May 12, 2025

ആദിനന്ദ : ഭാഗം 11

രചന – ശ്രീ

നന്ദു നടന്നു ചുമരിൽ തട്ടി നിന്നു… ആദി അവളുടെ അടുത്ത് എത്തി… അവന്ടെ ശ്വാസം അവളുട മുഖത്തു തട്ടിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു…..

കുറെ നേരം അവൾ അങ്ങനെ നിന്നു…. അവൾ കണ്ണ് തുറന്നു… ആദിയെ അവിടെ കാണുന്നില്ല… “ഹോ.. സമാധാനമായി “……. അവൾ വേഗം കബോർഡിൽ നിന്നും ഡ്രസ്സ്‌ എടുത്തു കുളിക്കാൻ കയറി… കുളി കഴിഞ്ഞു അവൾ ഒരു ചുരിദാർ എടുത്തു ഇട്ടു, എന്നിട്ട് താഴേക്ക് ചെന്നു……

താഴെ ആരെയും കാണാത്തത് കൊണ്ട് അടുക്കളയിലേക് ചെന്നു.. ലക്ഷ്മിയും അപ്പുവും അവിടെ ഉണ്ടായിരുന്നു…
“ആ മോളു വന്നോ… വാ നമുക്ക് ആഹാരം കഴിക്കാം… ആദി ഒന്ന് പുറത്തേക്ക് പോയി… അവൻ വരാൻ കുറച്ചു വൈകും…. മോളോട് ഭക്ഷണം കഴിച്ചോളാൻ പറഞ്ഞിട്ട് പോയി… വാ മോളെ..”… ലക്ഷ്മി അതും പറഞ്ഞു ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് പോയി….
“ഏട്ടത്തി വാ, ഇവിടെ ഇരിക്കു..”അപ്പു കസേര വലിച്ചിട്ടു കൊണ്ട് പറഞ്ഞു… നന്ദു ചുറ്റും കണ്ണോടിച്ചു…”ഏട്ടത്തി എന്താ നോക്കുന്നെ…”ഇവിടെ വേറെ ആരെയും കാണാതെ എന്നാണോ…”… അപ്പു ചോദിച്ചു…

നന്ദു അതിനു തലയാട്ടി.. ലക്ഷ്മി അവൾക്ക് ചോറ് വിളമ്പി.. “മോൾ ആവശ്യത്തിന് കറി ഒക്കെ എടുത്തോട്ടൊ…”..”പിന്നെ മോളെ ഞങ്ങള്ക്ക് ബന്ധുക്കൾ ആയി ആരും ഇല്ലാ… അനാഥ ആയ എന്നെ ഇവരുടെ അച്ചൻ സ്നേഹിച്ചു കല്യാണം കഴിച്ചതോടെ അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ അവ്ടെന്നു ഇറക്കി വിട്ടു.. വലിയ ഒരു തറവാടായിരുന്നു അദ്ദേഹത്തിന്റെ… അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടും അവര്ക് ഞങ്ങളോട് ദേഷ്യം ആണ്… അദ്ദേഹത്തിന്ടെ മൂത്ത സഹോദരൻ പ്രെഭാകര വർമ്മ ഇപ്പോഴും ആ ശത്രുത കാണിക്കാറുണ്ട്…”…
“മതി അമ്മേ.. ഏട്ടത്തി ഇവിടെ തന്നെ അല്ലെ ഉള്ളത്… കഥ ഒക്കെ ഇനി പിന്നീട് പറയാം.. ഏട്ടത്തി കഴിക്കാൻ നോക്ക്….”

നന്ദു ഭക്ഷണം കഴിക്കാൻ തുടങ്ങി.. എന്ത് സ്വാദാ ഇതിനു.. അമ്മ ഉണ്ടാക്കുന്നത് കൊണ്ടാവാം… താൻ കുറെ നാളായി നല്ല ഒരു ഭക്ഷണം കഴിച്ചിട്ട്… വീട്ടിൽ എന്നും കഞ്ഞി ആയിരിക്കും.. കൂടെ ചമ്മന്തി യും പയറു തോരനും… കടയിൽ പോകുമ്പോഴും ചോറും ഈ കറിയും തന്നെ.. അമ്മു ആണ് പിന്നെ തനിക്കായി കറികൾ കൊണ്ട് വരാറ്….. ഭക്ഷണം വായിലേക്ക് വെച്ചപ്പോഴേ അവളുടെ കണ്ണ് നിറഞ്ഞു…

“ഈ ഏട്ടത്തിക്ക് എപ്പോഴു കരച്ചിൽ ആണോ…”അപ്പു ചോദിച്ചു…
“ഞൻ.. എനിക്ക്… എന്റെ അമ്മ മരിച്ചതിൽ പിന്നെ അച്ഛനും മുത്തശ്ശി യുമായിരുന്നു എല്ലാം.. അച്ഛന്റെ മരണം എനിക്ക് ഒരു ഷോക്കായിരുന്നു… പിന്നെ ഞനും മുത്തശ്ശിയും വളരെ കഷ്ടപെട്ടാണ് കഴിഞ്ഞു പോന്നത്… ഭക്ഷണം കഴിച്ചപ്പോൾ മുത്തശ്ശിയെ ഓർമ വന്നു… എന്റെ കല്യാണ സദ്യ ഉണ്ടിട്ടു വേണം എനിക്ക് കണ്ണടക്കാൻ എന്ന് മുത്തശ്ശി പറയുമായിരുന്നു… “… നന്ദു കണ്ണ്നീർ തുടച്ചു കൊണ്ട് പറഞ്ഞു…
ലക്ഷ്മി അവളെ ആശ്വസിപ്പിച്ചു…

