June 14, 2025

ആദിനന്ദ : ഭാഗം 17 & 18

രചന – ശ്രീ

രാവിലെ തന്നെ ആദി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി… ആദി പോകുന്നതിൽ നന്ദുവിനു വിഷമം ഉണ്ടായെങ്കിലും നന്ദു അത് പുറത്തു കാട്ടിയില്ല….
നന്ദുവും അപ്പുവും ഡാൻസ് ക്ലാസ്സിലേക്ക് പോകാൻ റെഡി ആയി… നടന്നു പൊക്കോളാം എന്ന് പറഞ്ഞിട്ട് രഘു സമ്മതിച്ചില്ല…അവർ ഇല്ലാത്തപ്പോ നടന്നു പോയാൽ മതി എന്ന് പറഞ്ഞു…
അങ്ങനെ രഘു രണ്ടു പേരെയും ഡാൻസ് ക്ലസ്സിൽ കാറിന് കൊണ്ട് വിട്ടു… ഡാൻസ് ക്ലാസ്സിലെതിയപ്പോൾ നന്ദുവിനു വലിയ സന്തോഷമായി…..

. ശ്രീലത ടീച്ചർ നാട്ടിൽ പോയിട്ടു വന്നിട്ടില്ല… അത് കൊണ്ട് താക്കോൽ നന്ദുവിന്റെ കയ്യിൽ ആയിരുന്നു… ഇന്നലെ രഘുവിനെ വിട്ടു താക്കോൽ നന്ദുവിന്റെ വീട്ടിൽ നിന്നും എടുപ്പിച്ചിരുന്നു…തിരികെ വീട്ടിൽ വന്നു…. വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

ആദി പോയിട്ട് 2-3ദിവസമായി… വൈകിട്ട് ഒന്ന് വിളിക്കും… എല്ലാരോടും സംസാരിക്കുന്ന കൂട്ടത്തിൽ തന്നോടും സംസാരിക്കും.. അല്ലാതെ വേറെ ഒരു വിളിയില്ല…… ഡാൻസ് ക്ലാസ്സിൽ പോകുന്നത് ഒരു ആശ്വാസമാണ്… ആദിയെ വല്ലാതെ മിസ്സ്‌ ചെയ്യും…

ഇടക്ക് ഒരു ദിവസം അമ്മുവും ഹരിയേട്ടനും വന്നിരുന്നു… അവരുടെ കല്യാണ നിശ്ചയത്തിന് ക്ഷേണിക്കാൻ…എന്നെ കണ്ടപ്പോൾ അമ്മുവിന് വയങ്കര സന്തോഷമായി… കുറെ നേരം സംസാരിച്ചിരുന്നിട്ടാണ് അവർ പോയത് ………. വരുന്ന ഞായർ ആണ് നിശ്ചയം….. ആദിയെ കൂട്ടി ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ട്…. “ദേവേട്ടൻ ഇനി എന്ന് വരുമോ ആവോ…. കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി തനിക് ഇപ്പോൾ…”നന്ദു ആലോചിച്ചു…

ഒരു ദിവസം റൂം അടുക്കി പെറുക്കി വെക്കുന്നതിനിടയിൽ ആദിയുടെ ഡയറി കയ്യിൽ കിട്ടി…. നന്ദു അതു തുറന്നു….
“എന്റെ നന്ദുട്ടന് “എന്ന് ഫ്രണ്ട് പേജിൽ എഴുതിയിരിക്കുന്നത് കണ്ട് ആവേശത്തോടെ ബാക്കി പേജുകൾ കൂടി വായിച്ചു… അതിലെ ഓരോ വരികളിലും ആദിക് നന്ദുവിനോടുള്ള സ്നേഹം വിളിച്ചോടുന്നവ ആയിരുന്നു… നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു… ഇനിയും ആദിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ശെരിയാവില്ല… ദേവേട്ടൻ പോയിട്ടു വരട്ടെ… വരുമ്പോൾ തന്റെ ഇഷ്ടം എന്തായാലും അറിയിക്കണം… അവൾ ഓർത്തു….

