April 19, 2025

ആകാശി : ഭാഗം 76

രചന – ശംസിയ ഫൈസൽ

ലാപ്പിലേക്ക് നോക്കിയ കാശി ഒന്ന് നെറ്റിചുളിച്ചു

”ഡീ…!!!

കാശി ഉച്ചത്തില്‍ വിളിച്ചതും അമ്മു ഞെട്ടിയെണീറ്റു

”എന്താഡീ..,,ഇത്..,,

ലാപ്പിലേക്ക് ചൂണ്ടി കാശി ദേഷ്യത്തോടെ ചോദിച്ചതും അമ്മു കുറ്റബോധത്തോടെ തല താഴ്ത്തി

”അമ്മൂ..,,നിന്നോടാണ് ഞാന്‍ ചോദിച്ചത്..,,

കാശിയുടെ ശബ്ദം ഉയര്‍ന്നു

”അത് കണ്ണേട്ടാ..മാട്രിമോണി.,,

അമ്മു ഒന്ന് നിര്‍ത്തി കാശിയെ നോക്കി

”അത് തന്നെയാ ചോദിച്ചേ നിനക്കെന്തിനാ മാട്രിമോണിയില്‍ എക്കൗണ്ട്.,
നീ ഇത്ര കാട്ടുക്കോഴി ആണെന്ന് കരുതിയില്ല.,,

”ഒന്ന് പോയേ ഞാന്‍ കണ്ണേട്ടനെ പോലെ കോഴിയൊന്നുമല്ല.,
ഞാന്‍ അമ്മക്ക് വേണ്ടിയാ എക്കൗണ്ടെടുത്തെ.,,

അമ്മു പറഞ്ഞതും കാശി നെറ്റിചുളിച്ചു

”ഗീതമ്മക്ക് വേണ്ടിയോ..,,
എന്തിന്..,,അതും ഈ പ്രായത്തില്‍.,

”’ഏത് പ്രായത്തില്‍.,
കല്ല്യാണത്തിന് അങ്ങനെ പ്രായം ഒക്കെയുണ്ടോ കണ്ണേട്ടാ..,,
ഞാന്‍ എന്തായാലും അമ്മേടെ കല്ല്യാണം നടത്താന്‍ തീരുമാനിച്ചു.,
അമ്മക്കും വേണ്ടേ കൂട്ടൊക്കെ.,,

അമ്മു പറഞ്ഞത് കേട്ട് കാശിക്കും നല്ലതാന്നെന്ന് തോന്നി

”പക്ഷെ അമ്മു ഇത് മകളായ നിനക്കുള്ള ആതി മാത്രമാണ്.,
ഗീതമ്മ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..,,

”എന്‍റെ കണ്ണേട്ടാ..,,
ഈ കാര്യം പറഞ്ഞ് ഞാനും അമ്മയും എപ്പോയും ഉടക്കാണ്.,
എന്ന് കരുതി പിന്മാറാന്‍ പറ്റോ.,
ഇപ്പൊ ഞാനും അപ്പുവും കൂടെ പറഞ്ഞ് പറഞ്ഞ് അമ്മ ചെറുതായിട്ടൊന്ന് മൂളിയിട്ടുണ്ട്.,
ഇപ്പോ കിട്ടിയ പിടുത്തമാണ്.,
എത്രയും പെട്ടന്ന് നടത്തിയെ പറ്റൂ..,,

അമ്മു പറഞ്ഞു

”അല്ല നിനക്കെന്ത് കൊണ്ടാ ഗീതമ്മേടെ കല്ല്യാണം നടത്താന്‍ ഇത്ര ആഗ്രഹം..,,

കാശി കൈ കെട്ടി അവളെ നോക്കി

”’കണ്ണേട്ടനറിയില്ലെ.,
അച്ഛന്‍ അമ്മേനെ ഉപേക്ഷിച്ച് പോകാനുള്ള കാരണം ഞങ്ങളാണ്.,
ഞാനും അപ്പുവും പെണ്ണാണെന്നുള്ള ഒറ്റ കാരണം കൊണ്ട്.,
അന്ന് തൊട്ടെ തളരാതെ ഞങ്ങള്‍ക്കൊരു കുറവും ഇല്ലാതെ വളര്‍ത്താന്‍ ഗീതമ്മ കഷ്ടപ്പെടുന്നത് ഒാര്‍മ വെച്ച നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാ.,

