന്തയിൽ ഉള്ളിലുള്ളതെല്ലാം അവിടെ തന്നെ പിടിച്ചു വെച്ചേക്കുകയാണ്.. വിഷമം പ്രകടിപ്പിക്കാനോ കരയാനോ അയാൾക്കും ഇപ്പോൾ അവസരമില്ലല്ലോ.
അപ്പോഴും ഗുരുവിനെ പറ്റി ഡോക്ടർ എന്ത് പറഞ്ഞെന്നും അതെ തുടർന്ന് അക്കുവിന് എന്ത് പറ്റിയെന്നും അറിയുവാനുള്ള വെപ്രാളത്തിൽ ആയിരുന്നു ലതികയും ആകാശും ..
തുടരും