ആദി പോയിട്ട് ഇന്ന് 5ദിവസം ആയി… ഇന്നലെ വിളിച്ചപ്പോൾ ഇനിയും ഒരാഴ്ച കൂടി കഴിഞ്ഞിട്ടേ വരൂ എന്ന് പറഞ്ഞു… അത് നന്ദു വിനു വിഷമം ഉണ്ടാക്കി എങ്കിലും ബിസ്നസ് ആവശ്യം അല്ലെ എന്ന് കരുതി സമദാനിച്ചു….

രഘുവും ആന്റണി യും കൂടി ബാംഗ്ലൂർക്ക് പോയി… മനീഷ് ആണ് ഇപ്പൊ ഇവിടെ ഉള്ളത്…. രാവിലെ മനീഷ് ഞങ്ങളെ ഡാൻസ് ക്ലാസ്സിൽ ആക്കാം എന്ന് പറഞ്ഞിട്ടും ഞങ്ങൾ വേണ്ട എന്ന് പറഞ്ഞു നടന്നു…..

തിരിച്ചു ഡാൻസ് ക്ലാസ്സിൽ വന്നപ്പോൾ മനീഷ് ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. അവന്റെ മുഖത്തെ ഭാവം എന്താണെന്നു മനസിലായില്ല…
“എന്താ.. മനിഷേട്ടാ ൻ, ഞങ്ങൾ നടന്നു വന്നോളാം എന്ന് പറഞ്ഞതല്ലേ.. പിന്നെ എന്തിനാ ജീപ്പ് ആയിട്ട വന്നേ “അപ്പു ചോദിച്ചു…..
“അത്….മുതലാളിക്ക് ഒരു ചെറിയ ആക്‌സിഡണ്ട്…. നിങ്ങളെ വിളിച്ചു കൊണ്ട് ചെല്ലാൻ ലക്ഷ്മി അമ്മ പറഞ്ഞു….”മനീഷ് പറഞ്ഞു…..
“അയ്യോ.. ദേവേട്ടന് എന്താ പറ്റിയെ…”.. നന്ദു കരഞ്ഞു കൊണ്ട് ചോദിച്ചു….. അപ്പുവും നിന്നു കരയാൻ തുടങ്ങി…..
“നിങ്ങള് കരയാതെ വണ്ടിയിൽ കയറു…. വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം….”… മനീഷ് പറഞ്ഞു..
അപ്പുവും നന്ദുവും ജീപ്പിന്റെ ബാക്കിലേക് കയറി…. മനീഷ് വണ്ടി എടുത്തു…..

നന്ദുവും അപ്പുവും കരച്ചിൽ തന്നെ….
ഇടക് അപ്പു തല ഉയർത്തി നോക്കി…. ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി അല്ല ഇത്….”മനീഷ് ഏട്ടാ ഇത് ഏതാ വഴി… ഈ വഴി അല്ലലോ പോകേണ്ടേ….”അപ്പു ചോദിച്ചു…. അപ്പുവിന്റെ ചോദ്യം കേട്ട് നന്ദുവും തല ഉയർത്തി നോക്കി…”ശെരിയാണ്… വഴി മാറിയിരിക്കുന്നു…”….

“ഈ വഴി പോയാൽ എളുപ്പ മേതും…”മനീഷ് പറഞ്ഞു…
കുറച്ചു ദൂരം എത്തിയപ്പോൾ മനീഷ് വണ്ടി നിർത്തി….
ഏതോ ഒരാൾ ബാക്കിലേക് കയറി അപ്പുവും നന്ദുവും ഇരിക്കുന്ന സീറ്റിന്ടെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്നു…

