രചന – ഷംസിയ ഫൈസൽ
കാശി അവളെ വിടാതെ നോക്കിയതും അമ്മു ഇറുകി അടച്ച കണ്ണുകള്‍ തുറന്ന് അവനെ നോക്കി
രണ്ട് പേരുടേയും കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു
കണ്ണുകളിലൂടെ കാശിയുടെ പ്രണയം അമ്മുവിലേക്കൊഴുകി
അവന്‍റെ കൈകള്‍ ഇടുപ്പില്‍ കൂടുതലമര്‍ന്നു
അമ്മൂന്‍റെ കണ്ണ്പിടച്ചു ചുണ്ട് വിറച്ചു
കാശി അവന്‍റെ മുഖം അവളോട് ചേര്‍ത്തതും അമ്മു കണ്ണ് ഇറുക്കി അടച്ചു
ഇത് കണ്ട് കാശി ചുണ്ട് കടിച്ച് പിടിച്ച് ചിരിയോടെ അവളെ നോക്കി
”നിന്ന് വിറച്ച് കണ്‍ട്രോള്‍ കളയാതെ കയറി പോടീ..,,
കാശി അമ്മുവില്‍ നിന്ന് വിട്ട് നിന്ന് ഗൗരവത്തോടെ പറഞ്ഞതും അമ്മു പെട്ടന്ന് കണ്ണ് തുറന്ന് അവനെ ഒന്ന് നോക്കി വെപ്രാളപ്പെട്ട് കുളത്തില്‍ നിന്ന് കയറി പടവിലൂടെ ഒാടി കയറി
കാശി അവള് പോകുന്നതും നോക്കി നിന്നും
നനഞ്ഞൊട്ടി നില്‍ക്കുന്ന ഡ്രെസ്സ് പൊക്കിപിടിച്ച് ഒാടുന്ന അമ്മൂന്‍റെ നഗ്ന പാഥങ്ങള്‍ കാശിയുടെ കണ്ണിലുടക്കി
”’ന്‍റെ പെണ്ണിനൊരു കൊലുസ് വാങ്ങണം.,
പിന്നെ ഒഴിഞ്ഞ നാസിക തുമ്പിലൊരു മൂക്കുത്തിയും..,,
കാശി മനസ്സില്‍ വിചാരിച്ച് കുളത്തിലേക്ക് ഊളിയിട്ടു
കുറച്ച് സമയം കുളത്തില്‍ ചെലവഴിച്ച് കാശിയും വീട്ടിലേക്ക് പോയി
ഗസ്റ്റ് ഹൗസില്‍ നിന്ന് ശബ്ദം കേട്ടതും കാശി അങ്ങോട്ട് പോയി
”ആ..ഹ എല്ലാവരും കൊച്ചു വര്‍ത്താനം പറഞ്ഞിരിപ്പാണോ..,,
കാശി ഉള്ളിലേക്ക് കയറി ചോദിച്ചു
”കാശി മോനോ..,,ഇരിക്ക് ചായ എടുക്കട്ടെ.,
ഗീതമ്മ പറഞ്ഞു
”വേണ്ട.,
ഞാന്‍ കുടിച്ചു.,
പിന്നെരാത്രി ഇവിടെ തനിച്ച് കിടക്കണ്ട.,
വീട്ടില് വന്ന് കിടക്കണം കേട്ടോ ഗീതമ്മേ..,,
കാശി ഗീതമ്മയോടായ് പറഞ്ഞു
”എനിക്ക് തനിച്ച് കിടക്കാന്‍ പേടിയില്ല മോനെ.,
ഞാനിവിടെ തന്നെ കിടക്കാം.,
വിളിപ്പുറത്ത് നിങ്ങളൊക്കെ ഉണ്ടല്ലോ.,,
”എന്നാ നന്ദു കൂട്ട് കിടന്നോളും.,
നീ കിടക്കില്ലെ നന്ദൂ..,,
കാശി നന്ദൂനോട് പറഞ്ഞതും അവള്‍ക്ക് നൂര്‍ വട്ടം സമ്മതം
”നന്ദൂന് ബുദ്ധിമുട്ടാകും.,
അതോണ്ട് അമ്മേടെ കൂടെ ഞാന്‍ തന്നെ കിടന്നോളാം..,,
അമ്മു കാശിയുടെ മുഖത്ത് നോക്കാതെ പറഞ്ഞതും ഗീതമ്മേടെ മുഖം മാറി