ഭക്ഷണം കഴിച്ചു കഴിഞ്ഞു, അപ്പുവും നന്ദുവും കുറെ നേരം സംസാരിച്ചു…”മോൾ ഇത്തിരി നേരം പോയി കിടന്നോ… വൈകുന്നേരം പാർട്ടി വെച്ചിട്ടുള്ളതല്ലേ…”ലക്ഷ്മി പറഞ്ഞപ്പോൾ നന്ദു റൂമിലേക്ക് പോയി…
അവൾ മുറിയിൽ ചെന്നു സോഫയിൽ ഇരുന്നു…. കുറച്ചു നേരം ഇരുന്നതും അവൾ ഒന്ന് മയങ്ങി പോയി…
ആദി വരുമ്പോൾ സോഫയിൽ ഇരുന്നു ഉറങ്ങുന്ന നന്ദുവിനെ ആണ് കാണുന്നത്… കൊച്ചു കുഞ്ഞുങ്ങളെ പോലെ നിഷ്കലങ്ക മായി ഉറങ്ങുന്ന നന്ദുവിനെ അവൻ നോക്കി നിന്നു… അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ അവൻ ചെവിക്ക് പിന്നിലായി ഒതുക്കി വെച്ചു… അവളുടെ സീമന്ത രേഖയിലേക്ക് അവൻ അവന്ടെ ചുണ്ടുകൾ ചേർതു… അവൾ ഒന്ന് ഞെരുങ്ങി… അവൻ അവളെ നോക്കി.. ഇപ്പോഴും ഉറക്കം തന്നെ…. അവൻ അവളെ ഒന്നും കൂടി നോക്കിയിട്ട് താഴക്ക് പോയി….

“ഏട്ടത്തി.. എഴുന്നേൽക്..”.. അപ്പുവിന്റെ സൗണ്ട് കേട്ട് നന്ദു കണ്ണ് തുറന്നു…”ബ്യുട്ടീഷ്യൻ ഇപ്പോൾ വരും ഏട്ടത്തിയെ ഒരുക്കാൻ..”.. അപ്പു പറഞ്ഞു..
“അയ്യോ അതൊന്നും വേണ്ട മോളെ.. എനിക്ക് ഇങ്ങനെ ഒക്കെ ഒരുങ്ങിയാൽ മതി…”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. മനക്കലെ ആദിത്യദേവിന്റെ ഭാര്യ എന്ന് പറഞ്ഞാൽ ആരാ… രാജകുമാരി ആണ്.. അപ്പോൾ അതു പോലെ വേണം ഒരുങ്ങാൻ.. ഏട്ടത്തി ഒന്നും പറഞ്ഞിട്ട് കാര്യമില്ല…”അപ്പു പറഞ്ഞു…

