May 12, 2025

ആദിനന്ദ : ഭാഗം 12 & 13

രചന – ശ്രീ

നന്ദു മുറിയിലേക്ക് ചെല്ലുമ്പോൾ ആദിയെ അവിടെ കണ്ടില്ല…. അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു നേരെ ബാൽക്കണി യിലേക്ക് നടന്നു… മുല്ല വിരിയുന്ന ഗന്ധം ആവാഹിച്ചു അവൾ അവിടെ നിന്നു…..
ആദി മുറിയിൽ ചെല്ലുമ്പോൾ നന്ദു ബാൽക്കണി യിൽ നിൽക്കുന്നതാണ് കണ്ടത്… “ഇത് എന്താണ് ഭാര്യേ… ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് അറിയില്ലേ… മോൾക് അതിന്ടെ ചടങ്ങുകൾ ഒന്നും അറിഞ്ഞു കൂടെ..”ആദി അവളോട് ചോദിച്ചു…
അവന്ടെ ചോദ്യം കേട്ട് അവൾ ഒന്നും മിണ്ടിയില്ല….. അവൾ നിന്നു വിയർക്കാൻ തുടങ്ങി…

ആദി നന്ദുവിന്റെ അടുത്തേക്ക് വന്നു… അവൾക്കാണെങ്കിൽ പേടി ആയിട്ട് അനങ്ങാൻ പോലും പറ്റുന്നില്ല…ആദി അവളുടെ മുന്നിൽ എത്തി കൈ കെട്ടി നിന്നു… നന്ദു വേഗം കണ്ണുകൾ അടച്ചു…”കണ്ണ് തുറക്കടി ഉണ്ടക്കണ്ണി…”ആദി പറഞ്ഞു…അവൾ അപ്പോഴും കണ്ണ് അടച്ചു തന്നെ നിൽപ്…”നന്ദുട്ടാ…”അവൻ ആർദ്ര മായി അവളെ വിളിച്ചു…
അവൾ പതിയെ കണ്ണ് തുറന്നു….”നീയെന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നെ.. ഏ “… ആദി ചോദിച്ചു… നന്ദു ഒന്നും മിണ്ടുന്നില്ല….
“എനിക്കറിയാം നിനക്കെന്നെ ഉൾകൊള്ളാൻ സമയം എടുക്കും എന്ന്., എന്തോരം സമയം വേണമെങ്കിലും നീ എടുത്തോളൂ.. പക്ഷേ എന്നെ വിട്ടു ഒരിക്കലും നീ പോകരുത്… അത്ര മേൽ ഞൻ നിന്നെ സ്നേഹിക്കുന്നു…”… അവന്റെ ഓരോ വാക്കുകളും അവൾ ചെവിയോർത്തു…”ഈ ഒരു പ്രശ്നം ഉണ്ടായതിന്റെ പേരിൽ അല്ല ഞൻ നിന്നെ കെട്ടിയത്.. ശെരിക്കും നിന്നെ ഇഷ്ടമായിട്ട.. ഈ ആദിത്യദേവിന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയo ആണ് നീ… ആദിയുടെ ജീവൻ ആണ്…”….

അവന്റെ ഓരോ വാക്കുകളും അവൾ അതിശയത്തോടെ കേട്ടു….അവന്റെ കണ്ണുകളിൽ എനിക്കാ പ്രണയം കാണാൻ സാധിക്കുന്നുണ്ട്…
“നിനക്ക് ചിലപ്പോൾ ഞൻ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയാം.. എന്റെ സ്നേഹം നീ ഒരിക്കൽ മനസിലാക്കും നന്ദുട്ടാ… ആ നിമിഷത്തിനായി ആണ് ഈ ആദി കാത്തിരിക്കുന്നത്…”…. ആദി പറഞ്ഞു….
നന്ദു ഒന്നും മിണ്ടുന്നില്ല.. അവൾ ചിന്തയിലാണ്….”നീ ഇനി ഓരോന്നും ആലോചിച്ചു ഇരിക്കേണ്ട… വാ കിടക്കാം.. ക്ഷീണം കാണും…”…
കിടക്കുന്ന കാര്യം പറഞ്ഞപ്പോൾ നന്ദു ഞെട്ടി… നോക്കുമ്പോൾ ആദി ബെഡി നടുത്തു എത്തി…”നീ ഇത് എന്ത് ആലോചിച്ചു നിക്കാ.. വാ വന്നു കിടക്കു…”…..