ഇപ്പൊ എന്‍റേയും അപ്പൂന്‍റേയും കല്ല്യാണം കഴിഞ്ഞു.,
ഇത് വരെ അമ്മ ഞങ്ങള്‍ക്ക് വേണ്ടി ജീവിച്ചില്ലെ.,
ഇനി അമ്മ അമ്മക്ക് വേണ്ടി ജീവിക്കട്ടെ.,
അമ്മക്കൊരു കൂട്ട് ഉണ്ടായാല്‍ അതൊരു സന്തോഷം തന്നെയല്ലെ.,
ഈ പ്രായത്തിലൊരു കല്ല്യാണം അത് നാണക്കേടൊന്നും അല്ല..,
കല്ല്യാണത്തിനും പ്രണയത്തിനും പ്രായമൊരു തടസ്സമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.,,

അമ്മു പറഞ്ഞ് നിര്‍ത്തിയതും കാശി അമ്മൂന്‍റെ തോളില്‍ കൈയ്യിട്ടു

”’നീ നല്ലൊരു മകളാണ്.,
നല്ലൊരു ഭാര്യയും.,,

കാശി അമ്മൂന്‍റെ കവിളിലൊന്ന് മുത്തി

”ഗീതമ്മേടെ കാര്യങ്ങളൊക്കെ നമുക്ക് റെഡിയാക്കാം.,
തറവാട്ടിലേക്ക് പോയാലോ.,
അമ്മയും അച്ഛനുമൊക്കെ അവിടെയെത്തി എന്ന് പറഞ്ഞ് വിളിച്ചിരുന്നു .,,

കാശിയും അമ്മുവും വീട് പൂട്ടി ഇറങ്ങി

കുറേ നാള്‍ക്ക് ശേഷം തറവാട്ടിലേക്ക് പോകുന്ന സന്തോഷം രണ്ട് പേര്‍ക്കും ഉണ്ടായിരുന്നു

പ്രത്യേകിച്ച് അമ്മു
കല്ല്യാണം കഴിഞ്ഞ് ആദ്യമായി അധികാരത്തോടെ തറവാട്ടിലേക്ക് പോകുന്ന ദിവസമല്ലെ

തറവാട്ടില്‍ എത്തിയതും തുറന്ന് കിടന്ന ഗേറ്റിലൂടെ മുറ്റത്തേക്ക് വണ്ടി കേറ്റി നിര്‍ത്തി