”അമ്മൂ നീ എന്‍റേന്ന് അടിവാങ്ങിക്കുവേ..,,
ഗീതമ്മ അമ്മൂന് നേരെ കൈ ഒാങ്ങിയതും അമ്മു മുഖം വീര്‍പ്പിച്ച് എണീറ്റ് മുറിയിലേക്ക് പോയി
രണ്ട് അറ്റാച്ച്ഡ് മുറിയും ഒരു ചെറിയ ഹാളും കിച്ചണും സിറ്റ് ഒൗട്ടും ഉള്ള നല്ല മനോഹരമായ ഗസ്റ്റ് ഹൗസാണത്
”മോനത് കാര്യമാക്കണ്ട അവള്‍ക്കിത്തിരി വാശി കൂടുതലാ.,
അവളെ ഞാന്‍ അങ്ങോട്ട് തന്നെ പറഞ്ഞയച്ചോണ്ട്.,,
ഗീതമ്മ ചെറിയൊരു ചമ്മലോടെ പറഞ്ഞു
”അത് സാരല്ല.,ഇന്നും കൂടെ ഗീതമ്മേടെ കൂടെ കിടക്കട്ടെ.,
കാശി സമ്മതം അറിയിച്ചതും ഗീതമ്മക്ക് ആശ്വാസമായി
”എന്നാ ഞാന്‍ കുടിക്കാനെന്തേലും എടുക്കാം..,,
ഗീതമ്മ കിച്ചണിലേക്ക് പോയപ്പോ അവിടെ ഇരുന്ന നന്ദൂനെ കൂടെ കൂട്ടി
അത് കണ്ടപ്പോ തന്നെ കാശിക്ക് കാര്യം കത്തി
കാശി ഒരു കള്ളച്ചിരി ചുണ്ടിലൊളിപ്പിച്ച് അമ്മൂന്‍റെ മുറിയിലേക്ക് പോയി
കാശി ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട് അമ്മു കൈയ്യിലുള്ള ബുക്ക് ബെഡില്‍ വെച്ച് എണീറ്റ് നിന്ന് എങ്ങോട്ടോ നോക്കി നിന്നു
കാശി ഡോര്‍ ലോക്ക് ചെയ്ത് അമ്മൂന്‍റെ അടുത്തേക്ക് നടന്നു
”എന്താണ് എന്‍റെ ഭാര്യേടെ മുഖം കടുന്നത് കുത്തിയ പോലെ ഉണ്ടല്ലോ.,,
കാശി അവളെ മുന്നില്‍ കൈ കെട്ടിനിന്നോണ്ട് ചോദിച്ചതും അമ്മു അവനെ മൈന്‍റ് പോലും ചെയ്തില്ല
”അപ്പോ എന്‍റെ ആമികുട്ടിക്ക് ദേഷ്യമാണല്ലെ.,
”ദേ..,,എന്നെ ആമീ കൂമീ എന്നൊന്നും വിളിക്കണ്ട.,
അമ്മു അല്ലേല് അമേയ..,,
അമ്മു ദേഷ്യത്തോടെ പറഞ്ഞു
”എന്നാ അമ്മൂട്ടീ..പറ.,
എന്താ ഈ ദേഷ്യത്തിന്‍റെ കാരണം?.,
കണ്ണേട്ടനോട് മിണ്ടത്തില്ലെ.,,
കാശി ചെറിയ കുട്ടികളോട് ചോദിക്കും വിതം ചോദിച്ചതും അമ്മു അവനെ കടുപ്പിച്ച് നോക്കിയതും പെട്ടന്ന് കാശി അവളെ പിടിച്ച് ചുമരോടടുപ്പിച്ചു
അമ്മു ഞെട്ടികൊണ്ട് അവനെ നോക്കിയതും കാശി അവളെ രണ്ട് സൈഡിലും കൈ കുത്തി അമ്മൂന്‍റെ കണ്ണിലേക്ക് നോക്കി
”നേരത്തെ കിട്ടാത്തതിന്‍റെ ദേഷ്യാണോ ഞാനീ മുഖത്ത് കാണുന്നത്.,,ഹ്മ്..,,
കാശി അവളെ കാതോട് ചുണ്ട്ടടുപ്പിച്ച് ചോദിച്ചതും അമ്മു നെറ്റി ചുറ്റിചുളിച്ചു
”’എന്ത്.,!!!?