അവൾ വേഗം വന്നു സോഫയിൽ കിടന്നു…”ഡി… നീയെന്തിനാ അവിടെ കിടക്കുന്നെ.. ഇത്രേം വലിയ കട്ടിൽ ഇവിടെ കിടക്കുന്നത് നീ കാണുന്നിലെ…”ആദി പറഞ്ഞു..
“ഞൻ ഇവിടെ കിടന്നോളാം…”നന്ദു പറഞ്ഞു…
“ഓ ഇവളെ ഞൻ.. എന്റെ ദേവി ഈ സാധനത്തിനെ എങ്ങനെ എങ്കിലും ഒന്ന് വളക്കാൻ നോക്കുമ്പോ എനികിട്ട് എട്ടിന്റെ പണിയാണല്ലോ കിട്ടുന്നത്…ഇവളോട് ഇങ്ങനെ സോഫ്റ്റ്‌ ആയി നിന്നാൽ ഞൻ പട്ടിണി കിടക്കേണ്ടി വരും.. കലിപ് തന്നെ ശരണം…”…ആദി മനസിൽ ഓർത്തു…
“ഡി.. മര്യാദക്ക് കട്ടിലിൽ വന്നു കിടന്നോ.. അല്ലെങ്കി ഞൻ തൂകി എടുത്ത് ഇവിടെ കൊണ്ട് കിടത്തും.. എന്നിട്ട് ഞൻ എനിക്കിഷ്ടമുള്ളത് ചെയ്യും… കേട്ടോ..”ആദി ഇത്തിരി കലിപ്പിൽ ആണ് പറഞ്ഞത്…
“ദേവി.. ഇയ്യാൾ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ… പറഞ്ഞ പോലെ തന്നെ ചെയ്തു കളയും.. മര്യാദക്ക് അവിടെ പോയി കിടക്കാം 🙄..”നന്ദു ആത്മ….

അവൾ സോഫയിൽ നിന്നും എണീറ്റു കട്ടിലിൽ വന്നു അതിന്ടെ ഒരു ഓരം ചേർന്ന് കിടന്നു…..
“ആദിക്ക് അവളുടെ പ്രേവർത്തി കണ്ട് ചിരി വരുന്നുണ്ടായിരുന്നു……
അവൻ ലൈറ്റ് അണച്ചു കിടന്നു…. അവളുടെ തലമുടിയിൽ നിന്നും വരുന്ന കാച്ചെണ്ണയുടെ മണം അവനു അവനെ തന്നെ നിയത്രിക്കാൻ പറ്റാതെയാക്കി… അവൻ അവളോട് ചേർന്ന് കിടന്നു… അവന്ടെ പ്രേവര്തിയിൽ നന്ദു ഞെട്ടി…. അവൻ അവളുടെ മേടഞ്ഞിട്ട മുടി അഴിച്ചിട്ടു… ആ മുടിയിഴകൾക്കുള്ളിൽ അവൻ മുഖം ഒളിപ്പിച്ചു… മുടിയുടെ ഗന്ധം അവൻ ആവോളം ആസ്വദിച്ചു… അവളുടെ ശരീരത്തിൽ നിന്നും വരുന്ന ചന്ദന ഗന്ധവും ആവോളം അവൻ ആസ്വദിച്ചു…… നന്ദു ആണെങ്കിൽ കണ്ണുകൾടച്ചു കിടക്കുകയാണ്.. അതിന്ടെ ഇടക്ക് കൈകൾ വിറക്കുന്നുണ്ട്…
“നന്ദുട്ടാ…”… ആദി വിളിച്ചു….