അയ്യാളുടെ നോട്ടം നന്ദുവിനും അപ്പുവിനും അത്ര പന്തി ആയി തോന്നിയില്ല….”മനീഷ് ഏട്ടാ, ആരാ ഇയ്യാൾ…. ഇയാളെ ഇറക്കി വിട്.. നമ്മൾ പരിചയ മില്ലാത്തവരെ വണ്ടിയിൽ കയറ്റാ റില്ലലോ…”അപ്പു പറഞ്ഞു…..
“ആ… അടങ്ങി ഇരിക്ക് കൊച്ചേ… ഇവൻ എനിക്ക് വേണ്ട പെട്ട ആളാ…”മനീഷ് പറഞ്ഞു….
മനീഷ് പറഞ്ഞത് അപ്പുവിന് ഇഷ്ടപ്പെട്ടില്ല…. എങ്കിലും അവൾ ഒന്നും മിണ്ടിയില്ല….

“രണ്ടു പേരെയും കിട്ടിയിട്ടുണ്ട്…. ഇപ്പൊ എത്തും അവിടെക്ക്…”അപ്പുറത്തിരുന്ന ആള് പറയുന്നത് കേട്ട് അപ്പു മനീഷിനോട് പറഞ്ഞു…..
“മനീഷേട്ടാ… വണ്ടി നിറുത്തു…. ഞങ്ങൾ ഇവിടെ ഇറങ്ങി കോളം… ഏട്ടൻ ഏത് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞാൽ മതി.. ഞങ്ങൾ അവിടെ എത്തിക്കോളാം….”അപ്പു പറഞ്ഞു…
മനീഷ് അതിനു ഉറക്കെ ചിരിച്ചു….”നിന്റെ ഏട്ടന് ഒരു കുഴപ്പവും ഇല്ലാ…. നിങ്ങളെ രണ്ടെണ്ണത്തിനെയും ഞൻ ഒരാൾക്കു വിറ്റു…. ഇനി നിങ്ങളെ അവിടെ എത്തിച്ചിട് വേണം എനിക്ക് ക്യാഷ് ആയിട്ട് നാട് വിടാൻ….”മനീഷ് പറഞ്ഞു….

നന്ദുവും അപ്പുവും ഒരു പോലെ ഞെട്ടി….”നിങ്ങൾ… നിങ്ങളെന്റെ ഏട്ടനെ ചതിക്കാർന്നു അല്ലെ… ഏട്ടൻ നിങ്ങളെ എത്ര മാത്രം വിശ്വസിച്ചു….”…..”ഹാ ഹ… വിശ്വാസം കൊണ്ട് ജീവിക്കാൻ പറ്റില്ലാലോ…. ക്യാഷ് വേണം…. ഞൻ ഇന്ന് അത് ഉണ്ടാക്കും…”മനീഷ് പറഞ്ഞു…
“വാ… ഏട്ടത്തി നമുക്ക് ഇറങ്ങാൻ നോക്കാം… വണ്ടി ഇവർ നിർത്തില്ല… ചാടി ഇറങ്ങാം…..”അപ്പു നന്ദുവിന്റെ കൈ പിടിച്ചു എഴുന്നേറ്റു….

അപ്പുറത്തിരുന്ന ആള് കയ്യിൽ ഇരുന്ന ക്ലോറോഫോം എടുത്തു അപ്പുവിനെ മണപ്പിച്ചു….. ശേഷം നന്ദുവിനെയും… രണ്ടു പേരും അപ്പൊ തന്നെ ബോധം കെട്ട് വീണു…..

(തുടരും )

അവർ നന്ദുവിനെയും അപ്പുവിനെയും പൂട്ടി ഇട്ട അവരുടെ പഴയ തടി മില്ലിലേക്കാണ് എത്തിച്ചത്…

രണ്ടു പേരുടെയും കൈ കയറു കൊണ്ട് പുറകിലേക്ക് ആക്കി കെട്ടിയിരിക്കുന്നു… പുറത്തു മുഴുവൻ പ്രേഭാകരൻ ന്ടെ ഗുണ്ടകൾ കാവൽ ഉണ്ട്…..