”കിസ്സ്.,!കുളത്തില്‍ നിന്ന് നീ ഒരു ഉമ്മ പ്രതീക്ഷിച്ചു അല്ലെ.,,
കാശി ചിരി കടിച്ച് പിടിച്ചു
”പോടാ പട്ടി.,,
അമ്മു ശബ്ദം താഴ്ത്തി പല്ല് കടിച്ചു
”’പട്ടീന്നോ..,,
കാശി അമ്മൂന്‍റെ ഇടുപ്പിലൂടെ കൈ ചുറ്റി കവിളില്‍ അമര്‍ത്തി കടിച്ചു
അമ്മു നിലവിളിക്കാന്‍ നിന്നതും കാശി വേഗം വായ പൊത്തി
”അലറി വിളിച്ച് മന്‍ഷ്യനെ നാണംകെടുത്തല്ലെ പെണ്ണേ.,,
കാശി ഇങ്ങനെ പറഞ്ഞതും അമ്മു അവന്‍റെ കൈ വലിച്ച് മാറ്റി അവനെ തുറുക്കനെ നോക്കി
എന്നിട്ട് മിററില്‍ തന്‍റെ കവിള് നോക്കി
കാശിയുടെ പല്ല് പതിഞ്ഞിടത്ത് ചുവന്നിരിക്കുന്നത് കണ്ട് അമ്മു മനസ്സില്‍ കാശിയെ തെറി വിളിച്ചു
കാശി അവള് മിററില്‍ നോക്കുന്നത് കണ്ട് അവളെ പുറകിലൂടെ ചേര്‍ത്ത് പിടിച്ച് അമ്മൂന്‍റെ മുഖത്ത് പതിഞ്ഞ പാടില്‍ വിരലോടിച്ചു
അമ്മു അത് ദേഷ്യത്തോടെ തട്ടിമാറ്റിയതും കാശിയുടെ ചുണ്ടവിടെ പതിഞ്ഞു
അമ്മു കണ്ണ് മിഴിച്ച് മിററിലൂടെ കാശിയെ നോക്കി
കാശി അവളെ നോക്കി കണ്ണിറുക്കി
”വേദനിച്ചോ എന്‍റെ വാവക്ക്..,,
കാശി ആര്‍ദ്രമായി ചോദിച്ചു
”അയ്യേ..,,എന്നാ ഒലീപ്പീരിയ കണ്ണേട്ടാ നിങ്ങള്.,
മാറി നിന്നെ.,
ഇടക്കിടക്കെ വന്ന് കെട്ടിപിടിക്കാന്‍ നില്‍ക്കണ്ട എനിക്കത് ഇഷ്ടല്ല.,,
അമ്മു അവനെ തള്ളി മാറ്റി പറഞ്ഞു
”ഇത് നല്ല കഥ ഞാനന്‍റെ ഭാര്യയെ അല്ലെ കെട്ടിപിടിച്ചത്.,,
വേണമെങ്കില്‍ ഇനിയും കെട്ടിപിടിക്കും ദേ ഇങ്ങനെ ഉമ്മ വെക്കും.,
ചിലപ്പോ ഫ്രഞ്ച് കിസ്സ് അടിച്ചെന്നിരിക്കും.,
കാശി അവളെ കെട്ടിപിടിച്ച് കവിളില് കിസ്സ് ചെയ്ത് ചുണ്ടില് കിസ്സടിക്കാന്‍ നിന്നതും അമ്മു അവനെ ബെഡിലേക്കൊറ്റ തള്ള്
”ദേ കണ്ണേട്ടാ..,,ഇമ്മാതിരി വൃത്തികെട്ട പണി ഇനി എടുത്താ ഞാന്‍ എന്തായാലും ഗോവയിലേക്ക് തിരിച്ച് പോകും..,,