അവൾ മിണ്ടുന്നില്ല.. കണ്ണുകൾ അടച്ചു കിടക്കുന്നു…”കള്ളി പൂച്ചേ നീ ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാം…. നിന്നെ ഞൻ എടുത്തോളാം…”…. ആദി അവളെ പിടിച്ചു അവന്റെ നെഞ്ചിലേക് ചേർത്ത് കിടത്തി… നന്ദു ഞെട്ടി കണ്ണ് തുറന്നു…”മോൾ ഇനി എന്നും ഈ നെഞ്ചിൽ കിടന്നാൽ മതി…. കേട്ടോ..”അതും പറഞ്ഞു അവൻ അവളുടെ നെറുകയിൽ തലോടി…
നന്ദു മറുത്തു ഒന്നും പറയാൻ പോയില്ല… പതിയെ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു……..
🌷🌷🌷🌷🌷🌷🌷🌷🌷🌷

നന്ദുവിനെ ചേർത്ത് പിടിച്ചു ആദി നിൽക്കുന്ന ഫോട്ടോ കാണുമ്പോ തന്നെ പവൻ നു ദേഷ്യം ഇരച്ചു കയറി…..
“നീയെന്തിനാ ഈ ഫോട്ടോ യിൽ നോക്കി ഇങ്ങനെ നിക്കണേ…അവനുള്ള പണി നമുക്ക് കൊടുക്കാം എന്നെ…”
“അച്ഛൻ ഇതെന്തറിഞ്ഞിട്ട… എനിക്ക് ഇവനെ മാത്രം പോരാ… ഇവളെയും വേണം…. അവളുടെ ആ ശരീരവടിവും സൗന്ദര്യവും എന്നെ മത്തു പിടിപ്പിക്കുന്നു അച്ഛാ… അവളെ എനിക്ക് വേണം… ഒരു രാത്രി എനിക്കവളെ അനുഭവിക്കണം…”പവൻ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു….”അവളെ മാത്രമല്ലടാ അവന്റെ ആ പെങ്ങളെയും ഈ അച്ഛൻ നിനക്ക് തരും.. എന്നിട്ട് 2നെയും സേട്ടുവിനു കൈ മാറാം…ലക്ഷങ്ങൾ നമുക്ക് ഉണ്ടാക്കണം ഇവരെ വെച്ചു…”പ്രെഭകരൻ പറഞ്ഞു…
“മ് ശെരിയാ.. രണ്ടും നല്ല അസ്സല് മുതലുകൾ ആണ്…”… പവൻ പറഞ്ഞു..

“ടാ മോനെ… അതിന് ഒക്കെ വേണ്ടിയുള്ള തുറുപ്പു ചീട്ട് ഒക്കെ എന്റെ കയ്യിൽ ഉണ്ട്….”
പവൻ എന്താ എന്നുള്ള രീതിയിൽ അച്ഛനെ നോക്കി… അപ്പൊ ഇരുട്ടത് നിന്ന് ഒരു രൂപം മുൻപോട്ട് വന്നു…. “ഇവൻ… ഇവൻ അവന്ടെ ശിങ്കിടി അല്ലെ… “… പവൻ ചോദിച്ചു…
പ്രേഭാകരൻ പറഞ്ഞു…”അതെ.. ഇവനെ വെച്ചു വേണം നമുക്കിനി കളിക്കാൻ….. അല്ലെ mr.മനീഷ് “…….

(തുടരും )…

 

ആദി രാവിലെ കണ്ണ് തുറക്കുമ്പോൾ തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന നന്ദുവിനെ ആണ് കണ്ടത്… പൂച്ച കുഞ്ഞിനെ പോലെ പറ്റി ചേർന്ന് കിടക്കുന്നു…. ആദി അവളെ തന്നെ നോക്കി കിടന്നു…….
ഉറക്കം കഴിഞ്ഞു നന്ദു പതിയെ കണ്ണ് തുറന്നു…. നോക്കുമ്പോ തന്നെ നോക്കി കിടക്കുന്ന ആദിയെ ആണ് കണ്ടത്…. അവന്ടെ നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി….പെട്ടന്ന് അവൾ ക്ലോക്കിലെക് നോക്കി… “ദേവി 8മണി ആയോ.. ഞൻ ഇത്രേം നേരം ഉറങ്ങിയോ….”അവൾ എഴുനേറ്റ് ഓടാൻ തുടങ്ങിയപ്പോഴേക്കും അവളുടെ കയ്യിൽ ആദിയുടെ പിടി വീണു…”നീ ഇത് എവിടെക്കാ ഓടുന്നെ.. കുറച്ചു നേരം കൂടി ഇവിടെ കിടക്കു…”…”അത് പിന്നെ ദേവേട്ടാ…”വിളിച്ചു കഴിഞ്ഞപ്പോ ആണ് അവൾ ഓർത്തത് “ദേവേട്ടനോ… ഞൻ എന്തിനാ അങ്ങനെ വിളിച്ചേ 🙄.. എല്ലാരും ആദി എന്നല്ലേ വിളിക്കണേ.. അപ്പോഴത്തെ ടെൻഷൻ കാരണം വായിൽ വന്നത് വിളിച്ചു… എന്താവോ എന്തോ..”നന്ദു ആലോചിച്ചു…