കുറച്ചു കഴിഞ്ഞപ്പോ തന്നെ ബ്യുടിഷൻ വന്നു.. നന്ദുവിനു ഒരു purple കളർ ലഹങ്ക ആയിരുന്നു.. അതിനു മാച്ച് ചെയ്ത കമ്മലും വളകളും ചെറിയ ഒരു നെക്‌ളേസ്‌ ഉം… മുടി ബൻ ചെയ്തു അതിനു ചുറ്റും purple പൂക്കൾ വെച്ചിരിക്കുന്നു… നന്ദുവിന്റെ ഒരുക്കം കഴിഞ്ഞു…
ആദി റൂമിലെത്തിയപ്പോൾ നന്ദു സിന്ദൂരം തൊടുക ആണ്, അത് കണ്ടപ്പോ അവനു വയങ്കര സന്തോഷം ആയി… അവൻ അവളെ നോക്കി.. Purple കളർ അവൾക് നന്നായി ചേരുന്നു….”സുന്ദരി ആയിപെണ്ണ് “…. അവൻ അവളുടെ അടുത്തേക്ക് ചെന്നു…..
“നന്ദുട്ടാ “… അവൻ അവളെ വിളിച്ചു…
അവളുടെ കണ്ണ് നിറയാൻ തുടങ്ങി..”തന്റെ അച്നും നന്ദുട്ടാ എന്നാണ് വിളിച്ചിരുന്നത് “…. അവൾക് അപ്പോൾ സന്തോഷമാണോ അതോ സങ്കടമാണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു…
ആദി അവളുടെ അടുത്ത് ചെന്നു അവന്ടെ കയ്യിൽ ഇരുന്ന ബോക്സ്‌ അവളെ ഏൽപ്പിച്ചു… നന്ദു അത് വാങ്ങി.. അവൻ പറഞ്ഞു..”ഇത് നിനക്കയി ഞൻ വാങ്ങിയത് ആണ്.. ഇഷ്ടമാണെങ്കിൽ നിനക് ഇത് ഇടാം.. തുറന്നു നോക്ക്…”… അവൾ ആ ബോക്സ്‌ തുറന്നു നോക്കി…”നീല കല്ല് വെച്ച മൂക്കുത്തി..”അവളുടെ കണ്ണുകൾ വിടർന്നു… തന്റെ ഇഷ്ട നിറമായിരുന്നു നീല…
അവളുട മുഖം കണ്ടപ്പോൾ തന്നെ ആദിക്ക് മനസിലായി അവൾക് അത് ഇഷ്ടപ്പെട്ടു എന്ന്…”അവൾ അവളുടെ വെള്ള കല്ല് മൂക്കുത്തി മാറ്റി നീല അണിഞ്ഞു..”… എന്നിട്ട് ആദിയെ നോക്കി..
“ആദി കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു.. നീല കല്ല് മൂക്കുത്തി യിൽ അവളെ കാണാൻ അതീവ സുന്ദരി ആയിരിക്കുന്നു……
“ഏട്ടാ…”അപ്പുവിന്റെ വിളി കേട്ടു രണ്ടു പേരും ഞെട്ടി….
“വാ.. താഴേക്ക് പോകാം.. സമയമായി…”..
ആദി നന്ദുവിനെ നോക്കി… അവർ താഴേക്ക് ചെന്നു….
സ്റ്റേജിലേക്ക് കയറാൻ നേരം ആദി നന്ദുവിന്റെ കയ്യിൽ പിടിച്ചു…”നന്ദു അവനെ നോക്കി…”അവനാണെകിൽ മൈൻഡ് പോലും ചെയ്യുന്നില്ല… അവർ രണ്ടു പേരും സ്റ്റേജിൽ കയറി…… ശേഷം കേക്ക് കട്ട്‌ ചെയ്തു, പിന്നെ കൊറെ ഫോട്ടോസ് എടുത്തു, അപ്പോഴാണ് അമ്മുവും ഹരിയും കൂടി സ്റ്റേജിലേക് കയറിവന്നത്, നന്ദു അമ്മുവിനെ കെട്ടിപിടിച്ചു…….. പിന്നെ പലതരത്തിൽ ഉള്ള ഫോട്ടോസും എടുത്തു ശേഷം ഭക്ഷണം ഒക്കെ കഴിച് അമ്മുവും ഹരിയും ഇറങ്ങാൻ തുടങ്ങി. അമ്മു നന്ദുവിനോട് പറഞ്ഞു, നീ ഇവിടെ സന്തോഷവതി ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു, ആദിയെട്ടേനെ നീ സ്നേഹിച്ചില്ലെങ്കിലും വെറുക്കരുത്….. എന്ന ഞങ്ങൾ ഇറങ്ങട്ടെ…… ഹരിയും അമ്മുവും ആദിയോടഉം നന്ദുവിനോടും യാത്ര പറഞ്ഞിറങ്ങി. റിസപ്ഷൻ എല്ലാം കഴിഞ്ഞ് ആദിയും നന്ദുവും റൂമിലേക്കു പോയി…… ഹെവി ലഹങ്ക ആയതോണ്ട് നന്ദു ആഗെ ക്ഷീണിച്ചിരുന്നു. അപ്പു അവളെ ഡ്രസ്സ്‌ എല്ലാം മാറ്റാൻ സഹായിച്ചു. നന്ദു കുളിച് ഫ്രഷ് ആയി താഴേക്കു ചെന്നു, ലക്ഷ്മി ഒരു ഗ്ലാസ്‌ പാൽ അവളുടെ കയ്യിൽ വെച്കൊടുത്തു….”മോൾ മുറിയിലേക് ചെല്ല്, നാളെ രാവിലെ രണ്ടു പേരും കൂടി അമ്പലത്തിൽ പോകണം”….. നന്ദു പേടിച് പേടിച് പാലുകൊണ്ട് മുകളിലേക്കു പോയി. കയ്യിലെ വിറ കൊണ്ട് ഗ്ലാസ്സിലെ പാൽ പകുതിയും തുളുമ്പിപോയിരുന്നു………

ആദിയുടെയും നന്ദുവിന്റെയും കല്യാണ ഫോട്ടോ നോക്കി ഇരിക്കുകയാണ് പ്രഭാഗര വർമയും മകൻ പവനും….. ഇതെല്ലാം കണ്ട് പ്രഭാഗരന്റെ കണ്ണിൽ ആദിയോടുള്ള പ്രതികാരദാഹമാണെങ്കിലും പവന്റെ കണ്ണിൽ വിരിഞ്ഞ ഭാവം എന്തെന്ന് ആർക്കും ഊഹിക്കാൻ പറ്റാത്തതായിരുന്നു….. “വാഴിക്കില്ല ഞാൻ അവരെ, കൊന്ന് തള്ളും രണ്ടിനേം “പ്രഭാഗര വർമ മനസ്സിൽ പറഞ്ഞു…….

തുടരും….

Leave a Reply