അമ്മു ഭീഷണി സ്വരത്തില്‍ പറഞ്ഞു
”എന്നാ നമ്മുടെ ഹണിമൂണ്‍ ഗോവയിലേക്ക് ആക്കിയാലോ അമ്മൂസേ..,,
കാശി ബെഡില്‍ നിന്നെണീറ്റ് ചോദിച്ചതും അമ്മൂന് പെരുത്ത് കയറി
”’നിങ്ങളെ തല.,
ഒന്ന് പോയി തരോ,
പ്ലീസ്..,,
അമ്മു കൈ കൂപ്പിയതും കാശി അത് കാര്യമാക്കാതെ അവിടെ തന്നെ നിന്നു
”കണ്ണേട്ടാ ഐ ലവ് യൂ..,,എന്ന് പറ എന്നാ ഞാന്‍ പോകാം..,,
”എന്‍റെ പട്ടി പറയും.,,
അമ്മു അവനെ പുച്ഛിച്ചു
”ഒാക്കെ.,നീയും നിന്‍റെ പട്ടിയും പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ വൈറ്റിങാണ്..,,
കാശി ഇങ്ങനെ പറഞ്ഞപ്പോയേക്കും കാശീടെ ഫോണടിച്ചു
കാശി ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ച് തിരിഞ്ഞതും അമ്മു അവന്‍റെ പുറത്ത് അമര്‍ത്തി കടിച്ച് ”ഐ ഹേറ്റ്യൂ കൊരങ്ങാ”ന്നും പറഞ്ഞ് ഡോറിന്‍റെ ലോക്ക് തുറന്നവള്‍ പുറത്തേക്കോടി
”’കുട്ടി പിശ്ശാഷെ നിനക്ക് ഞാന്‍ തരാഡീ..,,
കാശി വിളിച്ച് പറഞ്ഞു
കാശി ഞെരിപിരി കൊണ്ട് ഫോണ്‍ ചെവിയില്‍ തന്നെ വെച്ചു
”പറ ഹരീ..,,
”ഒന്നുല്ല ചുമ്മാ വിളിച്ചതാ..,,
ഹരി മറുപുറത്ത് നിന്ന് മറുപടി പറഞ്ഞതും കാശിക്ക് ദേഷ്യം വന്നു
”വെച്ചിട്ട് പോടാ അലവലാതി.,,
കാശി ഫോണ്‍ കട്ട് ചെയ്തപ്പോയാണ് അമ്മൂന്‍റെ ഫോണ്‍ ബെഡില്‍ കണ്ടത്
കാശി അത് കൈയ്യിലെടുത്ത് അമ്മൂനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി രണ്ട്പേരും ഒരുമിച്ചുള്ള ഫോട്ടം വാള്‍ പേപ്പര്‍ വെക്കാന്‍ നിന്നപ്പോയാണ് അതിലൊരു മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത്
ശ്രീഷ്മയുടെ നമ്പറില്‍ നിന്ന് വന്ന ആ മെസ്സേജ് കാശി ഒാപ്പണ്‍ ചെയ്തു
*(തുടരും…)*