“നീയെന്താ എന്നെ വിളിച്ചേ…ദേവേട്ടാ എന്നോ…. ആ അപ്പൊ നിനക്ക് വായിൽ നാക്കുണ്ട് അല്ലെ…. എന്തായാലും നിന്റെ ദേവേട്ടൻ വിളി എനിക്കിഷ്ടപ്പെട്ടു… ഒന്നും കൂടി വിളിച്ചേ ഞൻ ഒന്നു കേൾക്കട്ടെ…..”
നന്ദുവിനു ആകെ ചമ്മൽ ആയി…
“മര്യാദക്ക് എന്നെ ദേവേട്ടാ നു വിളിച്ചോ.. അല്ലെങ്കിൽ ഞൻ ഇന്ന് നിന്നെ ഇവിടെന്നു വിടില്ല…”അവൻ മീശ പിരിച്ചു കള്ള ചിരിയോടെ പറഞ്ഞു…

നന്ദു മടിച്ചു മടിച്ചു വിളിച്ചു…”ദേവേട്ടാ… ഞൻ എന്നും നേരത്തെ എഴുനേൽക്കുന്നതാ.. ഇന്ന് വൈകി പോയി… എനിക്ക് കുളിക്കണം… ഞൻ പൊക്കോട്ടെ…”നന്ദു പറഞ്ഞു…

“ആ ഇത് പോലെ വായ തുറന്നു എന്നോട് സംസാരിച്ചോളണം… ഇപ്പൊ പൊക്കോ… നിന്നെ ഞൻ പിന്നെ എടുത്തോളാം നന്ദു പൂച്ചേ…”അവൻ അതും പറഞ്ഞു അവളുടെ കൈ വിട്ടു…. അവൾ ഓടി ബാത്‌റൂമിൽ കയറി… അപ്പൊ തന്നെ തിരിച്ചു ഇറങ്ങി ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് പിന്നേം കയറി… ആദി ചിരിയോടെ കട്ടിലിൽ തല വെച്ചിരുന്നു…

തണുത്ത വെള്ളം ശരീരത്തിനും മനസ്സിനും കുളിർമ ഏകി…അവൾ അലോചിച്ചു…”ആദിയുമായുള്ള വിവാഹം എല്ലാം ഒരു നിമിത്തം പോലെ തോന്നി അവൾക്… ആദിക് തന്നോടുള്ള സ്നേഹം ഇന്നലെ രാത്രി ആ കണ്ണുകളിൽ കണ്ടതാണ്.. അപ്പൊ ദേവേട്ടന് എന്നെ ഇതിനു മുൻപ് ഇഷ്ടമായിരുന്നോ… എന്തോ ആ നെഞ്ചിൽ കിടന്നുറങ്ങുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് എനിക്ക്… ആരുമില്ലാത്ത എനിക്ക് ആരൊക്കെ ഉള്ളത് പോലെ.. ആദിയുടെ ചേർത്ത് പിടിക്കലിൽ നിന്നും മനസിലാക്കാം തന്നെ ഇനി ഒരിക്കലും കൈ വിടില്ല എന്ന്… ഞൻ മനസിലാക്കിയ ആദിയെ അല്ല ഇത്… എന്തോ ആ കറവലയത്തിൽ തന്നെ നിൽക്കാൻ തോന്നുന്നു…

സ്നേഹം ഉള്ള അമ്മേയെയും അനിയത്തിയെയും തനിക് കിട്ടിയില്ലേ…. എല്ലാവരുടെയും സ്നേഹം മനസിൽ വല്ലാത്ത സന്തോഷം ഉണ്ടക്കുന്നുണ്ട്… പിന്നെ ആധിയേട്ടനോട് എനിക്ക് സ്നേഹം ഉണ്ടോ…🤔അതോ… എന്തോ ആദിയേട്ടനെ എനിക്ക് സ്നേഹിക്കാൻ പറ്റുമായിരിക്കും അല്ലെ…”നന്ദു ഓരോന്ന് ആലോചിച്ചു നിന്നു…