അമ്മു തറവാടിനോട് ചേര്‍ന്ന് തങ്ങള്‍ താമസിച്ച വീട്ടിലേക്ക് പാളിനോക്കി

അവിടം കണ്ടതും അമ്മൂന്‍റെ ചുണ്ടിലൊരു ചിരി വിടര്‍ന്നു

അവരെ കാത്തെണ്ണവണ്ണം എല്ലാവരും സിറ്റ് ഒൗട്ടില്‍ ഉണ്ടായിരുന്നു

”വാ അമ്മൂ..,,

ഹരീടെ അമ്മ അമ്മൂന്‍റെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി

അമ്മു വേഗം മുത്തശ്ശിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി

”എവിടെ നമ്മുടെ കാരണവര്‍.
മാധവന്‍ നായര്‍.,,

കാശി മുത്തച്ഛനെ ചുറ്റും കാണാത്തത് കൊണ്ട് ചോദിച്ചു

”ചെര്‍ക്കാ നിനക്കിത്തിരി കൂടുന്നുണ്ട്.,,
മുത്തച്ഛനെ കേറി പേരുവിളിക്കുന്നോ..,,

മുത്തശ്ശി കാശിയുടെ ചെവിയില്‍ പിടിച്ചു

”ഒാ..ഹ് കെട്ട്യോനെ പറഞ്ഞപ്പോ പൊള്ളിയല്ലെ കൊച്ചു കള്ളി.,,

കാശി മുത്തശ്ശീടെ കവിളിലൊന്ന് പിച്ചി

”അച്ഛന്‍ എസ്റ്റേറ്റില്‍ പോയതാ ഇനി വൈകീട്ട് പ്രതീക്ഷിച്ചാ മതി.,,

ഹരീടെ അച്ഛന്‍ പറഞ്ഞു

”എന്താ എല്ലാവരും പുറത്ത് നില്‍ക്കുന്നെ അകത്തേക്ക് വാ..,,

ഹരീടെ അമ്മ പറഞ്ഞതും എല്ലാവരും അകത്ത് കയറി ഹാളിലിരുന്നു

ശ്രീഷ്മയുടെ അമ്മ മിണ്ടാതെ മൂലയില്‍ ഇരിക്കുന്നത് കണ്ട് കാശി അങ്ങോട്ട് പോയി അവരുടെ തോളിലൂടെ കൈയ്യിട്ടു

”’എന്താണ് എന്‍റെ അമ്മായി മിണ്ടാതെ മാറി നില്‍ക്കുന്നെ.,
എന്നോടിപ്പോയും ദേഷ്യം മാറിയില്ലെ.,

”എനിക്കെന്‍റെ മോനോടൊരു ദേഷ്യവുല്ല.,
നിങ്ങളൊക്കെ നല്ല നിലയില്‍ സന്തോഷത്തോടെ കണ്ടാമതി.,
മക്കക്കെന്നൊട് ദേഷ്യന്നുല്ലന്നറിയാം.,
എന്നാലും മോനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണം..,,

അവരെ കണ്ണ് നിറഞ്ഞതും കാശി കെട്ടിപിടിച്ചു

”മാപ്പ് ചോദിക്കാന്‍ മാത്രം തെറ്റൊന്നും അമ്മായി ചെയ്തിട്ടില്ല.,
കഴിഞ്ഞതെല്ലാം മറന്നേക്ക്.,
ആട്ടെ അമ്മായീടെ കണവന്‍ എന്തെ വന്നില്ലെ.,

കാശി താമശ രൂപേനെ ചോദിച്ചു

”മൂപ്പര് ബിസിനസ്സ് ആവിശ്യത്തിനായി പുറത്തേക്ക് പോയേക്കാണ്.,
ഇനി കുറച്ച് ദിവസം കഴിഞ്ഞെ വരൂ..,

കുറേ നാള്‍ക്ക് ശേഷം വീണ്ടും തറവാടില്‍ കളിയും ചിരിയും മുഴങ്ങി കേട്ടു

”അതൊക്കെ അവിടെ നില്‍ക്കട്ടെ.,
കാശീ നീ നമ്മളെ ഗജവീര മുത്തച്ഛനെ കൈയ്യിലെടുത്തത് എങ്ങനെ എന്ന് പറ.,

ഹരി ഇടക്ക് കയറി ചോദിച്ചു

”അതേയതെ എല്ലാവരും അത് കേള്‍ക്കാനാണ് കാത്തിരിക്കുന്നത്.,
ഇപ്പോയും അച്ഛന്‍ മിണ്ടിയത് സ്വപ്നം പോലെ തോന്നാണ്.,

ഇത് പറഞ്ഞപ്പോ അച്ഛന്‍റെ ശബദമൊന്നിടറി

”എനിക്കറിയാം.,
നിങ്ങള്‍ ഒാരോരുത്തരും അതറിയാന്‍ കാത്തിരിക്കാണെന്ന്.,

കാശി എണീറ്റ് അമ്മൂന്‍റെ അടുത്ത് പോയിരുന്നു

അമ്മു കാശിയെ നോക്കിയൊന്ന് ചിരിച്ചു

എല്ലാവരും മുത്തച്ഛന്‍റെ മാറ്റത്തെ കുറിച്ചറിയാന്‍ കാതോര്‍ത്ത്.,

(തുടരും*)

 

Leave a Reply