“എടാ… മനിഷേ… ഇവരുടെ ബോധം കെടുത്തണ്ടയിരുന്നു…. എനിക്ക് ഇവരെ ബോധത്തോട് കൂടി വേണം അനുഭവിക്കാൻ….”വശ്യമായി ചിരിച്ചു കൊണ്ട് പവൻ പറഞ്ഞു…..
“ഹ… രണ്ടും നല്ല വിളഞ്ഞ വിത്തുകളാ… ബോധം കെടുത്താതെ എങ്ങനെ ഇവരെ ഇവിടെ എത്തിക്കും എന്നാ വിചാരം… ആ ബോധം തെളിയട്ടെ…. എന്നിട്ട് മതി….”മനീഷ് പറഞ്ഞു…
“എടാ മോനെ, നിന്റെ ആവശ്യം കഴിയുമ്പോൾ എനിക്കും ഇവരെ തരണേ.. ഞാനും ഒന്ന് രുചിച്ചു നോക്കട്ടെടാ…”പ്രേഭാകരൻ ചുണ്ട് കടിച്ചു കൊണ്ട് പവനെ നോക്കി പറഞ്ഞു…

“അതൊക്കെ നമുക്ക് ശെരിയാക്കാം അച്ഛാ…. എടാ ഇവർ ഇത് എപ്പോ എണീക്കും….”. പവൻ മനീഷ് നോട്‌ ചോദിച്ചു….
“ഒരു 3മണിക്കൂർ എങ്കിലും എടുക്കും…. നമുക്ക് ഒരു കാര്യം ചെയ്യാം… ഭക്ഷണം ഒക്കെ കഴിച്ചു, രണ്ടെണ്ണം ഒക്കെ അടിച്ചു വരുമ്പോളേക്കും ഇവളുമാർ എണീക്കും…. ഞാൻ അവന്മാരോട് സാധനം കൊണ്ട് വരാൻ പറയാം…”മനീഷ് അതും പറഞ്ഞു.. പുറത്തേക്ക് പോയി….
“അച്ഛാ… സേട്ടു എന്താ പറഞ്ഞത്…”പവൻ ചോദിച്ചു..

“നാളെ വൈകിട്ട് അവർ മുംബൈ ക്ക് പോകുള്ളൂ… ഉച്ചക്ക് 2മണിക്ക് ഇവരെ സേട്ടുവിന്റെ ആളുകൾ വന്നു കൊണ്ട് പോകും…”പ്രേഭാകരൻ പറഞ്ഞു…..

“ആ.. ആദിയെങ്ങാനും ഇനി ഇങ്ങോട്ട് കെട്ടിയെടുക്കോ….”

“ഏയ്… അവൻ എങ്ങും വരാൻ യാതൊരു സാധ്യത യുമില്ല…… ഇനി വന്നാൽ തന്നെ നമ്മുടെ ആളുകൾ നോക്കി കോളും അവനെ….”.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അപ്പു പതിയെ തന്റെ കണ്ണുകൾ തുറന്നു…… ആകെ ഒരു ക്ഷീണം….. കൈകൾ എല്ലാo കയറു കൊണ്ട് ബന്ധിച്ചിരുന്നതിനാൽ വല്ലാതെ വേദന തോന്നി….. ഒന്നും കൂടി നോക്കിയപ്പോൾ ആണ് തന്റെ അടുത്ത് തന്നെ ഇരിക്കുന്ന നന്ദുവിനെ അവൾ ശ്രെദ്ധിച്ചത്……. കണ്ണുകൾ അടച്ചു വാടി തളർന്നു ഇരിക്കുന്നു….”ഏട്ടത്തി… ഏട്ടത്തി…”അപ്പു വിളിച്ചു…

നന്ദു പതിയെ കണ്ണുകൾ തുറന്നു… തലക്ക് വല്ലാത്ത ഭാരം തോന്നി അവൾക്… അപ്പു വിനെ കണ്ടു അവൾ കരയാൻ തുടങ്ങി….”അപ്പു… മോളെ…”
നന്ദു അവളെ വിളിച്ചു….