വാതികൽ മുട്ട് കേട്ട് അവൾ ഞെട്ടി… വേഗം മേൽ ഒക്കെ തുടച്ചു..ഡ്രസ്സ്‌ എടുത്തിട്ട് വാതിൽ തുറന്നു… ആദിയായിരുന്നു അത്… “നീ ഇത്രേം നേരം എന്തെടുക്കുവാ യിരുന്നു… കുറെ നേരം ആയല്ലോ കേറിയിട്ടു…”….
നന്ദു മിണ്ടുന്നില്ല…”ആദി നോക്കുമ്പോൾ തലമുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നു…അവൻ വേഗം അവളുടെ കയ്യിലെ തോർത്ത്‌ വാങ്ങി അവളെ ഡ്രസിങ് റൂമിലെ കസേര യിൽ പിടിച്ചിരുത്തി… എന്നിട്ട് അവളുടെ തല തൂവർത്താൻ തുടങ്ങി…”നിന്നെക്കാളും നാല് ഇരട്ടി ഉണ്ട് നിന്റ മുടി… തല മര്യാദക്ക് തൂവാർത്താതെ വന്നാൽ വല്ല പനിയോ ജലദോഷം ഒക്കെ പിടിക്കിലെ… നിനക്ക് എന്താ ഇതൊന്നും ശ്രെദ്ധ ഇല്ലാതെ….”… തല തൂവർത്തു ന്നതിനിടയിൽ അവൻ പറഞ്ഞു…”അവന്ടെ ചെയ്യുന്നത് കണ്ട് അവൾക് അതിയായ സന്തോഷം തോന്നി…

ആദി അവളുടെ തല ശെരിക്കും തൂവർത്തി.. മുടി വിടർത്തി ഇട്ടു…. എന്നിട്ട് ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകിയിൽ ചാർത്തി….. ആദിയുടെ പ്രേവർത്തി കളെല്ലാം നന്ദുവിനെ ആദിയിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു…. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….. അവനായി മാത്രം….
“ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ.. താഴേക്ക് ചെല്ല്.. ഞൻ ഇപ്പൊ വരാം…”ആദിയുടെ ശബ്ദം ആണ് അവളെ ഉണർത്തിയത്.. ഇത്രയും നേരം താൻ ആദിയെ നോക്കി ഇരിക്കുവർന്നോ.. അവൾക് ജാളത തോന്നി… അവൾ വേഗം മുടി കുളിപ്പിന്നാൽ ഇട്ടു താഴേക്കു ചെന്നു…….

ലക്ഷ്മി അടുക്കളയിൽ ഉണ്ടായിരുന്നു…”ആ മോൾ എണീറ്റോ…”ലക്ഷ്മി ചോദിച്ചു…
“ആ.. അത് അമ്മേ ഞൻ വൈകി പോയി.. എന്നും നേരത്തേ എഴുന്നേൽക്കാറുള്ളതാ… ”
… “ഉവ് എനിക്കറിയാം…. അതൊന്നും സാരമില്ല… മോൾ ഈ ചായ കുടിക്ക്… എന്നിട്ട് രണ്ടു പേരും കൂടി ഒന്നു അമ്പലത്തിൽ പോയി വാ….”
നന്ദു തലയാട്ടി….
അപ്പോഴാണ് അപ്പു അവിടെക്ക് വന്നത്… “ഗുഡ് മോർണിംഗ് ഏട്ടത്തി….. അമ്മേ എനിക്ക് ഒരു ചായ…”അവൾ അടുക്കളയുടെ സ്ലാബിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു…”കുളിക്കേം ഇല്ലാ പല്ല് തേപ്പും ഇല്ലാ… എണീറ്റ വഴി ഇങ്ങു എത്തിക്കോളും… എന്റെ അപ്പു നിനക്കൊന്നു കുളിച്ചു കൂടെ….”ലക്ഷ്മി പറഞ്ഞു…

അപ്പു ഒന്ന് നന്നായി ഇളിച്ചു കൊടുത്തു…”ഏട്ടത്തി ഏട്ടൻ അവിടെ ഉണ്ടോ….”… നന്ദു ഉണ്ടെന്നു പറഞ്ഞു…”ആ ഇനിയിപ്പോ ഏട്ടത്തിയെ കാണാൻ എന്നും പറഞ്ഞു വരണ്ടാലോ.. ആള് ഇവിടെ ഉണ്ടല്ലോ….”… നന്ദു മനസിലാവാത്ത പോലെ നിന്നു…
“ആ ഏട്ടത്തിക്ക് അറിയില്ലാലെ… ഏട്ടന് ഏട്ടത്തി യോട് പ്രേമo തുടങ്ങിയിട്ട് 2കൊല്ലത്തോളം ആയി…. ഏട്ടത്തി പോകുന്നിടത്തെല്ലാം ഏട്ടൻ ഉണ്ടാവും… ഡാൻസ് ക്ലാസ്സിൽ.. അമ്പലത്തിൽ.. തുണി കടയിൽ… ആരും അറിയാതെ ഏട്ടത്തിയെ കാണാൻ വരും… പ്രേമം എന്ന് പറഞ്ഞാൽ പോരാ… പ്രാന്ത് ആണ് ഏട്ടന് ഏട്ടത്തിയോട്…..”
അപ്പുവിന്റെ വാക്കുകൾ കേട്ടതും നന്ദുവിനു സന്തോഷം ആണോ സങ്കടം ആണോ എന്ന് പറയൻ പറ്റാത്ത അവസ്ഥ ആയി…. “പക്ഷെ അപ്പു ഞൻ ഇന്നേ വരെ ദേവേട്ടനെ കണ്ടിട്ടില്ലലോ…ഞൻ ഇതൊന്നും അറിഞ്ഞില്ലാലോ…”
നന്ദു പറഞ്ഞു….

“എന്റെ മോളെ ഞങ്ങളും ഇതൊക്കെ ഇന്നലെ ആണ് അറിഞ്ഞേ രഘു പറഞ്ഞിട്ട്… ആദി എല്ലാം ഒളിപ്പിച്ചു നടക്കുകല്ലെർന്നു..,”ലക്ഷ്മി പറഞ്ഞു….
“മോൾ ഈ ചായ ആദിക് കൊണ്ട് കൊടുക്ക്‌.. എന്നിട്ട് അമ്പലത്തിൽ പോവാൻ റെഡി ആകു…”
ലക്ഷ്മി അവളുട കയ്യിൽ ചായ കൊടുത്തു… അവൾ അതുമായി മുറിയിലേക്ക് ചെന്നു.. ആദി കുളി കഴിഞ്ഞു ഇറങ്ങിയിട്ടുണ്ടായിരിന്നു…. അവൾക് എന്തൊക്കെ യോ ചോദിക്കണം എന്ന് ഉണ്ടായിരുന്നു.. അവളുട നിൽപ് കണ്ടു അവൻ ചോദിച്ചു.. “എന്താ നിന്നു ആലോചിക്കുന്നേ…”

“അത് അമ്മ പറഞ്ഞു അമ്പലത്തിൽ പോവാൻ…”നന്ദു പറഞ്ഞു….
“മ്.. പോവാം നീ റെഡി ആകു….”
ആദി ആപ്പോൾ തന്നെ പുറത്തേക്ക് പോയി….
നന്ദു ഒരു സെറ്റും മുണ്ടും എടുത്തു ഉടുത്തു… താഴേക്കു ചെന്നു.. ആദി അവിടെ നിൽക്കുന്നുണ്ടായിരുന്നു… അവൻ പറഞ്ഞു.. “ഒരു മിനിറ്റ് ഞൻ ഇപ്പൊ വരാം..”എന്ന് പറഞ്ഞു മുകളിലേക്ക് പോയി…
അവൻ വേഗം ഷർട്ടും മുണ്ടും എടുത്തു ഉടുത്തു താഴേക്ക് ചെന്നു…

ലക്ഷ്മി യോടും അപ്പുവിനോടും യാത്ര പറഞ്ഞു അവർ ഇറങ്ങി… ആദി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു… നന്ദു ആദ്യ മായാണ് ബൈക്കിൽ കയറുന്നെ.. അവൾ ചെറിയ പേടിയോടെ അതിൽ കയറി… അവളുടെ പേടി മനസിലാക്കി അവൻ അവളുടെ കൈ എടുത്തു അവന്റെ വയറിലേക് വെച്ചു….
നന്ദു അവനോട് ചേർന്നിരുന്നു അമ്പലത്തിലേക്ക് യാത്രയായി……..
(തുടരും )

 

Leave a Reply