“ഏട്ടത്തി… നമ്മൾ എങ്ങനെ ഇവിടെന്നു രക്ഷപെടും…”അപ്പുവും കരഞ്ഞു കൊണ്ട് പറഞ്ഞു…….

“ഹ… എഴുന്നേറ്റോ തമ്പുരാട്ടിമാർ…. നിന്റെ ഒക്കെ ജീവിതം ഇവിടെ തീർന്നടി….എടാ മനീഷേ ആദ്യം ഏട്ടത്തിയുടെ കെട്ട് അഴിക്കു…. ഇവളെ എനിക്കിന്ന് വേണം… അത് കഴിഞ്ഞു മറ്റവളുടെ അഴിച്ചാൽ മതി…..”പവൻ പറഞ്ഞു….

“നിങ്ങൾക് എന്താ വേണ്ടത്… ഞങ്ങളെ വെറുതെ വിട്ടു കൂടെ…. ഇത്രേ ഒക്കെ ഉപദ്രേവിചിട്ടും നിങ്ങൾക് മതിയായില്ലേ….”… അപ്പു പറഞ്ഞു…
പ്രഭാകരൻ കൈ നീട്ടി അവളുടെ കവിളത്തു ആഞ്ഞു അടിച്ചു… അപ്പുവിന്റെ ചുണ്ടു പൊട്ടി ചോര ഒലിക്കാൻ തുടങ്ങി….”മിണ്ടാതെ അടങ്ങി കിടന്നോളണം…”…..പ്രഭാകരൻ പറഞ്ഞു…

“അപ്പു…. മോളെ…. ദൈവത്തെ ഓർത്തു അവളെ ഒന്നും ചെയ്യല്ലേ…. ഞങ്ങളെ വെറുതെ വിടു പ്ലീസ്…”നന്ദു കരഞ്ഞു കൊണ്ട് പറഞ്ഞു….
“നിങ്ങളെ ഞങ്ങളൊന്നു സ്നേഹിക്കാൻ പോവാ…. കല്യാണം കഴിഞ്ഞിട്ടും കന്യക ആയ നിന്നെ ആണ് ആദ്യം എനിക്ക് വേണ്ടത്…. നീ കഴിഞ്ഞിട്ട് വേണം അവളെ….”
പവൻ പറഞ്ഞു…..മനിഷ് അപ്പോഴേക്കും കേട്ടഴിച്ചു നന്ദുവിന്റെ…. അവൾ കൈകൾ കൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു…… “ദയവു ചെയ്തു ഞങ്ങളെ ഒന്നും ചെയ്യല്ലേ….”

പവൻ ഓടി അപ്പുവിന്റെ അടുത്ത് എത്തി അവളുടെ ചുരിദാറിന്റെ ഷാൾ എടുത്തു മാറ്റി…. അപ്പു അവന്റെ പ്രേവര്തിയിൽ ഞെട്ടി….
നന്ദുവിനെ നോക്കിയിട്ട് അവൻ പറഞ്ഞു.. “ഇനി നീ മിണ്ടിയാൽ ഇവളുടെ ശരീരത്തിൽ ഒരു തരി വസ്ത്രം പോലും ഇല്ലാതെ നിനക്ക് അവളെ കാണേണ്ടി വരും…”പവൻ പറഞ്ഞു….. നന്ദുവും അപ്പുവും തങ്ങളുടെ വിധി ഓർത്തു കരയുകയാണ്….

പവൻ നന്ദുവിന്റെ അടുത്തേക്ക് വന്നു… അവൾ പിറകിലേക്ക് നടക്കാൻ തുടങ്ങി…. അവൾ കൈ കൂപ്പി പറയുന്നുണ്ട് എന്നെ ഒന്നും ചെയ്യല്ലേ എന്ന്… അപ്പുവും പറയുന്നുണ്ട്..ഏട്ടത്തി യെ ഒന്നും ചെയ്യല്ലേ……

നന്ദു നടന്നു ഒരു ചുമരിൽ തട്ടി നിന്നു… പവൻ അവളുടെ അടുത്തെത്തി….. അവളുടെ കഴുത്തിന്റെ അവിടെക്ക് മുഖം അടുപ്പിച്ചു ആഞ്ഞു ശ്വസിച്ചു…..”ഹാ… നിന്ടെ മണം എന്നെ മത്തു പിടിപ്പിക്കുന്നു… താങ്ക്‌സ് mr.ആദിത്യ ദേവ്…. ഇത്രയും നല്ല ഒരു കനി അടുത്തുണ്ടായിട്ടും അവനു ഒന്ന് രുചിച്ചു നോക്കാൻ തോന്നിയില്ലല്ലോ…. നിന്നെ രുചിക്കാൻ എനിക്കാണ് അവസരം…..”പവൻ നാവു ചുണ്ടിൽ കടിച്ചു കൊണ്ട് പറഞ്ഞു…..
എവിടെന്നോ കിട്ടിയ ധൈര്യത്തിൽ നന്ദു ആഞ്ഞു അവന്ടെ കവിളത്തു അടിച്ചു…..”പ്പ… പന്ന മോളെ… നീ എന്നെ അടിക്കാറായോ…”… അവൾ അവന്ടെ മുടി പിടിച്ചു വലിച്ചു… അവളെ നിലത്തേക്ക് ഉന്തിയിട്ടു…. അവളുടെ നെറ്റി മുറിഞ്ഞു ചോര ഒഴുകാൻ തുടങ്ങി…..
“ഒന്നും ചെയ്യല്ലേ…. പ്ലീസ്… ഏട്ടത്തിയെ …”എന്നും പറഞ്ഞു ..അപ്പു കരച്ചിൽ തന്നെ…. പ്രഭാകരൻ പിന്നെയും അവളുടെ കവിളിൽ ആജ്ഞടിച്ചു…. അവൾ വേദന കൊണ്ട് പുളയാൻ തുടങ്ങി….
“നിങ്ങൾ രണ്ടും പുറത്തു നിന്നോ…. ഇവളുമാരെ അനുഭവിച്ചിട് ഞൻ അങ്ങോട്ട് വരാം….”പവൻ പ്രേബാകാരനോടും മനീഷ് നോടും പറഞ്ഞു….
അവർ വാതിൽ അടച്ചു പുറത്തേക് ഇറങ്ങി…..

പവൻ അവളെ വലിച്ചിഴച്ചു അവിടെക്ക് ഇട്ടു…. അവൻ അവന്ടെ ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി….

അപ്പു ആണെങ്കി കണ്ണടച്ച് ഇരിക്കുന്നു… നന്ദു വിനു എന്തു ചെയ്യണമെന്നറിയാതെ നിന്നു… ഷർട് അഴിച്ചു അവൻ അവളുടെ മെത്തേക്ക് ചായാൻ തുടങ്ങി….
നന്ദു കണ്ണുകൾ അടച്ചു തന്റെ താലിയിൽ മുറുകെ പിടിച്ചു…..

കണ്ണ് തുറന്ന നന്ദു കാണുന്നത് അവനെ എടുത്തിട്ട് അടിക്കുന്ന ആദിയെ ആണ്…. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു…….അവൾ വേഗം ഓടി ചെന്നു അപ്പു വിന്ടെ കേട്ടഴിച്ചു…. രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു…. പിന്നെയാണ് ആദിയെ അവർ ശ്രെദ്ധിച്ചത്….
താടി ഒക്കെ വടിച്ചു കട്ടി മീശ പിരിച്ചു…. അതും പോലീസ് യൂണിഫോമിൽ……

(തുടരും )

Leave a Reply